Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EDITORIAL

പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ വെ​ട്ട്: കേ​ര​ള​വും അ​മേ​രി​ക്ക​യി​ല​ല്ല

​ര​ള​ത്തി​ന്‍റെ ഓ​രോ ആ​വ​ശ്യ​ങ്ങ​ളും ത​ള്ളി​ക്ക​ള​യാ​ൻ കേ​ന്ദ്ര​ത്തി​ന് ഓ​രോ​രോ കാ​ര​ണ​മു​ണ്ട്. എ​യിം​സ്, റെ​യി​ൽ​വേ വി​ക​സ​നം, സം​സ്ഥാ​ന​വി​ഹി​ത വി​ത​ര​ണം, വ​യ​നാ​ട് ദു​രി​താ​ശ്വാ​സം... അ​ണു​വി​ട തെ​റ്റി​ച്ചി​ട്ടി​ല്ല. ഇ​പ്പോ​ഴി​താ ഉ​ള്ള​തും ഇ​ല്ലാ​താ​ക്കാ​ൻ ഓ​രോ​രോ കാ​ര​ണ​ങ്ങ​ൾ..! പാ​ല​ക്കാ​ട് കോ​ച്ച് ഫാ​ക്‌​ട​റി​യു​ടെ ച​ര​മ​ക്കു​റി​പ്പെ​ഴു​തി ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ​തേ​യു​ള്ളൂ, പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​നി​ൽ​നി​ന്ന് മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ൾ ഒ​ക്‌​ടോ​ബ​ർ ഒ​ന്നു​മു​ത​ൽ മൈ​സൂ​രു ഡി​വി​ഷ​നി​ലാ​യി​രി​ക്കു​മെ​ന്ന് ഉ​ത്ത​ര​വി​റ​ങ്ങി. ഇ​വി​ടെ ഒ​രു സ​ർ​ക്കാ​ർ ഉ​ണ്ടെ​ന്നും ആ​ലോ​ചി​ക്ക​ണ​മെ​ന്നു​മു​ള്ള ഫെ​ഡ​റ​ൽ മ​ര്യാ​ദ പോ​ലു​മി​ല്ല.

1,100 കോ​ടി​യു​ടെ പ്ര​തി​വ​ർ​ഷ ന​ഷ്‌​ടം പാ​ല​ക്കാ​ടി​നു​ണ്ടാ​കു​മെ​ന്നാ​ണ് വി​ദ​ഗ്ധാ​ഭി​പ്രാ​യം. നാം ​കേ​ന്ദ്ര​ത്തി​ന്‍റെ കു​ടി​കി​ട​പ്പു​കാ​ര​ല്ലെ​ന്നു ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ഈ ​ഓ​ണ​ശി​ക്ഷ​യ്ക്കെ​തി​രേ ഭ​ര​ണ-​പ്ര​തി​പ​ക്ഷ​മെ​ന്യേ കേ​ര​ളം അ​ണി​നി​ര​ക്ക​ണം. 2006ൽ ​പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ മു​റി​ച്ച് സേ​ലം ഡി​വി​ഷ​ൻ സ്ഥാ​പി​ച്ച​പ്പോ​ൾ ഹ​ർ​ത്താ​ൽ ന​ട​ത്തി​യ സം​സ്ഥാ​ന ബി​ജെ​പി​ക്കും കേ​ര​ള​ത്തോ​ടു​ള്ള ഈ ​അ​നീ​തി മ​ന​സി​ലാ​കും. തി​ള​യ്ക്ക​ണം ചോ​ര ന​മു​ക്കു ഞ​ര​ന്പു​ക​ളി​ൽ!

മം​ഗ​ലാ​പു​രം മേ​ഖ​ല​യെ പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ൽ​നി​ന്ന് അ​ട​ർ​ത്തി​ സൗ​ത്ത് വെ​സ്റ്റേ​ൺ റെ​യി​ൽ​വേ​യു​ടെ മൈ​സൂ​രു ഡി​വി​ഷ​നി​ലേ​ക്ക് മാ​റ്റു​ന്ന റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ ധി​ക്കാ​രം കേ​ന്ദ്ര​ത്തി​ന്‍റെ മ​ന​സ് വാ​യി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​പ്ര​ഭു​ക്ക​ന്മാ​രു​ടേ​താ​ണ്. ഇ​തു പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​ന്‍റെ നി​ല​നി​ൽ​പ്പി​നെ​ത്ത​ന്നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​മെ​ന്ന് അ​വ​ർ​ക്ക് അ​റി​യാ​ത്ത​ത​ല്ല. 2006ൽ ​യു​പി​എ സ​ർ​ക്കാ​ർ പാ​ല​ക്കാ​ടി​നെ വെ​ട്ടി​മു​റി​ച്ചാ​ണ് സേ​ലം ഡി​വി​ഷ​ൻ സ്ഥാ​പി​ച്ച​ത്. പ​ക​രം കേ​ര​ള​ത്തി​നു കോ​ച്ച് ഫാ​ക്‌​ട​റി വ​രു​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. 2008-09 റെ​യി​ൽ​വേ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

വി.​എ​സ്‌. അ​ച്യു​താ​ന​ന്ദ​ൻ മ​ന്ത്രി​സ​ഭ 239 ഏ​ക്ക​ർ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ക​യും 2012 ഫെ​ബ്രു​വ​രി 21ന് ​റെ​യി​ൽ​വേ മ​ന്ത്രി ത​റ​ക്ക​ല്ലി​ടു​ക​യും ചെ​യ്തു. പാ​ല​ക്കാ​ടി​നൊ​പ്പം പ്ര​ഖ്യാ​പി​ച്ച റാ​യ്‌​ബ​റേ​ലി​യി​ൽ മാ​ത്ര​മ​ല്ല, പി​ന്നീ​ട്‌ പ്ര​ഖ്യാ​പി​ച്ച ബം​ഗാ​ളി​ലും ഹ​രി​യാ​ന​യി​ലും തൊ​ഴി​ലും വി​ക​സ​ന​വു​മൊ​ക്കെ ഉ​റ​പ്പാ​ക്കി ഫാ​ക്‌​ട​റി​ക​ളെ​ത്തി.

അ​ധി​കാ​ര​ത്തി​ലെ​ത്തി ദ​ശാ​ബ്ദം പി​ന്നി​ട്ട​പ്പോ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ണ്ടു​പി​ടി​ച്ചി​രി​ക്കു​ന്നു; നി​ല​വി​ലു​ള്ള കോ​ച്ച് ഫാ​ക്‌​ട​റി​ക​ൾ ധാ​രാ​ള​മാ​ണ്, ഇ​നി പാ​ല​ക്കാ​ട്ട് പു​തി​യ​തൊ​ന്ന് ആ​വ​ശ്യ​മി​ല്ല. ആ ​ബു​ദ്ധി​കേ​ന്ദ്ര​ങ്ങ​ൾ ഇ​തു​മ​ങ്ങു തീ​രു​മാ​നി​ച്ചു; പാ​ല​ക്കാ​ടി​ന് ഇ​ത്ര വ​ലി​പ്പ​വും വേ​ണ്ട. പ​ക്ഷേ, മൈ​സു​രു ഡി​വി​ഷ​നു വ​ലി​പ്പം കൂ​ടി​യാ​ലും ഭ​ര​ണ​ബു​ദ്ധി​മു​ട്ടോ വി​ക​സ​ന​മു​ര​ടി​പ്പോ ഒ​ന്നു​മി​ല്ല!

പാ​ല​ക്കാ​ടി​ന്‍റെ ഉ​ള്ളാ​ൾ മു​ത​ൽ മം​ഗ​ളൂ​രു റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ അ​ട​ക്ക​മു​ള്ള​വ​യാ​ണ് ന​ഷ്‌​ട​മാ​കു​ന്ന​ത്. 1,100 കോ​ടി​യു​ടെ കു​റ​വാ​ണ് വ​രു​മാ​ന​ത്തി​ൽ ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന​ത്. ഏ​റ്റ​വു​മ​ധി​കം വ​രു​മാ​ന​മു​ള്ള പ​ന​മ്പൂ​ർ സ്റ്റേ​ഷ​ൻ അ​ട​ക്കം മൈ​സൂ​രു ഡി​വി​ഷ​നി​ലാ​കും. മം​ഗ​ളൂ​രു തു​റ​മു​ഖ​ത്തു​നി​ന്ന് ക​ൽ​ക്ക​രി, വ​ളം, പെ​ട്രോ​ളി​യം... ച​ര​ക്കു​നീ​ക്ക​ങ്ങ​ൾ പ​ന​ന്പൂ​രി​ൽ​നി​ന്നാ​ണ്.

മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന​തും കേ​ര​ള​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​തു​മാ​യ ട്രെ​യി​നു​ക​ളു​ടെ നി​യ​ന്ത്ര​ണ​വും മൈ​സൂ​രു​വി​നു കൈ​മാ​റും. യാ​ത്രാ​സൗ​ക​ര്യം, അ​റ്റ​കു​റ്റ​പ്പ​ണി​ക്കു​ള്ള സൗ​ക​ര്യം എ​ന്നി​വ​യെ​ല്ലാം കു​റ​യും. ക​ണ്ണൂ​രും കോ​ഴി​ക്കോ​ട്ടും അ​വ​സാ​നി​ക്കു​ന്ന ട്രെ​യി​നു​ക​ൾ മം​ഗ​ലാ​പു​ര​ത്തേ​ക്കു നീ​ട്ട​ണ​മെ​ങ്കി​ൽ ഇ​നി മൈ​സൂ​രു ഡി​വി​ഷ​ൻ അ​നു​വ​ദി​ക്ക​ണം. ഇ​പ്പോ​ൾ​ത​ന്നെ തി​ര​ക്കേ​റി​യ മം​ഗ​ലാ​പു​ര​ത്തി​ന്‍റെ റി​സ​ർ​വേ​ഷ​ൻ സീ​റ്റു​ക​ളു​ടെ എ​ണ്ണം കു​റ​യു​ക​യും എ​മ​ർ​ജ​ൻ​സി ക്വോ​ട്ട ടി​ക്ക​റ്റി​നു​പോ​ലും മ​ല​ബാ​റു​കാ​ർ മൈ​സൂ​രു​വി​നെ സ​മീ​പി​ക്കേ​ണ്ടി​വ​രി​ക​യും ചെ​യ്യും. വ​രു​മാ​നം ഇ​ല്ലാ​താ​ക്കി ന​ഷ്‌​ട​ത്തി​ലാ​ക്കു​ന്ന ഡി​വി​ഷ​ൻ ഭാ​വി​യി​ൽ പൂ​ട്ടി​പ്പോ​കാ​നും മ​തി.

ഇ​തു കേ​ര​ള​ത്തോ​ടു​ള്ള കൊ​ടി​യ അ​നീ​തി​യാ​ണ്. ബി​ജെ​പി ഒ​ഴി​ച്ച് ഭ​ര​ണ-​പ്ര​തി​പ​ക്ഷ​ങ്ങ​ൾ കേ​ന്ദ്ര​ത്തി​നെ​തി​രേ പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്. ബി​ജെ​പി നേ​താ​വ് പി.​കെ. കൃ​ഷ്ണ​ദാ​സി​ന്‍റെ പ്ര​തി​ക​ര​ണം കേ​ര​ള​ത്തെ നി​ന്ദി​ക്കു​ന്ന​തു മാ​ത്ര​മ​ല്ല, രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ അ​പ​ഹാ​സ്യ​മാ​യ മെ​യ്‌​വ​ഴ​ക്ക​വും അ​വ​സ​ര​വാ​ദ​വും ഒ​രു​പോ​ലെ പു​റ​ത്തെ​ടു​ക്കു​ന്ന​തു​മാ​യി​രു​ന്നു. അ​ദ്ദേ​ഹം ചോ​ദി​ച്ച​ത്, മൈ​സൂ​രു ഇ​ന്ത്യ​യി​ല​ല്ലേ അ​മേ​രി​ക്ക​യു​ടെ ഭാ​ഗ​മൊ​ന്നു​മ​ല്ല​ല്ലോ എ​ന്നാ​യി​രു​ന്നു.

പ​ക്ഷേ, പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ 2006ൽ ​വി​ഭ​ജി​ച്ച​പ്പോ​ൾ സേ​ലം അ​മേ​രി​ക്ക​യു​ടെ ഭാ​ഗ​മാ​ണെ​ന്നു ബി​ജെ​പി ക​രു​തി​യോ എ​ന്ന​റി​യി​ല്ല. ര​ണ്ടും ര​ണ്ടു സാ​ഹ​ച​ര്യ​മാ​ണെ​ന്നും മൂ​ന്നു വ​ർ​ഷ​ത്തി​ന​കം പ​ത്തി​ര​ട്ടി വി​ക​സ​നം ഉ​ണ്ടാ​കു​മെ​ന്നു​ള്ള പ്ര​തീ​ക്ഷ സ്വ​ന്തം ചെ​ല​വി​ൽ കൃ​ഷ്ണ​ദാ​സ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​മു​ണ്ട്.

പ​ക്ഷേ, ജ​ന​ങ്ങ​ളു​ടെ വോ​ട്ട് നേ​ടി ജ​യി​ച്ച ബി​ജെ​പി എം​എ​ൽ​എ​മാ​ർ കേ​ന്ദ്ര​അ​നീ​തി​യെ നീ​തി​യാ​ക്കു​ന്ന രാ​ഷ്‌​ട്രീ​യ ദു​ർ​മ​ന്ത്ര​വാ​ദം പ്ര​യോ​ഗി​ക്ക​രു​ത്.

സം​സ്ഥാ​നം ര​ണ്ടു കാ​ര്യ​ങ്ങ​ൾ ഉ​ട​നെ ചെ​യ്യ​ണം. ഒ​ന്ന്, വി​ഭ​ജി​ക്കി​ല്ലെ​ന്ന വാ​ക്കു ലം​ഘി​ച്ചു പാ​തി​രാ​യ്ക്കു കേ​ര​ള​ത്തെ പി​ന്നി​ൽ​നി​ന്നു കു​ത്തി​യ പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ വി​ഭ​ജ​ന തീ​രു​മാ​നം തി​രു​ത്താ​ൻ സാ​ധ്യ​മാ​യ​തെ​ല്ലാം സ​മ​യ​ബ​ന്ധി​ത​മാ​യി ചെ​യ്യ​ണം. ര​ണ്ട്, കോ​ച്ച് ഫാ​ക്‌​ട​റി​ക്കു​വേ​ണ്ടി റെ​യി​ൽ​വേ​യ്ക്കു കൊ​ടു​ത്ത ക​ഞ്ചി​ക്കോ​ട്ടെ 239 ഏ​ക്ക​ർ ഭൂ​മി സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം​തി​രി​യു​ന്ന സം​സ്ഥാ​ന​ത്തി​ന് അ​നു​യോ​ജ്യ​മാ​യ വി​ക​സ​ന​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് കേ​ന്ദ്ര​ത്തി​ൽ നി​ര​ന്ത​ര സ​മ്മ​ർ​ദ്ദം ചെ​ലു​ത്ത​ണം. കേ​ര​ള​വും അ​മേ​രി​ക്ക​യു​ടെ​യ​ല്ല ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് അ​റി​യാ​ത്ത​വ​ർ​ക്കു വ​ഴ​ങ്ങ​രു​ത്.

Editorial

പ്രി​യ​ദ​ർ​ശി​നി ഓ​ട​ണം; സ്വ​കാ​ര്യ​ബ​സി​ലി​ടി​ക്ക​രു​ത്

സ്ത്രീ​ക​ൾ​ക്കും ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ൾ​ക്കും കെ​എ​സ്ആ​ർ​ടി​സി​യി​ൽ സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ച്ച പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി ശ​ക്തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. പ​ക്ഷേ, പ്രി​യ​ദ​ർ​ശി​നി​യി​ലെ വ​ള​കി​ലു​ക്ക​ത്തി​നൊ​പ്പം ര​ണ്ടു യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ മു​ങ്ങി​പ്പോ​യി. ഒ​ന്ന്, സ്ത്രീ​ക​ൾ കെ​എ​സ്അ​ർ​ടി​സി​യി​ലേ​ക്കു മാ​റി​യ​തോ​ടെ സ്വ​കാ​ര്യ​ബ​സു​ക​ൾ ന​ഷ‌്ട​ത്തി​ലാ​യി. ര​ണ്ട്, സാ​ന്പ​ത്തി​ക​ശേ​ഷി​യു​ള്ള സ്ത്രീ​ക​ൾ​ക്ക് ടി​ക്ക​റ്റെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ങ്കി​ലും സം​വി​ധാ​ന​മി​ല്ല.

കു​മി​ഞ്ഞു​കൂ​ടു​ന്ന ന​ഷ‌്ടം സ്വ​കാ​ര്യ​ബ​സു​ക​ൾ​ക്കു മ​ര​ണ​മ​ണി​യാ​കു​ക​യാ​ണ്. കെ​എ​സ്ആ​ർ​ടി​സി​യു​ടെ ന​ഷ‌്ടം നി​ക​ത്താ​ൻ ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണ​മു​ണ്ട്. സ്വ​കാ​ര്യ​ബ​സു​ട​മ​ക​ൾ​ക്ക് ക​ഴു​ത്തു​വ​യ്ക്കാ​ൻ ‘ബ്ലേ​ഡ്’ പ​ലി​ശ​ക്കാ​രേ​യു​ള്ളൂ. സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം. ആ​യി​ര​ക്ക​ണ​ക്കി​നു സ്ത്രീ​ക​ൾ​ക്കു കൈ​ത്താ​ങ്ങാ​യ പ്രി​യ​ദ​ർ​ശി​നി ഓ​ട​ണം. പ​ക്ഷേ, സ്വ​കാ​ര്യ​ബ​സു​ക​ളെ ഇ​ടി​ച്ചു​വീ​ഴ്ത്തി​യാ​ക​രു​ത്.

ജൂ​ൺ 15ന് ​പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി തു​ട​ങ്ങി​യ​തു മു​ത​ൽ ത​ങ്ങ​ൾ​ക്ക് ആ​യി​രം മു​ത​ൽ നാ​ലാ​യി​രം രൂ​പ​വ​രെ പ്ര​തി​ദി​ന ന​ഷ‌്ട​മു​ണ്ടെ​ന്നാ​ണ് സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ പ​റ​യു​ന്ന​ത്. ഇ​ങ്ങ​നെ ഏ​റെ​നാ​ൾ മു​ന്നോ​ട്ടു പോ​കാ​നാ​കി​ല്ല. നി​ര​വ​ധി പേ​ർ താ​ത്കാ​ലി​ക​മാ​യി സ​ർ​വീ​സ് നി​ർ​ത്താ​നു​ള്ള ജി ​ഫോം ന​ൽ​കി​ക്ക​ഴി​ഞ്ഞു. മൂ​ന്നു മാ​സം മു​ത​ൽ ഒ​രു വ​ർ​ഷം വ​രെ നി​കു​തി​യും ഇ​ൻ​ഷ്വ​റ​ൻ​സും ഒ​ഴി​വാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

420 സ്വ​കാ​ര്യ​ബ​സു​ക​ളു​ള്ള വ​യ​നാ​ട് ജി​ല്ല​യി​ൽ 200 ബ​സു​ക​ൾ ജി ​ഫോം ന​ൽ​കി സ​ർ​വീ​സ് നി​ർ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. പെ​രു​കു​ന്ന ജി ​ഫോ​മു​ക​ൾ പ​രി​ഹാ​ര​മ​ല്ല. സ​ർ​ക്കാ​ർ​പ​രാ​ജ​യ​ത്തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ്. ഓ​ട്ടം നി​ർ​ത്തി​യ ബ​സി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​രു​മാ​ന​ന​ഷ‌്ടം അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ ബാ​ധി​ച്ചു. 1,000-1,200 രൂ​പ ദി​വ​സ​വേ​ത​നം വാ​ങ്ങി​യി​രു​ന്ന ജീ​വ​ന​ക്കാ​ർ പ​കു​തി ശ​ന്പ​ള​ത്തി​നു പ​ണി​യെ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി.

സ്വ​ന്തം പ​രാ​ധീ​ന​ത​ക​ളും തി​രി​ച്ച​ട​വു​ക​ളും ജീ​വ​ന​ക്കാ​രു​ടെ ക​ഷ‌്ട​ത​യു​മോ​ർ​ത്ത് പ​ല ബ​സു​ട​മ​ക​ളും ന​ഷ‌്ട​മി​ല്ലാ​തെ​യെ​ങ്കി​ലും ബ​സു​ക​ൾ ഓ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​ർ ദി​വ​സ​നി​കു​തി​യി​ൽ 130-150 രൂ​പ കു​റ​ച്ച​ത് നേ​രി​യ ആ​ശ്വാ​സ​മാ​ണെ​ങ്കി​ലും ന​ഷ‌്ടം​വ​ച്ചു നോ​ക്കു​ന്പോ​ൾ ഒ​ന്നു​മ​ല്ലെ​ന്നാ​ണ് ബ​സു​ട​മ​ക​ൾ പ​റ​യു​ന്ന​ത്. കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സം സ്വ​കാ​ര്യ​ബ​സു​ക​ൾ പ​ണി​മു​ട​ക്കി.

ത​ന്‍റെ ബ​സ് ഓ​ടേ​ണ്ട സ​മ​യ​ത്ത് പ്രി​യ​ദ​ർ​ശി​നി​യെ​ത്തി എ​ന്നു പ​റ​ഞ്ഞ്, ക​ട്ട​പ്പ​ന-​ഉ​പ്പു​ത​റ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ‘കു​ട്ടി​മാ​ളു’ എ​ന്ന സ്വ​കാ​ര്യ​ബ​സി​ന്‍റെ ഉ​ട​മ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ അ​ടി​യി​ൽ ക​യ​റി​ക്കി​ട​ന്നു പ്ര​തി​ഷേ​ധി​ച്ചു. നി​ര​വ​ധി ബ​സു​ക​ൾ ജി ​ഫോം ന​ൽ​കി ബ​സു​ക​ൾ ഷെ​ഡി​ൽ ക​യ​റ്റു​ന്നു. തൊ​ഴി​ലാ​ളീ കു​ടും​ബ​ങ്ങ​ൾ പ​ട്ടി​ണി​യി​ലാ​കു​ന്നു. സ​ർ​ക്കാ​ർ കാ​ഴ്ച​ക്കാ​രാ​ക​രു​ത്.

സ​മൂ​ഹ​ത്തി​ലെ ഏ​തെ​ങ്കി​ലും ഒ​രു വി​ഭാ​ഗ​ത്തെ ശ​ക്തീ​ക​രി​ക്കു​ന്ന​ത് മ​റ്റൊ​ന്നി​നെ ത​ള​ർ​ത്തി​ക്കൊ​ണ്ടാ​ക​രു​ത്. അ​തു​പോ​ലെ, പ​ണം കൊ​ടു​ത്തു യാ​ത്ര ചെ​യ്യാ​ൻ മ​ടി​യി​ല്ലാ​ത്ത ഉ​യ​ർ​ന്ന വ​രു​മാ​ന​മു​ള്ള സ്ത്രീ​ക​ളെ പ​ദ്ധ​തി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​ത് ആ​ലോ​ചി​ക്കാ​വു​ന്ന​താ​ണ്. സ്വ​കാ​ര്യ​ബ​സു​ക​ളി​ലും സ്ത്രീ​ക​ൾ​ക്കു സൗ​ജ​ന്യം അ​നു​വ​ദി​ച്ചാ​ൽ പ്ര​ശ്നം പ​രി​ഹ​രി​ക്കാം.

അ​തി​നു സാ​ധി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ഡീ​സ​ലി​നു സ​ബ്സി​ഡി അ​നു​വ​ദി​ക്കു​ക, സ്വ​കാ​ര്യ​ബ​സു​ക​ൾ സ​ർ​ക്കാ​ർ വാ​ട​ക​യ്ക്ക് എ​ടു​ത്തു ന​ട​ത്തു​ക തു​ട​ങ്ങി​യ ബ​സു​ട​മ​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ളും പ​രി​ഗ​ണി​ക്കേ​ണ്ടി​വ​രും. 2019ൽ ​ഡ​ൽ​ഹി​യി​ലാ​ണ് സ്ത്രീ​ക​ൾ​ക്കും ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ൾ​ക്കും ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ച്ച​ത്.

ജ​മ്മു-​ശ്രീ​ന​ഗ​ർ മു​നി​സി​പ്പാ​ലി​റ്റി പ​രി​ധി, പ​ശ്ചി​മ​ബം​ഗാ​ൾ, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, തെ​ലു​ങ്കാ​ന, ആ​ന്ധ​പ്ര​ദേ​ശ്, കേ​ര​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​പ്പോ​ഴി​തു​ണ്ട്. മ​ഹാ​ത്മാ​ഗാ​ന്ധി തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​പോ​ലെ സ്ത്രീ​ക​ളെ ശ​ക്തീ​ക​രി​ച്ച​തി​ൽ ഇ​തി​നു വ​ലി​യ പ​ങ്കു​ണ്ട്. ഉ​യ​ർ​ന്ന വ​രു​മാ​ന​മു​ള്ള സ്ത്രീ​ക​ളെ ഒ​ഴി​വാ​കാ​ൻ അ​നു​വ​ദി​ക്കാ​മെ​ന്ന​ല്ലാ​തെ, തു​ട​ങ്ങി​വ​ച്ച സൗ​ജ​ന്യ​യാ​ത്ര പി​ൻ​വ​ലി​ക്ക​ൽ ഏ​താ​ണ്ട് അ​സാ​ധ്യ​മാ​ണ്.

സ്വ​കാ​ര്യ​ബ​സു​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള വ​ഴി​യാ​ണ് ക​ണ്ടെ​ത്തേ​ണ്ട​ത്. 30,000ൽ ​അ​ധി​കം സ്വ​കാ​ര്യ​ബ​സു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ട​ത്ത് ഇ​പ്പോ​ൾ 8,000 ബ​സു​ക​ൾ മാ​ത്ര​മേ​യു​ള്ളൂ​വെ​ന്നും അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഈ ​സ​ർ​ക്കാ​രി​നോ പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി​ക്കോ അ​ല്ലെ​ന്നു​മാ​ണ് ഗ​താ​ഗ​ത​മ​ന്ത്രി സി.​പി. ജോ​ണ്‍ പ്ര​തി​ക​രി​ച്ച​ത്. ഇ​ത് ഭാ​ഗി​ക യാ​ഥാ​ർ​ഥ്യം മാ​ത്ര​മാ​ണ്.

നാ​ലി​ൽ മൂ​ന്നു സ്വ​കാ​ര്യ​ബ​സു​ട​മ​ക​ളും ഈ ​പ​ണി നി​ർ​ത്തി​യെ​ങ്കി​ൽ അ​തു വ​രു​മാ​നം കു​റ​ഞ്ഞ​തി​നാ​ൽ ആ​യി​രി​ക്ക​ണ​മ​ല്ലോ. അ​തേ​സ​മ​യം, കെ​എ​സ്ആ​ർ​ടി​സി ഓ​ടു​ന്ന​ത് വ​രു​മാ​നം ഉ​ള്ള​തു​കൊ​ണ്ട​ല്ല, ന​ഷ്ടം നി​ക​ത്താ​ൻ ഖ​ജ​നാ​വി​ൽ​നി​ന്നു പ​ണം വാ​രി​ക്കോ​രി കൊ​ടു​ക്കു​ന്ന​തു​കൊ​ണ്ടാ​ണ്.

അ​ഴി​മ​തി​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും ഉ​ദ്യോ​ഗ​സ്ഥ​ഭാ​ര​വു​മി​ല്ലാ​തെ ചെ​ല​വു ചു​രു​ക്കി​യും ഉ​ട​മ​ത​ന്നെ ബ​സി​ൽ പ​ണി​യെ​ടു​ത്തു​മൊ​ക്കെ​യാ​ണ് മി​ക്ക സ്വ​കാ​ര്യ​ബ​സു​ക​ളും ന​ഷ‌്ട​മി​ല്ലാ​തെ ഓ​ടു​ന്ന​ത്. ഇ​തി​നി​ടെ ഡീ​സ​ൽ ചെ​ല​വ് വ​ർ​ധി​ച്ച​തും വ​രു​മാ​നം കു​റ​ച്ചു. ആ ​കു​റ​ഞ്ഞ വ​രു​മാ​ന​ത്തി​ലാ​ണ് പ്രി​യ​ദ​ർ​ശി​നി വീ​ണ്ടും വി​ള്ള​ൽ വീ​ഴ്ത്തി​യ​ത്.

പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി ബ​ഹി​ഷ്ക​രി​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞ സി​പി​എ​മ്മി​ന്‍റെ വി​ദ്യാ​ർ​ഥി​സം​ഘ​ട​ന, സൗ​ജ​ന്യം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കൊ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 10 വ​ർ​ഷം എ​സ്എ​ഫ്ഐ​ക്ക് ഒ​രു സൗ​ജ​ന്യ​വും ആ​വ​ശ്യ​മി​ല്ലാ​യി​രു​ന്നു. രാ​ഷ്‌​ട്രീ​യ നേ​ര​ന്പോ​ക്കു​ക​ൾ​ക്ക​ല്ല, ക്രി​യാ​ത്മ​ക നി​ർ​ദേ​ശ​ങ്ങ​ൾ​ക്കാ​ണ് സ​ർ​ക്കാ​ർ ചെ​വി കൊ​ടു​ക്കേ​ണ്ട​ത്. അ​വ​ശേ​ഷി​ക്കു​ന്ന ബ​സു​ക​ളും നി​ന്നു​പോ​യാ​ൽ ന​ഷ‌്ടം ബ​സു​ട​മ​ക​ൾ​ക്കു മാ​ത്ര​മ​ല്ല, യാ​ത്ര​ക്കാ​ർ​ക്കും​കൂ​ടി​യാ​ണ്.

ഓ​ടു​ന്തോ​റും ന​ഷ‌്ടം കൂ​ടു​ന്ന കെ​എ​സ്ആ​ർ​ടി​സി എ​ല്ലാ​യി​ട​ത്തു​മി​ല്ലെ​ന്ന​തും സ്വ​കാ​ര്യ​ബ​സ് സേ​വ​നം കൂ​ടി​യാ​ണെ​ന്ന​തും മ​റ​ക്ക​രു​ത്. പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ വൈ​കു​ന്ന ഓ​രോ ദി​വ​സ​വും ബ​സു​ക​ളു​ടെ ന​ഷ‌്ടം വ​ർ​ധി​ക്കു​ക​യും സ്ഥി​തി സ​ങ്കീ​ർ​ണ​മാ​കു​ക​യു​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് തി​ര​ക്കി​നി​ടെ പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി​യി​ൽ ഗൃ​ഹ​പാ​ഠം ചെ​യ്യാ​ൻ സ​ർ​ക്കാ​ർ വി​ട്ടു​പോ​യി​ട്ടു​ണ്ട്. വി​ദ​ഗ്ധ​രി​ൽ​നി​ന്നു ട്യൂ​ഷ​നെ​ടു​ത്തെ​ങ്കി​ലും പ്ര​ശ്നം എ​ത്ര​യും വേ​ഗം പ​രി​ഹ​രി​ക്ക​ണം.

Editorial

വം​ശ​ഹ​ത്യ റി​പ്പോ​ർ​ട്ടി​ന് അ​രി​ശ​മ​ല്ല മ​റു​പ​ടി

മ​ത-​വം​ശീ​യ ഭീ​ക​ര​വാ​ദി​ക​ളാ​യ ഹ​മാ​സ് 2023 ഒ​ക്‌​ടോ​ബ​ർ ഏ​ഴി​നു ന​ട​ത്തി​യ തീ​വ്ര​വാ​ദ ആ​ക്ര​മ​ണ​ത്തി​നു തി​രി​ച്ച​ടി​യാ​യി​ട്ടാ​ണ് 2023 ഒ​ക്‌​ടോ​ബ​ർ ഏ​ഴി​ന് ഇ​സ്ര​യേ​ൽ യു​ദ്ധം തു​ട​ങ്ങി​യ​ത്. പ​ക്ഷേ, ഇ​സ്ര​യേ​ൽ ന​ട​ത്തു​ന്ന​തും വം​ശ​ഹ​ത്യ​യാ​ണ് എ​ന്ന ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ പു​തി​യ റി​പ്പോ​ർ​ട്ട് മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ ശ്ര​ദ്ധ ക്ഷ​ണി​ക്കു​ന്നു. ഗാ​സ​യി​ൽ കു​ട്ടി​ക​ളെ കൊ​ന്നൊ​ടു​ക്കി​യ​തു ബോ​ധ​പൂ​ർ​വ​മാ​ണെ​ന്ന​തി​നു നി​സ്ത​ർ​ക്ക​മാ​യ തെ​ളി​വു​ക​ളു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

അ​പ​കീ​ർ​ത്തി​ക​ര​മാ​യ ക​ള്ളം എ​ന്നാ​ണ് ഇ​സ്ര​യേ​ൽ ഇ​തി​നോ​ടു പ്ര​തി​ക​രി​ച്ച​ത്. പ​ക്ഷേ, ആ ​ക​ള്ള​മെ​ന്തെ​ന്നു ലോ​ക​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഹ​മാ​സ് ഭീ​ക​ര​ത, ഇ​സ്ര​യേ​ലി​ന് എ​ന്തും വാ​ങ്ങി​ക്കൂ​ട്ടാ​നു​ള്ള ബ്ലാ​ങ്ക് ചെ​ക്ക​ല്ലെ​ന്ന നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ചു​കൊ​ള്ള​ട്ടെ. ഹ​മാ​സി​ന്‍റേ​താ​യാ​ലും ഇ​സ്ര​യേ​ലി​ന്‍റേ​താ​യാ​ലും വം​ശ​വെ​റി​യെ വി​ശു​ദ്ധ​മാ​യി പ്ര​ഖ്യാ​പി​ക്കാ​നാ​വി​ല്ല.

കാ​ര​ണം, യ​ഹൂ​ദ​ർ​ക്കെ​തി​രേ ഹി​റ്റ്‌​ല​ർ ന​ട​ത്തി​യ​തും അ​ർ​മേ​നി​യ​ൻ ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ ഓ​ട്ടോ​മ​ൻ സാ​മ്രാ​ജ്യം ന​ട​ത്തി​യ​തും ഉ​ൾ​പ്പെ​ടെ​യു​ള്ള വം​ശ​ഹ​ത്യ​ക​ളെ നി​ര​ന്ത​രം ത​ള്ളി​പ്പ​റ​ഞ്ഞു​കൊ​ണ്ടേ​യി​രി​ക്കു​ന്ന​വ​ർ​ക്ക് പ​ല​സ്തീ​നി​ലെ കു​ഞ്ഞു​ങ്ങ​ളു​ടെ മ​ര​ണ​കാ​ര​ണ​ങ്ങ​ളി​ലും വ്യ​ക്ത​ത വേ​ണ്ടി​വ​രും. വം​ശ​ഹ​ത്യ റി​പ്പോ​ർ​ട്ടി​ന് അ​രി​ശ​മ​ല്ല മ​റു​പ​ടി.

ഗാ​സ​യി​ലെ പാ​ല​സ്തീ​ന്‍ കു​ട്ടി​ക​ളെ ഇ​സ്രാ​യേ​ല്‍ സൈ​ന്യം ബോ​ധ​പൂ​ര്‍​വം ല​ക്ഷ്യ​മി​ടു​ക​യാ​ണെ​ന്നും ഇ​ത് വം​ശ​ഹ​ത്യ​യു​ടെ​യും മ​നു​ഷ്യ​ത്വ​ത്തി​നെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ​യും പ​രി​ധി​യി​ല്‍ വ​രു​ന്ന​താ​ണെ​ന്നു​മാ​ണ് യു​എ​ൻ ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​മ്മീ​ഷ​ൻ ഓ​ഫ് എ​ൻ​ക്വ​യ​റി പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന ന​ടു​ക്കു​ന്ന വി​വ​രം. റി​പ്പോ​ർ​ട്ട് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ങ്കി​ൽ വ​സ്തു​ത​ക​ൾ നി​ര​ത്തി തി​രു​ത്ത​പ്പെ​ട​ണം.

ഇ​സ്ര​യേ​ൽ ക​ണ്ണ​ട​ച്ചാ​ൽ ലോ​കം ഇ​രു​ട്ടി​ലാ​കി​ല്ല. ഒ​ഡീ​ഷ ഹൈ​ക്കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് ശ്രീ​നി​വാ​സ​ൻ മു​ര​ളീ​ധ​ര​നാ​ണ് മൂ​ന്നം​ഗ ക​മ്മീ​ഷ​ന്‍റെ അ​ധ്യ​ക്ഷ​ൻ. പ​ല ത​ന്ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​സ്ര​യേ​ൽ കു​ട്ടി​ക​ളെ ആ​ക്ര​മി​ച്ച​തെ​ന്നു റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. ക്വാ​ഡ്‌​കോ​പ്ട​റു​ക​ള്‍, സ്‌​നൈ​പ്പ​റു​ക​ള്‍ എ​ന്നീ ആ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ഷൂ​ട്ട് ചെ​യ്യു​ന്ന​താ​ണ് ഒ​രു രീ​തി. പാ​ർ​പ്പി​ട​സ​മു​ച്ച​യ​ങ്ങ​ള്‍, സ്‌​കൂ​ളു​ക​ള്‍, കു​ട്ടി​ക​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന ക്യാ​മ്പു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​താ​യി​രു​ന്നു മ​റ്റൊ​രു രീ​തി.

അ​തൊ​ക്കെ യു​ദ്ധ​ത്തി​ലെ യാ​ദൃ​ച്ഛി​ക​ത​ക​ളാ​യി​രു​ന്നി​ല്ലെ​ങ്കി​ൽ ഈ ​റി​പ്പോ​ർ​ട്ട് ഗൗ​ര​വ​മു​ള്ള​താ​ണ്. പ്ര​സ​ക്ത നി​രീ​ക്ഷ​ണ​ങ്ങ​ൾ ഇ​ങ്ങ​നെ: “2023 ഒ​ക്‌​ടോ​ബ​ര്‍ ഏ​ഴി​നും 2025 ഒ​ക്‌​ടോ​ബ​ര്‍ ഏ​ഴി​നും ഇ​ട​യി​ല്‍ 20,179 കു​ട്ടി​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു. ഇ​തി​ൽ 5,031 കു​ട്ടി​ക​ള്‍ അ​ഞ്ചു വ​യ​സി​നു താ​ഴെ​യു​ള്ള​വ​രാ​ണ്. ഒ​രു വ​യ​സി​ല്‍ താ​ഴെ​യു​ള്ള 1,029 കു​ട്ടി​ക​ളും 420 ന​വ​ജാ​ത ശി​ശു​ക്ക​ളും കൊ​ല്ല​പ്പെ​ട്ടു. 44,143 കു​ട്ടി​ക​ള്‍​ക്കു പ​രി​ക്കേ​റ്റു.

രേ​ഖ​ക​ളി​ല്‍​പ്പെ​ടാ​ത്ത മ​ര​ണ​വും കു​ട്ടി​ക​ളെ കാ​ണാ​താ​യ കേ​സു​ക​ളു​മു​ണ്ട്. പാ​ല​സ്തീ​ന്‍റെ ഭാ​വി ത​ക​ര്‍​ക്കാ​നു​ള്ള ആ​സൂ​ത്രി​ത ത​ന്ത്ര​മാ​ണ് ഇ​സ്രാ​യേ​ല്‍ ന​ട​പ്പാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​റി​ല്‍ പ്ര​ഖ്യാ​പി​ച്ച വെ​ടി​നി​ര്‍​ത്ത​ലി​നു ശേ​ഷ​വും കു​ട്ടി​ക​ള്‍ വ്യാ​പ​ക​മാ​യി കൊ​ല്ല​പ്പെ​ടു​ക​യാ​ണ്. കു​ട്ടി​ക​ള്‍​ക്കു നേ​രേ ലൈം​ഗി​ക, ലിം​ഗാ​ധി​ഷ്ഠി​ത അ​ക്ര​മ​ങ്ങ​ളു​മു​ണ്ടാ​യി.

ആ​ശു​പ​ത്രി​ക​ള്‍, സ്‌​കൂ​ളു​ക​ള്‍, മ​റ്റ് സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കു​നേ​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ള്‍ കു​ട്ടി​ക​ളു​ടെ നി​ല​നി​ല്‍​പി​നെ​യും വി​കാ​സ​ത്തെ​യും ത​ട​ഞ്ഞു. ന​വ​ജാ​ത ശി​ശു-​പ്ര​സ​വ ശു​ശ്രൂ​ഷ തു​ട​ങ്ങി​യ ആ​രോ​ഗ്യ​സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ത​ക​ര്‍​ത്ത​തും ഇ​സ്ര​യേ​ലി​ന്‍റെ ഉ​പ​രോ​ധ​വും ന​വ​ജാ​ത ശി​ശു​ക്ക​ളെ അം​ഗ​വൈ​ക​ല്യ​മു​ള്ള​വ​രും സ്ഥി​ര​ആ​രോ​ഗ്യ​പ്ര​ശ്‌​ന​മു​ള്ള​വ​രു​മാ​ക്കി മാ​റ്റി. വെ​സ്റ്റ് ബാ​ങ്കി​ലും ഈ​സ്റ്റ് ജ​റൂ​സ​ലെ​മി​ലും പ​ല​സ്തീ​ൻ കു​ട്ടി​ക​ൾ​ക്കു നേ​രേ ജൂ​ത കു​ടി​യേ​റ്റ​ക്കാ​രു​ടെ ആ​ക്ര​മ​ണ​വു​മു​ണ്ട്.

ഇ​സ്രേ​ലി സേ​ന കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​ക​യും സൈ​നി​ക ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്യ​ണം.”​ശാ​രീ​രി​ക-​മാ​ന​സി​ക മു​റി​വു​ക​ൾ, അ​നാ​ഥ​ത്വം, തു​ട​ർ​ച്ച​യാ​യു​ള്ള പ​ലാ​യ​നം എ​ന്നി​വ കാ​ര​ണം ഗാ​സ​യി​ൽ ബാ​ല്യം ഇ​ല്ലാ​താ​യെ​ന്നാ​ണ് ക​മ്മീ​ഷ​ൻ പ​റ​ഞ്ഞ​ത്. ചോ​ര​കൊ​ണ്ടെ​ഴു​തി​യ ഈ ​ബാ​ല​ഹ​ത്യ​യു​ടെ റി​പ്പോ​ർ​ട്ട്, ഹ​മാ​സി​ന്‍റെ ക്രൂ​ര​ത​ക​ളാ​ൽ ന്യാ​യീ​ക​രി​ക്കാ​നാ​കി​ല്ല.

ക്രൈ​സ്ത​വ​രും യ​ഹൂ​ദ​രും ഇ​ല്ലാ​ത്ത ലോ​കം സ്വ​പ്നം കാ​ണു​ന്ന മു​സ്‌​ലിം ബ്ര​ദ​ർ​ഹു​ഡെ​ന്ന ആ​ഗോ​ള വം​ശീ​യ ഭീ​ക​ര സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ ചാ​ർ​ച്ച​ക്കാ​രാ​യ ഹ​മാ​സും ഹി​സ്ബു​ള്ള​യും ഹൂ​തി​ക​ളു​മൊ​ക്കെ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന വം​ശ​ഹ​ത്യ​ക​ൾ​ക്ക് സ​യ​ണി​സ്റ്റ് വം​ശീ​യ​ത​യ​ല്ല മ​റു​പ​ടി. സ്വ​ത​ന്ത്ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം സാ​ധ്യ​മ​ല്ലാ​ത്ത ഗാ​സ​യി​ൽ ഇ​സ്ര​യേ​ലി​ന്‍റെ പ്ര​സ്താ​വ​ന​കൊ​ണ്ടു​മാ​ത്രം യു​എ​ൻ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​നെ ചെ​റു​ക്കാ​നാ​കി​ല്ല.

അ​പ​കീ​ർ​ത്തി​ക​ര​വും അ​ടി​സ്ഥാ​ന​ര​ഹി​ത​വു​മാ​യ റി​പ്പോ​ർ​ട്ടി​ൽ ഇ​സ്രേ​ലി​കു​ട്ടി​ക​ളെ ആ​ക്ര​മി​ച്ച​തും പ​ല​സ്തീ​ൻ​കു​ട്ടി​ക​ളെ ഹ​മാ​സ് മ​നു​ഷ്യ​ക​വ​ച​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന കാ​ര്യ​വും അ​ന്വേ​ഷ​ണ​സം​ഘം അ​വ​ഗ​ണി​ച്ചെ​ന്ന് അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. തീ​ർ​ച്ച​യാ​യും വ്യ​ക്ത​ത​യു​ണ്ടാ​ക​ണം. ആ​രു​ടെ കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടാ​ലും ആ​ർ​ദ്ര​മാ​കു​ന്ന മ​ന​സൊ​ന്നും ഹ​മാ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള തീ​വ്ര​വാ​ദി​ക​ളു​ടെ മ​ത-​വം​ശീ​യ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ലി​ല്ല.

കു​ഞ്ഞു​ങ്ങ​ളു​ടെ ചോ​ര അ​വ​ർ​ക്ക് വി​ശു​ദ്ധ യു​ദ്ധ​ങ്ങ​ളു​ടെ സ്വ​ർ​ഗീ​യ നി​റ​ങ്ങ​ളാ​കാം. പ​ക്ഷേ, മ​നു​ഷ്യ​ക​വ​ച​ങ്ങ​ളാ​ക്കി​യ കു​ട്ടി​ക​ൾ മാ​ത്ര​മ​ല്ല യു​എ​ൻ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. രോ​ഷാ​കു​ല​മാ​യ പ്ര​സ്താ​വ​ന​ക​ള​ല്ല, കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ളാ​ണ് ഇ​സ്ര​യേ​ൽ പു​റ​ത്തു​വി​ടേ​ണ്ട​ത്. ഇ​തി​നൊ​പ്പം ഇ​സ്ര​യേ​ലി​ലും ലെ​ബ​ന​നി​ലും വെ​സ്റ്റ് ബാ​ങ്കി​ലും യ​ഹൂ​ദ​തീ​വ്ര​ദേ​ശീ​യ​വാ​ദി​ക​ൾ ആ​ക്ര​മി​ച്ച ക്രൈ​സ്ത​വ​ദേ​വ​ലാ​യ​ങ്ങ​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ്മാ​ര​ക​ങ്ങ​ളു​ടെ​യും ക​ണ​ക്കു​ക​ളും പു​റ​ത്തു​വി​ടാം.

ക്രൈ​സ്ത​വ​ർ​ക്കു നേ​രേ തു​പ്പു​ന്ന​വ​ർ, അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തു​ന്ന​വ​ർ, ആ​ക്ര​മി​ക്കു​ന്ന​വ​ർ... നെ​ത​ന്യാ​ഹു ഇ​തൊ​ന്നും ചെ​യ്യു​ന്നി​ല്ല. പ​ക്ഷേ, അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഘ​ത്തി​ലെ പ​രി​വാ​ര​ങ്ങ​ൾ, വം​ശീ​യ​ത​യു​ടെ​യും വ​ർ​ഗീ​യ​ത​യു​ടെ​യും ആ​ചാ​ര​ങ്ങ​ൾ ഒ​രു സാ​ബ​ത്തി​ലെ​ന്ന​പോ​ലെ ഭ​ക്തി​പൂ​ർ​വം നി​ർ​വ​ഹി​ക്കു​ന്നു​ണ്ട്.

യു​എ​ൻ റി​പ്പോ​ർ​ട്ടി​ലെ വം​ശ​ഹ​ത്യാ ആ​രോ​പ​ണം തെ​റ്റാ​ണെ​ങ്കി​ൽ അ​തു സ്ഥാ​പി​ക്കാ​ൻ ശാ​സ്ത്ര-​സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ അ​ഗ്ര​ഗ​ണ്യ​രാ​യ ഇ​സ്ര​യേ​ലി​നു സാ​ധി​ക്കു​ക​ത​ന്നെ ചെ​യ്യും. അ​ത​റി​യാ​തെ​യാ​ണ് കേ​ര​ള​ത്തി​ലു​ൾ​പ്പെ​ടെ​യു​ള്ള വ​ർ​ഗീ​യ-​വം​ശീ​യ ആ​രാ​ധ​ക​ർ വെ​റു​പ്പി​ന്‍റെ സോ​ഫ്റ്റ്‌​വേ​ർ പു​റ​ത്തെ​ടു​ക്കു​ന്ന​ത്. യു​ഹൂ​ദ​രു​ൾ​പ്പെ​ടെ​യു​ള്ള വം​ശ​ഹ​ത്യ​വി​രു​ദ്ധ​ർ​ക്ക് അ​ലോ​സ​ര​മാ​യ കാ​ഴ്ച!

Editorial

തെ​രു​വു​നാ​യ ഉ​ത്ത​ര​വ് വ്യാ​ജ​വാ​ർ​ത്ത​യോ?

അ​ക്ര​മ​കാ​രി​ക​ളാ​യ തെ​രു​വു​നാ​യ​ക​ളെ കൊ​ല്ലാ​മെ​ന്ന് സു​പ്രീം​കോ​ട​തി​യു​ടെ ച​രി​ത്ര​വി​ധി വ​ന്നി​ട്ടു മൂ​ന്നാ​ഴ്ച. കോ​ട​തി​യെ പേ​ടി​യാ​ണെ​ന്നു പ​റ​ഞ്ഞ്, ക​പ​ട​മൃ​ഗ​സ്നേ​ഹി​ക​ൾ​ക്കും വാ​ക്സി​ൻ വ്യാ​പാ​രി​ക​ൾ​ക്കും മു​ന്നി​ൽ വാ​ലാ​ട്ടി​നി​ന്ന സ​ർ​ക്കാ​രു​ക​ൾ ഇ​നി​യെ​ങ്കി​ലും ജോ​ലി ചെ​യ്യു​മെ​ന്നു ക​രു​തി. പ​ക്ഷേ, സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ മ​നു​ഷ്യ​രെ പേ​പ്പ​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഓ​ടി​ച്ചി​ട്ടു ക​ടി​ക്കു​ന്പോ​ഴും അ​ന​ക്ക​മി​ല്ല.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രേ​യു​ണ്ടാ​യി​രു​ന്ന ജ​ന​രോ​ഷ​ത്തി​ന്‍റെ വ​ലി​യൊ​രു ഘ​ട​കം തെ​രു​വു​നാ​യ-​വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യാ​ൻ പ​രാ​ജ​യ​പ്പെ​ട്ട​താ​യി​രു​ന്നു. അ​തു ന​ന്നാ​യി മു​ത​ലെ​ടു​ത്ത​വ​രാ​ണ് ഇ​ന്നു ഭ​രി​ക്കു​ന്ന​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ​ത്രി​ക അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് പ്ര​തി​പ​ക്ഷ​നേ​താ​വാ​യി​രു​ന്ന വി.​ഡി. സ​തീ​ശ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​റ​ഞ്ഞ​ത്, തെ​രു​വു​നാ​യ ശ​ല്യ​ത്തി​ൽ​നി​ന്ന് കേ​ര​ള​ത്തെ മു​ക്ത​മാ​ക്കു​മെ​ന്നാ​ണ്.

ആ​റു മാ​സം ക​ഴി​ഞ്ഞു. ആ​ശു​പ​ത്രി​ക​ളി​ലും സ്കൂ​ളു​ക​ളി​ലും വ​ഴി​ക​ളി​ലും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ തി​ണ്ണ​യി​ലും​വ​രെ പ​ട്ടി പെ​റ്റു​കി​ട​ക്കു​ക​യാ​ണ്. ശ​രി​ക്കും എ​ന്താ​ണ് സ​ർ​ക്കാ​രി​ന്‍റെ പ്ര​ശ്നം? അ​ങ്ങ​നെ​യൊ​രു കോ​ട​തി ഉ​ത്ത​ര​വി​ല്ലേ, വ്യാ​ജ​വാ​ർ​ത്ത​യാ​യി​രു​ന്നോ? അ​ല്ലെ​ങ്കി​ലെ​ന്തി​നാ​ണ് കോ​ട​തി​വി​ധി​യെ മ​റ്റൊ​രു ‘തൂ​ഫാ​ൻ’ ആ​ക്കു​ന്ന​തി​നു​പ​ക​രം സ​ർ​ക്കാ​ർ നി​ഷ്ക്രി​യ​മാ​യി​രി​ക്കു​ന്ന​ത്! പേ​വി​ഷ​ഭീ​തി​യു​ടെ മു​ന​ന്പ​ത്തും ക​ണ്ണു​പൊ​ത്തി​ക്ക​ളി​യോ!

ഈ ​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റി​യി​ട്ടു ദി​വ​സ​ങ്ങ​ളേ ആ​യി​ട്ടു​ള്ളൂ. പ​ക്ഷേ, ജ​നം നി​ല​വി​ളി​ക്കു​ന്പോ​ൾ ന​ട​പ​ടി​ക​ൾ​ക്കു മു​ൻ​ഗ​ണ​നാ​ക്ര​മം വേ​ണം. ജൂ​ൺ എ​ട്ടി​ന് തി​രു​വ​ന​ന്ത​പു​രം വേ​ട്ട​മു​ക്കി​ൽ വീ​ടി​ന​ടു​ത്തു​ള്ള ക​ട​യി​ൽ പോ​കാ​നി​റ​ങ്ങി​യ ച​ന്ദ്ര​ന്‍റെ ക​ൺ​പോ​ള​യും ചു​ണ്ടും മൂ​ക്കും നാ​യ ക​ടി​ച്ചു​പ​റി​ച്ചു. ഈ ​പ​രി​സ​ര​ത്തു​ത​ന്നെ ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പ് ക​ട്ട​ച്ച​ൽ റ​സി​ഡ​ന്‍റ്​സ് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ല​ക്ഷ്മി​യെ നാ​യ ആ​ക്ര​മി​ച്ചു.

അ​തി​നു തൊ​ട്ടു​മു​ന്പാ​ണ് എ​ൻ​സി​സി ഓ​ഫീ​സി​ൽ ജോ​ലി​യു​ള്ള ര​ണ്ടു​ പേ​രെ പ​ട്ടി​ക​ൾ ക​ടി​ക്കാ​ൻ ഓ​ടി​ച്ച​ത്. ഇ​ടു​ക്കി പാ​മ്പ​നാ​റി​ല്‍ 19 പേ​രെ ക​ടി​ച്ച തെ​രു​വു​നാ​യക്ക് പേ​വി​ഷ ബാ​ധ​യെ​ന്നു സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. പേ​പ്പ​ട്ടി മ​റ്റ് നാ​യ്ക്ക​ളെ​യും ക​ന്നു​കാ​ലി​ക​ളെ​യും മൃ​ഗ​ങ്ങ​ളെ​യു​മൊ​ക്കെ ക​ടി​ച്ച​തി​നാ​ൽ പ​ഞ്ചാ​യ​ത്തി​ല്‍ വ്യാ​പ​ക​മാ​യി വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ത്തു​ക​യാ​ണ്. ഈ ​പേ​പ്പ​ട്ടി​ക്കു​വേ​ണ്ടി ചെ​ല​വ​ഴി​ച്ച പൊ​തു​മു​ത​ലി​ന്‍റെ ക​ണ​ക്കു പു​റ​ത്തു​വി​ട​ണം. തി​രു​വ​ന​ന്ത​പു​രം തു​ന്പ​യി​ൽ തെ​രു​വു​നാ​യ കു​റു​കേ ചാ​ടി, അ​മ്മ​യും മ​ക​നും സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ മ​റി​ഞ്ഞ് 26കാ​ര​നാ​യ മ​ക​ൻ മ​രി​ച്ചി​ട്ട് ദി​വ​സ​ങ്ങ​ളേ ആ​യി​ട്ടു​ള്ളൂ.

അ​മ്മ ചി​കി​ത്സ​യി​ലാ​ണ്. വ​ലി​യ​ശാ​ല​യി​ല്‍ ശ​നി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ട​ടു​ത്ത് തെ​രു​വു​നാ​യ മൂ​ന്നു​പേ​രെ ആ​ക്ര​മി​ച്ചു. ഒ​രാ​ളു​ടെ കൈ​യി​ൽ​നി​ന്നു ക​ടി​ച്ചെ​ടു​ത്ത മാ​സം പ​ട്ടി തി​ന്നാ​ൻ കൊ​ണ്ടു​പോ​യി. ആ​ല​പ്പു​ഴ കാ​യം​കു​ള​ത്ത് മൂ​ന്നു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ​യും വ​ല്യ​മ്മ​യെ​യും നാ​യ വീ​ട്ടു​മു​റ്റ​ത്തു ക​യ​റി ക​ടി​ച്ചു മു​റി​വേ​ൽ​പ്പി​ച്ച​തും ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ്. ഇ​തേ നാ​യ റ​ഷീ​ദ, മ​ക​ൻ അ​മാ​ന എ​ന്നി​വ​രെ​യും ആ​ക്ര​മി​ച്ചു. ക​ണ്ണൂ​ർ ബ​ക്ക​ള​ത്ത് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ പ​ത്തോ​ളം പേ​ർ​ക്കു ക​ടി​യേ​റ്റ​തും ഈ ​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റി​ക്ക​ഴി​ഞ്ഞാ​ണ്. ഭ​ര​ണ​പ​രാ​ജ​യ​ങ്ങ​ളു​ടെ ചോ​ര​യും ച​ല​വു​മൊ​ലി​ക്കു​ന്ന നി​ര​വ​ധി സം​ഭ​വ​ങ്ങ​ളി​ൽ ചി​ല​തു മാ​ത്ര​മാ​ണി​ത്.

അ​നി​യ​ന്ത്രി​ത​മാ​യി പെ​രു​കി​യ തെ​രു​വു​നാ​യ​ക​ളെ​യും വ​ന്യ​ജീ​വി​ക​ളെ​യും കൊ​ന്നും വേ​ട്ട​യാ​ടി​യു​മ​ല്ലാ​തെ നി​യ​ന്ത്രി​ക്കാ​നാ​കി​ല്ലെ​ന്നു വി​ദ​ഗ്ധാ​ഭി​പ്രാ​യ​ങ്ങ​ളു​ദ്ധ​രി​ച്ച് "ദീ​പി​ക'​പ​ല​ത​വ​ണ പ​റ​ഞ്ഞ​താ​ണ്. പ​തി​റ്റാ​ണ്ടു​ക​ളോ​ളം രാ​ജ്യ​ത്തെ ചോ​ര​യി​ൽ മു​ക്കി​യ സ​ർ​ക്കാ​ർ കെ​ടു​കാ​ര്യ​സ്ഥ​ത​യ്ക്കു വി​രാ​മ​മി​ടാ​നാ​ണ്, മൃ​ഗ​സ്നേ​ഹി​ക​ളെ തു​ര​ത്തി സു​പ്രീം​കോ​ട​തി​യും മ​നു​ഷ്യാ​വ​കാ​ശ​ത്തെ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച​ത്. “മ​നു​ഷ്യ​ജീ​വ​നു ഭീ​ഷ​ണി​യാ​കു​ന്ന നാ​യ്ക്ക​ളെ കൊ​ല്ല​ണം. ന​ട​പ്പാ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ക്രി​മി​ന​ൽ ന​ട​പ​ടി അ​രു​ത്.

പൗ​ര​ന്മാ​രു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​മെ​ന്ന ഭ​ര​ണ​ഘ​ട​നാ​വ​കാ​ശം ഒ​രു ജീ​വി​യെ​യും പേ​ടി​ച്ച് ഇ​ല്ലാ​താ​ക്കാ​നാ​കി​ല്ല. ത​ട​സം നി​ൽ​ക്കു​ന്ന​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​യെ​ടു​ക്ക​ണം. നാ​യ​ക​ളെ വ​ന്ധ്യം​ക​ര​ണ​ത്തി​നു​ശേ​ഷം പി​ടി​കൂ​ടി​യി​ട​ത്ത​ല്ല, സം​ര​ക്ഷ​ണ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​ണു മാ​റ്റേ​ണ്ട​ത്. എ​ബി​സി ച​ട്ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ന​ട​പ്പാ​ക്കാ​നാ​യി​ല്ല. എ​ല്ലാ ജി​ല്ല​ക​ളി​ലും എ​ബി​സി സെ​ന്‍റ​റു​ക​ളും ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ളും വാ​ക്സി​നു​ക​ളും ഉ​റ​പ്പാ​ക്ക​ണം.

റോ​ഡു​ക​ളി​ൽ അ​ല​ഞ്ഞു​തി​രി​യു​ന്ന ക​ന്നു​കാ​ലി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള മൃ​ഗ​ങ്ങ​ളെ​യും നീ​ക്ക​ണം.” ഇ​താ​ണ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സു​പ്രീം​കോ​ട​തി​വി​ധി​യു​ടെ ഉ​ള്ള​ട​ക്കം. പ​ക്ഷേ, അ​ത്ത​ര​മൊ​രു വി​ധി ഉ​ണ്ടാ​യ​തി​ന്‍റെ ഒ​രു ല​ക്ഷ​ണ​വും മൂ​ന്നാ​ഴ്ച ക​ഴി​ഞ്ഞി​ട്ടു​മി​ല്ല. അ​തൊ​രു തെ​റ്റാ​യ വാ​ർ​ത്ത​യാ​ണെ​ങ്കി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണം. അ​ല്ലെ​ങ്കി​ൽ കോ​ട​തി​വി​ധി ന​ട​പ്പാ​ക്കാ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നി​ർ​ദേ​ശം കൊ​ടു​ക്ക​ണം.

എ​ന്തോ ത​ട​സ​മു​ണ്ടെ​ന്നു തോ​ന്നു​ന്നു. സു​പ്രീം​കോ​ട​തി​യു​ടെ വി​ശാ​ല​ബെ​ഞ്ചി​ൽ കേ​സെ​ത്തി പു​തി​യൊ​രു വി​ധി​യു​ണ്ടാ​കു​വോ​ളം അ​ന​ങ്ങാ​തി​രി​ക്ക​ണ​മെ​ന്ന് നാ​യ സ്നേ​ഹി​ക​ളു​ടെ സ​മ്മ​ർ​ദ​മു​ണ്ടാ​കാം. രാ​ഹു​ൽ​ഗാ​ന്ധി ഉ​ൾ​പ്പെ​ടെ കോ​ൺ​ഗ്ര​സി​ലെ ചി​ല നേ​താ​ക്ക​ൾ കൊ​ല്ലു​ന്ന തെ​രു​വു​നാ​യ പ​ക്ഷ​ത്താ​യ​തു​കൊ​ണ്ട് കൊ​ല്ല​പ്പെ​ടു​ന്ന മ​നു​ഷ്യ​ർ​ക്കൊ​പ്പം നി​ൽ​ക്കാ​ൻ കേ​ര​ള​സ​ർ​ക്കാ​രി​നു പ​രി​മി​തി​യു​ണ്ടാ​കാം. വാ​ക്സി​ൻ ക​ന്പ​നി​ക​ൾ അ​ട​ങ്ങി​യി​രി​ക്കു​ന്നി​ല്ലാ​യി​രി​ക്കാം. മു​ൻ​സ​ർ​ക്കാ​രി​നെ നി​ഷ്ക്രി​യ​മാ​ക്കി​യ അ​ജ്ഞാ​ത​ശ​ക്തി​ക​ൾ സ​ജീ​വ​മാ​യി​രി​ക്കാം. ഇ​ക്കാ​ര്യ​ത്തി​ലും ധ​വ​ള​പ​ത്ര​മി​റ​ക്കേ​ണ്ടി​വ​രും.

ആ​രെ​യും ഉ​പ​ദ്ര​വി​ക്കാ​ത്ത കോ​ടാ​നു​കോ​ടി ക​ന്നു​കാ​ലി​ക​ളെ​യും ആ​ടി​നെ​യും കോ​ഴി​യെ​യും മ​ത്സ്യ​ത്തെ​യു​മാ​ണ് ഓ​രോ മ​ണി​ക്കൂ​റി​ലും കൊ​ന്നു തി​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ​ക്ഷേ, മ​നു​ഷ്യ​രെ തി​ന്നു​ന്ന തെ​രു​വു​നാ​യ്ക്ക​ളെ തൊ​ട​രു​ത്! എ​ന്തൊ​രു കാ​പ​ട്യ​മാ​ണി​ത്! ഇ​തി​നൊ​രു അ​വ​സാ​ന​മി​ല്ലേ? ആ​ന ച​വി​ട്ടി​യ​ര​യ്ക്കു​ന്ന മ​നു​ഷ്യ​രു​ടെ രോ​ദ​ന​വും കേ​ൾ​ക്കു​ന്നു​ണ്ട്.

ഒ​രു പ​ട്ടി​യെ ഓ​ടി​ച്ചു​വി​ടാ​നാ​കാ​ത്ത സം​വി​ധാ​ന​മെ​ങ്ങ​നെ കാ​ട്ടാ​ന​യെ ത​ള​യ്ക്കും? ഇ​പ്പം ശ​രി​യാ​ക്കാ​മെ​ന്നു പ​റ​ഞ്ഞു കു​റെ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളെ​യും എം​എ​ൽ​എ​മാ​രെ​യും ജ​യി​പ്പി​ച്ചി​ട്ടു​ണ്ട​ല്ലോ, അ​വ​രോ​ട് കാ​റി​ൽ​നി​ന്നി​റ​ങ്ങി ജ​ന​ങ്ങ​ൾ​ക്ക് അ​ക​ന്പ​ടി പോ​കാ​ൻ പ​റ.

Editorial

വ​​ഖ​​ഫ് ചെ​​രുപ്പി​​നൊ​​ത്ത് നീ​​തി​​യു​​ടെ കാ​​ൽ വെ​​ട്ട​​രു​​ത്

മു​​ന​​ന്പം ഭൂ​​മി വ​​ഖ​​ഫ് സ്വ​​ത്താ​​യി ഉ​​മീ​​ദ് പോ​​ർ​​ട്ട​​ലി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്തു​​കൊ​​ണ്ട് വ​​ഖ​​ഫ് ബോ​​ർ​​ഡ് വെ​​ല്ലു​​വി​​ളി​​ച്ചി​​രി​​ക്കു​​ന്ന​​ത് 610 കു​​ടും​​ബ​​ങ്ങ​​ളെ​​യോ ക്രൈ​​സ്ത​​വ​​രെ​​യോ മാ​​ത്ര​​മ​​ല്ല, മ​​തേ​​ത​​ര​​ കേ​​ര​​ള​​ത്തെ​​യാ​​ണ്. ത​​ങ്ങ​​ളു​​ടേ​​തെ​​ന്നു ത​​ങ്ങ​​ൾ​​ക്കു തോ​​ന്നു​​ന്ന ഏ​​തു സ്വ​​ത്തും കൈ​​വ​​ശ​​പ്പെ​​ടു​​ത്താ​​ൻ അ​​നു​​വ​​ദി​​ക്കു​​ന്ന വ​​ഖ​​ഫ് വ​​കു​​പ്പു​​ക​​ൾ ഈ ​​മ​​തേ​​ത​​ര രാ​​ജ്യ​​ത്ത് ഇ​​തി​​നോ​​ട​​കം വ​​രു​​ത്തി​​വ​​ച്ചി​​ട്ടു​​ള്ള വി​​നാ​​ശ​​ങ്ങ​​ൾ എ​​ല്ലാ​​വ​​രും ഓ​​ർ​​മി​​ക്കു​​ന്ന​​തു ന​​ല്ല​​താ​​ണ്. തീ​​വ്ര​​ഹി​​ന്ദു​​ത്വ​​യെ രാ​​ജ്യ​​ത്ത് വ​​ള​​ർ​​ത്തി​​യ​​തി​​ൽ വ​​ഖ​​ഫ് ബോ​​ർ​​ഡി​​ന്‍റെ പ​​ങ്ക് ച​​രി​​ത്ര​​ത്തി​​ലു​​ണ്ടാ​​കും.

ഇ​​ത്ത​​രം കൈ​​യേ​​റ്റ​​ങ്ങ​​ൾ മേ​​ലാ​​ൽ സാ​​ധ്യ​​മ​​ല്ലാ​​ത്ത​വി​​ധം കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ നി​​യ​​മം ഭേ​​ദ​​ഗ​​തി ചെ​​യ്തി​​ട്ടു​​ണ്ട്. പ​​ക്ഷേ, അ​​തി​​നു​​മു​​ന്പ് ഈ ​​മ​​ത​​നി​​യ​​മ​​ത്തി​​ൽ പെ​​ട്ടു​​പോ​​യ മു​​ന​​ന്പം നി​​വാ​​സി​​ക​​ളെ ര​​ക്ഷി​​ക്കാ​​ൻ ഭേ​​ദ​​ഗ​​തി​​യി​​ൽ ഒ​​ന്നു​​മി​​ല്ലാ​​യി​​രു​​ന്നു. മു​​ന​​ന്പ​​ത്തെ വേ​​ട്ട തു​​ട​​രാ​​ൻ ബോ​​ർ​​ഡി​​ന് അ​​തു സ​​ഹാ​​യ​​ക​​മാ​​യി. പി​​ണ​​റാ​​യി സ​​ർ​​ക്കാ​​രും കു​​റെ​​യൊ​​ക്കെ ശ്ര​​മി​​ച്ചെ​​ങ്കി​​ലും പ​​രി​​ഹ​​രി​​ക്കാ​​നാ​​യി​​ല്ല. അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യാ​​ൽ 10 മി​​നി​​റ്റു​കൊ​​ണ്ട് തീ​​ർ​​ക്കാ​​വു​​ന്ന പ്ര​​ശ്ന​​മാ​​ണെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​ൻ പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വാ​​യി​​രു​​ന്ന​​പ്പോ​​ൾ പ​​റ​​ഞ്ഞി​​ട്ടു​​ള്ള​​തു​​കൊ​​ണ്ട് ഈ ​​സം​​ഭ​​വ​​വി​​കാ​​സ​​ങ്ങ​​ൾ ശ്ര​​ദ്ധ​​യി​​ൽ​ പെ​​ടു​​ത്തു​​ക​​യാ​​ണ്.

മു​​ന​​ന്പ​​ത്തെ ജ​​ന​​ങ്ങ​​ൾ പ​​ണം​​കൊ​​ടു​​ത്തു വാ​​ങ്ങി​​യ​​തും, അ​​തു വ​​ഖ​​ഫ് ഭൂ​​മി​​യ​​ല്ലെ​​ന്ന് അ​​വ​​ർ​​ക്ക​​ത് കൊ​​ടു​​ത്ത ഫാ​റൂ​ഖ് കോ​​ള​​ജ് ആ​​ണ​​യി​​ട്ടു പ​​റ​​യു​​ക​​യും ചെ​​യ്ത 404 ഏ​​ക്ക​​ർ സ്ഥ​​ല​​മാ​​ണ്, പു​​തി​​യ ഭേ​​ദ​​ഗ​​തി​​ അ​​നു​​സ​​രി​​ച്ച് വ​​ഖ​​ഫ് സ്വ​​ത്തു​​ക്ക​​ൾ ര​​ജി​​സ്റ്റ​​ർ ചെ​​യ്യാ​​നു​​ള്ള കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​ന്‍റെ ഉ​​മീ​​ദ് പോ​​ർ​​ട്ട​​ലി​​ൽ വ​​ഖ​​ഫ് ബോ​​ർ​​ഡ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​ത്. ഇ​​തു വ​​ഖ​​ഫ് ആ​​ണോ അ​​ല്ല​​യോ എ​​ന്ന​​തി​​ൽ വ​​ഖ​​ഫ് ട്രൈ​​ബ്യൂ​​ണ​​ലി​​ൽ കേ​​സ് നി​​ല​​നി​​ൽ​​ക്കു​​ന്നു​​ണ്ട്. ഇ​​തു വ​​ഖ​​ഫ​​ല്ലെ​​ന്ന് കേ​​ര​​ള ഹൈ​​ക്കോ​​ട​​തി ഡി​​വി​​ഷ​​ൻ ബെ​​ഞ്ച് ക​​ഴി​​ഞ്ഞ ഒ​​ക്‌​ടോ​​ബ​​റി​​ൽ നി​​രീ​​ക്ഷി​​ച്ചി​​രു​​ന്നു.

വ​​ഖ​​ഫ് ബോ​​ർ​​ഡി​​ന്‍റേ​​തു ഭൂ​​മി ത​​ട്ടി​​യെ​​ടു​​ക്കാ​​നു​​ള്ള ത​​ന്ത്ര​​മാ​​ണെ​​ന്നും കോ​​ട​​തി​​ക്കു പ​​രാ​​മ​​ർ​​ശി​​ക്കേ​​ണ്ടി​​വ​​ന്നി​​രു​​ന്നു. ഇ​​തി​​നെ​​തി​​രേ വ​​ഖ​​ഫ് ബോ​​ർ​​ഡി​​ന്‍റെ​​യും വ​​ഖ​​ഫ് സം​​ര​​ക്ഷ​​ണ സ​​മി​​തി​​യു​​ടെ​​യും അ​​പ്പീ​​ലി​​ൽ ഹൈ​​ക്കോ​​ട​​തി​​യു​​ടെ നി​​രീ​​ക്ഷ​​ണം സു​​പ്രീം​​കോ​​ട​​തി സ്റ്റേ ​​ചെ​​യ്തി​​രു​​ന്നു. സു​​പ്രീം​​കോ​​ട​​തി​​യു​​ടെ വി​​ധി​​യാ​​ണ് ഇ​​നി നി​​ർ​​ണാ​​യ​​കം. മ​​ത​​പ്രീ​​ണ​​ന​​ത്തി​​നു​​വേ​​ണ്ടി കോ​​ൺ​​ഗ്ര​​സ് പ​​ട​​ച്ച ഒ​​രു നി​​യ​​മം മു​​ന​​ന്പ​​ത്തു​​ൾ​​പ്പെ​​ടെ എ​​ത്ര മ​​നു​​ഷ്യ​​രെ​​യാ​​ണ് വ​​ഴി​​യാ​​ധാ​​ര​​മാ​​ക്കി​​യ​​ത്? എ​​ത്ര സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ കൈ​​കാ​​ലു​​ക​​ളാ​​ണ് ബ​​ന്ധി​​ച്ച​​ത്? എ​​ത്ര രാ​​ഷ്‌​​ട്രീ​​യ​​നേ​​താ​​ക്ക​​ളെ​​യാ​​ണ് നി​​ശ​ബ്‌​ദ​രാ​​ക്കി​​ക്ക​​ള​​ഞ്ഞ​​ത്? എ​​ത്ര കോ​​ട​​തി​​ക​​ളെ​​യാ​​ണ് നി​​സ​​ഹാ​​യ​​രാ​​ക്കി​​യ​​ത്? എ​​ത്ര മ​​ത​​വി​​ഭാ​​ഗീ​​യ​​ത​​യ്ക്കാ​​ണ് അ​​തി​​ട​​യാ​​ക്കി​​യ​​ത്? കേ​​ര​​ള​​ത്തി​​ൽ​​പോ​​ലും എ​​ന്തു വ​​ർ​​ഗീ​​യ​​ചി​​ന്ത​​ക​​ൾ​​ക്കാ​​ണ് അ​​തു വ​​ള​​മി​​ട്ടു​​കൊ​​ടു​​ത്ത​​ത്? ഈ ​​മ​​ത​​നി​​യ​​മ​​വാ​​ഴ്ച​​യ്ക്ക് അ​​വ​​സാ​​ന​​മി​​ല്ലേ?

യ​​ഥാ​​ർ​​ഥ മു​​ത​​വ​​ല്ലി (കൈ​​വ​​ശ​​ക്കാ​​ര​​ൻ)​​യാ​​യ ഫാ​റൂ​ഖ് കോ​​ള​​ജ് മു​​ന​​ന്പ​​ത്തെ ഭൂ​​മി വ​​ഖ​​ഫ​​ല്ലെ​​ന്നു പ്ര​​ഖ്യാ​​പി​​ച്ച​​തി​​നാ​​ൽ വ​​ഖ​​ഫ് ബോ​​ർ​​ഡ് മു​​ത​​വ​​ല്ലി​​യാ​​യി സ്വ​​യം പ്ര​​ഖ്യാ​​പി​​ച്ചു​​കൊ​​ണ്ടാ​​ണ് ഉ​​മീ​​ദി​​ൽ വ​​സ്തു ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. പ്ര​​ശ്നം പ​​ഠി​​ക്കാ​​ൻ ക​​ഴി​​ഞ്ഞ സ​​ർ​​ക്കാ​​ർ നി​​യോ​​ഗി​​ച്ച ഉ​​ന്ന​​താ​​ധി​​കാ​​ര​​ സ​​മി​​തി​​ക്കു​​ മു​​ന്നി​​ലും മു​​ന​​ന്പ​​ത്തേ​​തു വ​​ഖ​​ഫ് ഭൂ​​മി​​യാ​​ണെ​​ന്ന് ബോ​​ർ​​ഡ് അ​​വ​​കാ​​ശ​​പ്പെ​​ട്ടി​​രു​​ന്നു. ചു​​മ്മാ അ​​വ​​കാ​​ശ​​പ്പെ​​ട്ടാ​​ൽ മ​​തി; ഒ​​രു രേ​​ഖ​​യും വേ​​ണ്ട. 1954ലെ ​​വ​​ഖ​​ഫ് നി​​യ​​മ​​ത്തി​​ൽ കോ​​ൺ​​ഗ്ര​​സ് സ​​ർ​​ക്കാ​​ർ 1995ൽ ​​വ​​രു​​ത്തി​​യ ഭേ​​ദ​​ഗ​​തി​​യി​​ലെ 40-ാം അ​​നുച്ഛേ​​ദ പ്ര​​കാ​​രം, ഏ​​തെ​​ങ്കി​​ലും സ്വ​​ത്ത് ത​​ങ്ങ​​ൾ​​ക്ക് അ​​വ​​കാ​​ശ​​പ്പെ​​ട്ട​​താ​​ണെ​​ന്ന് വ​​ഖ​​ഫ് ബോ​​ർ​​ഡ് ക​​രു​​തി​​യാ​​ൽ നി​​ല​​വി​​ലു​​ള്ള ഏ​​തു ര​​ജി​​സ്ട്രേ​​ഷ​​ൻ ആ​​ക്‌​​ടി​​നെ​​യും മ​​റി​​ക​​ട​​ന്ന് അ​​തു സ്വ​​ന്ത​​മാ​​ക്കാം.

ഇ​​ര​​ക​​ൾ കോ​​ട​​തി​​യെ അ​​ല്ല, വ​​ഖ​​ഫ് ട്രൈ​​ബ്യൂ​​ണ​​ലി​​നെ സ​​മീ​​പി​​ക്ക​​ണം. ഈ ​​നി​​യ​​മം ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് 2019ൽ ​​കൊ​​ച്ചി വൈ​​പ്പി​​ൻ ദ്വീ​​പി​​ലെ മു​​ന​​ന്പം വേ​​ളാ​​ങ്ക​​ണ്ണി ക​​ട​​പ്പു​​റ​​ത്തെ 610 കു​​ടും​​ബ​​ങ്ങ​​ളു​​ടെ 404 ഏ​​ക്ക​​ർ ഭൂ​​മി​​യും വ​​ഖ​​ഫ് ബോ​​ർ​​ഡി​​ന്‍റെ ആ​​സ്തി​വി​​വ​​ര​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​ത്. അ​​ന്നു​​മു​​ത​​ൽ മു​​ന​​ന്പത്തു​​കാ​​രു​​ടെ ജീ​​വി​​തം ഈ ​​മ​​ത​​നി​​യ​​മ​​ത്തി​​ന്‍റെ കാ​​രു​​ണ്യ​​ത്തി​​ലാ​​യി. ആ​​ധു​​നി​​ക മ​​തേ​​ത​​ര-​​ജ​​നാ​​ധി​​പ​​ത്യ ഭ​​ര​​ണ​​ഘ​​ട​​ന നി​​ല​​വി​​ലു​​ള്ള ഒ​​രു രാ​​ജ്യ​​ത്തും സാ​​ധ്യ​​മ​​ല്ലാ​​ത്ത ഈ ​​വ​​കു​​പ്പു​​ക​​ൾ എ​​ങ്ങ​​നെ ന​​മ്മു​​ടെ രാ​​ജ്യ​​ത്തു പാ​​സാ​​ക്കി എ​​ന്ന​​ത് രാ​​ഷ്‌​​ട്ര​​മീ​​മാം​​സ​​ക​​ർ ഗ​​വേ​​ഷ​​ണം ന​​ട​​ത്തേ​​ണ്ട​​താ​​ണ്.

കെ-​​റെ​​യി​​ൽ വി​​ജ്ഞാ​​പ​​ന​​വും സ്ഥ​​ല​​മേ​​റ്റെ​​ടു​​ക്ക​​ലു​​മെ​​ല്ലാം പു​​തി​​യ സ​​ർ​​ക്കാ​​ർ ക​​ഴി​​ഞ്ഞ ദി​​വ​​സം റ​​ദ്ദാ​​ക്കി​​യ​​പ്പോ​​ൾ മു​​ഖ്യ​​മ​​ന്ത്രി​​ത​​ന്നെ പ​​റ​​ഞ്ഞ​​ത്, “സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കാ​​ൻ നാ​​ട്ടി​​യ മ​​ഞ്ഞ​​ക്കു​​റ്റി​​ക​​ൾ നീ​​ക്കം ചെ​​യ്യും. ആ ​​മ​​നു​​ഷ്യ​​ർ​​ക്കു സ്വ​​ന്തം സ്ഥ​​ലം വി​​ൽ​​ക്കാ​​നോ ആ​​ർ​​ക്കെ​​ങ്കി​​ലും വാ​​ങ്ങാ​​നോ മ​​ക്ക​​ളു​​ടെ ആ​​വ​​ശ്യ​​ത്തി​​നു പ​​ണ​​യം വ​​യ്ക്കാ​​നോ പോ​​ലും വ​​യ്യാ​​ത്ത സ്ഥി​​തി​​യാ​​ണ്” എ​​ന്നാ​​ണ്. അ​​തേ അ​​വ​​സ്ഥ​​യി​​ലാ​​ണ് മു​​ന​​ന്പ​​ത്തെ മ​​നു​​ഷ്യ​​ർ. മു​​ന​​ന്പം​​ ഭൂ​​മി വ​​ഖ​​ഫ​​ല്ലെ​​ന്നും ത​​ങ്ങ​​ൾ അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യാ​​ൽ 10 മി​​നി​​റ്റുകൊ​​ണ്ട് പ്ര​​ശ്നം പ​​രി​​ഹ​​രി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞി​​രു​​ന്നു.നീ​​തി​​ക്കു​​പോ​​ലും മ​​തം ത​​ട​​സ​​മാ​​ണെ​​ന്നു വ​​രി​​ക​​യാ​​ണോ? സ​​ർ​​ക്കാ​​രി​​ന്‍റെ വി​​ജ്ഞാ​​പ​​നം റ​​ദ്ദാ​​ക്കു​​ന്ന​​തു​​പോ​​ലെ എ​​ളു​​പ്പ​​മ​​ല്ലേ വ​​ഖ​​ഫ് ബോ​​ർ​​ഡി​​ന്‍റെ വി​​ജ്ഞാ​​പ​​ന​​ങ്ങ​​ളെ തൊ​​ട്ടു​​ക​​ളി​​ക്കാ​​ൻ?

ഇ​​സ്‌​​ലാ​​മോ​​ഫോ​​ബി​​യ പ​​ല​​രും വ​​ള​​ർ​​ത്തു​​ന്നു​​ണ്ടാ​​കും. പ​​ക്ഷേ, അ​​തു നി​​ർ​​മി​​ച്ചെ​​ടു​​ത്ത​​തും കേ​​ടു​​കൂ​​ടാ​​തെ സൂ​​ക്ഷി​​ക്കു​​ന്ന​​തും ഇ​​സ്‌​​ലാ​​മി​​ക തീ​​വ്ര​​വാ​​ദ​​മാ​​ണ്. ഇ​​ന്ത്യ​​യി​​ലെ അ​​തി​​ന്‍റെ ഈ​​റ്റി​​ല്ല​​ങ്ങ​​ളി​​ൽ ഒ​​ന്ന് വ​​ഖ​​ഫ് നി​​യ​​മ​​വും അ​​തി​​ന്‍റെ വെ​​ട്ടി​​പ്പി​​ടിത്ത ഭേ​​ദ​​ഗ​​തി​​ക​​ളു​​മാ​​ണ്. അ​​താ​​ണ് ബോ​​ർ​​ഡ് കു​​റ്റ​​ബോ​​ധ​​മേ​​തു​​മി​​ല്ലാ​​തെ ഉ​​പ​​യോ​​ഗി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. ലോ​​ക​​ത്ത് ഒ​​രു മ​​തേ​​ത​​ര-​​ജ​​നാ​​ധി​​പ​​ത്യ​​ നി​​യ​​മ വ്യ​​വ​​സ്ഥ​​യി​​ലും സാ​​ധ്യ​​മ​​ല്ലാ​​ത്ത വ​​കു​​പ്പു​​ക​​ളു​​മാ​​യി ബോ​​ർ​​ഡ് ഇ​​രു​​ളി​​ന്‍റെ മ​​റ​​വി​​ലെ​​ത്തു​​ന്പോ​​ൾ മു​​ന​​ന്പത്തു​​കാ​​ർ പേ​​ടി​​ക്കാ​​തി​​രി​​ക്കു​​മോ? 2025ൽ ​​ഹൈ​​ക്കോ​​ട​​തി ഡി​​വി​​ഷ​​ൻ ബെ​​ഞ്ചി​​നു മു​​ന്നി​​ൽ ക​​ഴി​​ഞ്ഞ എ​​ൽ​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​രി​​നു​​വേ​​ണ്ടി അ​​ഡ്വ​​ക്ക​​റ്റ് ജ​​ന​​റ​​ൽ സ്വീ​​ക​​രി​​ച്ച നി​​ല​​പാ​​ട് മു​​ന​​ന്പത്തു​​കാ​​ർ​​ക്ക് അ​​നു​​കൂ​​ല​​മാ​​യി​​രു​​ന്നു.

1950ൽ ​​ഫാ​റൂ​ഖ് മാ​​നേ​​ജ്മെ​​ന്‍റി​​നു ന​​ൽ​​കി​​യ എ​​ൻ​​ഡോ​​വ്മെ​​ന്‍റ് ആ​​ധാ​​രം വ​​ഖ​​ഫ് സൃ​ഷ്‌​ടി​ക്കാ​​ൻ ഉ​​ദ്ദേ​​ശി​​ച്ചു​​ള്ള​​താ​​യി​​രു​​ന്നി​​ല്ലെ​​ന്നും ഇ​​ട​​പാ​​ടു ന​​ട​​ന്ന് 69 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം മു​​ന​​ന്പം ഭൂ​​മി അ​​വ​​കാ​​ശ​​പ്പെ​​ട്ട് വ​​ഖ​​ഫ് ബോ​​ർ​​ഡ് ന​​ട​​ത്തി​​യ ഏ​​ക​​പ​​ക്ഷീ​​യ വി​​ജ്ഞാ​​പ​​നം സ​​ർ​​ക്കാ​​രും കോ​​ട​​തി​​യും പ​​രി​​ശോ​​ധി​​ക്കേ​​ണ്ട​​താ​​ണെ​​ന്നു​മാ​​യി​​രു​​ന്നു വാ​​ദം. മു​​ന​​ന്പ​​ത്തേ​​തു വ​​ഖ​​ഫ് സ്വ​​ത്ത​​ല്ലെ​​ന്നു കോ​​ട​​തി നി​​രീ​​ക്ഷി​​ക്കു​​ക​​യും ചെ​​യ്തു. പ​​ക്ഷേ, മ​​ത​​പ്രീ​​ണ​​ന​​ക്കാ​​ർ സൃ​ഷ്‌​ടി​​ച്ച വ​​ഖ​​ഫ് വ​​കു​​പ്പു​​ക​​ൾ അ​​ങ്ങേ​​യ​​റ്റം മ​​നു​​ഷ്യ​​വി​​രു​​ദ്ധ​​വും പ​​തി​​റ്റാ​​ണ്ടു​​ക​​ളു​​ടെ കോ​​ട​​തി​​ വ്യ​​വ​​ഹാ​​ര​​ത്തി​​നു​​പോ​​ലും കു​​രു​​ക്ക​​ഴി​​ക്കാ​​ൻ ബു​​ദ്ധി​​മു​​ട്ടു​​ള്ള​​തു​​മാ​​യി​​പ്പോ​​യി. വി​​റ്റ​​വ​​രെ​​യും വാ​​ങ്ങി​​യ​​വ​​രെ​​യും ത​​ല്ലി​​യോ​​ടി​​ച്ച് സ്വ​​ത്തു ത​​ട്ടി​​യെ​​ടു​​ക്കു​​ന്ന​​വ​​ർ​​ക്കു നി​​യ​​മ​​ പ​​രി​​ര​​ക്ഷ കൊ​​ടു​​ക്കു​​ന്ന നി​​യ​​മം!

വ​​ഖ​​ഫി​​ന്‍റെ ചെ​​രു​​പ്പി​​ന​​നു​​സ​​രി​​ച്ച് നീ​​തി​​യു​​ടെ കാ​​ലു​​ക​​ൾ വെ​​ട്ടി​​മു​​റി​​ച്ചു​​കൊ​​ണ്ടേ​​യി​​രി​​ക്കു​​ന്പോ​​ൾ, ഇ​​ര​​ക​​ളേക്കാ​​ൾ വ​​ലി​​യ നി​​സ​​ഹാ​​യാ​​വ​​സ്ഥ​​യി​​ലാ​​ണോ ത​​ങ്ങ​​ളെ​​ന്ന് പു​​തി​​യ സ​​ർ​​ക്കാ​​ർ ആ​​ത്മ​​പ​​രി​​ശോ​​ധ​​ന ന​​ട​​ത്ത​​ണം. വ​​ഖ​​ഫ് ബോ​​ർ​​ഡി​​ന്‍റെ ഉ​​മീ​​ദ് വി​​ജ്ഞാ​​പ​​നം റ​​ദ്ദാ​​ക്കി, മു​​ന​​ന്പ​​ത്തെ വ​​ഖ​​ഫ് കു​​റ്റി​​ക​​ൾ പ​​റി​​ച്ച് അ​​റ​​ബി​​ക്ക​​ട​​ലി​​ൽ എ​​റി​​യ​​ണം. അ​​തു​​വ​​രെ ‘10 മി​​നി​​റ്റ്‌​ വാ​​ഗ്ദാ​​ന​​മ​​ഴ’ ന​​ന​​ഞ്ഞ ഇ​​ര​​ക​​ൾ മ​​തേ​​ത​​ര​​ത്വ​​ത്തി​​ന്‍റെ തി​​ര​​ക​​ളെ​​ണ്ണി ക​​ട​​പ്പു​​റ​​ത്തു​​ണ്ടാ​​കും. എ​​ങ്ങോ​​ട്ടും പോ​​കി​​ല്ല.

 

Editorial

ന​വ​കേ​ര​ള ​വി​ളം​ബ​ര​മാ​ക​ട്ടെ ഈ ​സ​ത്യ​പ്ര​തി​ജ്ഞ

പു​തി​യ സ​ർ​ക്കാ​ർ ഇ​ന്ന് അ​ധി​കാ​ര​മേ​ൽ​ക്കു​ന്നു. ഭ​ര​ണ-​പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​ർ​ക്കു സ്വാ​ർ​ഥ താ​ത്പ​ര്യ​ങ്ങ​ളി​ല്ലെ​ങ്കി​ൽ, പാ​ർ​ട്ടി​ക്ക​പ്പു​റം ജ​ന​ങ്ങ​ളെ വ​ള​ർ​ത്താ​നാ​ണു ശ്ര​മി​ക്കു​ന്ന​തെ​ങ്കി​ൽ പു​തു​കേ​ര​ള​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇ​ന്നു ന​ട​ക്കും.

 16-ാം നി​യ​മ​സ​ഭ, 24-ാമ​തു മു​ഖ്യ​മ​ന്ത്രി; കേ​ര​ളം ഇ​ന്നു പു​തി​യൊ​രു ചു​വ​ടു വ​യ്ക്കു​ക​യാ​ണ്. 21 മ​ന്ത്രി​മാ​രു​ള്ള ടീം ​വി.​ഡി. സ​തീ​ശ​ന് വി​ജ​യാ​ശം​സ​ക​ൾ! ന​ല്ലൊ​രു ഭ​ര​ണ​ത്തി​നും മാ​റ്റ​ത്തി​നും ഉ​ചി​ത​മെ​ന്നു ജ​നം തീ​രു​മാ​നി​ച്ച​വ​രാ​ണ് അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷ​ത്തു​ള്ള​വ​രെ​യും ജ​നം തെ​ര​ഞ്ഞെ​ടു​ത്ത​താ​ണ്.

മാ​റ്റ​ത്തി​നാ​യി അ​ക്ഷ​മ​രാ​യ മ​ല​യാ​ളി​ക​ളോ​ട് ഇ​രു​കൂ​ട്ട​ർ​ക്കു​മു​ണ്ട് ഉ​ത്ത​ര​വാ​ദി​ത്വം. ഭ​ര​ണ-​പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​ർ​ക്കു സ്വാ​ർ​ഥ താ​ത്പ​ര്യ​ങ്ങ​ളി​ല്ലെ​ങ്കി​ൽ, പാ​ർ​ട്ടി​ക്ക​പ്പു​റം ജ​ന​ങ്ങ​ളെ വ​ള​ർ​ത്താ​നാ​ണു ശ്ര​മി​ക്കു​ന്ന​തെ​ങ്കി​ൽ പു​തു​കേ​ര​ള​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇ​ന്നു ന​ട​ക്കും. സ​ദ്ഭ​ര​ണ​മെ​ന്ന​ത് ത​ങ്ങ​ളു​ടെ പാ​ർ​ട്ടി​ക്കോ താ​ത്പ​ര്യ​ങ്ങ​ൾ​ക്കോ മ​ത​ത്തി​നോ ജാ​തി​ക്കോ സ​മു​ദാ​യ​ത്തി​നോ വേ​ണ്ടി മാ​ത്ര​മു​ള്ള​ത​ല്ലെ​ന്ന് ജ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ചി​ന്തി​ക്ക​ണം.

ഇ​ടു​ങ്ങി​യ താ​ത്പ​ര്യ​ങ്ങ​ളും പു​ത്ത​ൻ കേ​ര​ള​വും ഒ​രേ​സ​മ​യം സാ​ധ്യ​മ​ല്ല. നി​യു​ക്ത മു​ഖ്യ​മ​ന്ത്രി​ക്ക് നി​ല​പാ​ടു​ക​ളു​ണ്ടെ​ന്ന സാ​ക്ഷ്യ​പ​ത്രം കൊ​ടു​ത്ത​വ​ർ ഒ​പ്പ​മൊ​രു ച​ങ്ങ​ല​യും കൊ​ടു​ക്ക​രു​ത്. പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണം. പു​ത്ത​ൻ കേ​ര​ള​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം ന​മു​ക്കും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാം.

തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ രാ​വി​ലെ 10നാ​ണ് സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു​ക​ൾ. ഇ​ന്ന​ലെ വൈ​കു​വോ​ളം പു​തി​യ സ​ർ​ക്കാ​രി​നെ​യും മ​ന്ത്രി​മാ​രെ​യും സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളാ​യി​രു​ന്നു. വ​ർ​ഗീ​യ​ത​യു​ടെ ആ​ക്രോ​ശ​ങ്ങ​ളും സ​ജീ​വ​മാ​യി​രു​ന്നു. ഇ​പ്പോ​ൾ ആ​രും അ​തി​ന​ത്ര വി​ല​കൊ​ടു​ക്കാ​ത്ത​തി​നാ​ൽ ഉ​ദ്ദേ​ശി​ച്ച ഫ​ലം കി​ട്ടു​ന്നി​ല്ലെ​ന്ന​ത് ആ​ശ്വാ​സ​മാ​യി.

ഏ​താ​യാ​ലും എ​ല്ലാ​വ​രെ​യും ഒ​രു​വി​ധം അ​നു​ന​യി​പ്പി​ച്ച് മ​ന്ത്രി​മാ​രു​ടെ പ​ട്ടി​ക ഗ​വ​ർ​ണ​ർ​ക്കു കൈ​മാ​റാ​ൻ വി.​ഡി. സ​തീ​ശ​നു ക​ഴി​ഞ്ഞു. അ​തി​രു​വി​ട്ട വീ​തം​വ​യ്പു-​വി​ല​പേ​ശ​ൽ രാ​ഷ്‌​ട്രീ​യം യു​ഡി​എ​ഫി​ന്‍റെ ജ​നി​ത​ക വൈ​ക​ല്യ​മാ​ണ്. പു​റ​ത്തു​നി​ന്നു​ള്ള സ​മ്മ​ർ​ദ​ങ്ങ​ളും അ​തി​ന്‍റെ ഫ​ല​മാ​ണ്.

അ​തേ​സ​മ​യം, സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ലെ​ന്ന​പോ​ലെ മ​ന്ത്രി​സ​ഭ​യി​ലും സ്ത്രീ​ക​ളു​ടെ​യും ദ​ളി​ത​രു​ടെ​യും പ്രാ​തി​നി​ധ്യം കു​റ​യു​ന്ന​ത്, ഇ​ട​തു-​വ​ല​തു സ​ർ​ക്കാ​രു​ക​ളു​ടെ നീ​തി-​തു​ല്യ​ത-​സം​വ​ര​ണ പ്ര​സം​ഗ​ങ്ങ​ളി​ലെ പൊ​ള്ള​ത്ത​രം വെ​ളി​പ്പെ​ടു​ത്തു​ന്ന​താ​ണ്. അ​തി​പ്പോ​ഴു​മു​ണ്ട്. താ​ര​ത​മ്യേ​ന മെ​ച്ച​പ്പെ​ട്ട പ്രാ​തി​നി​ധ്യ​മെ​ന്ന വ്യാ​ഖ്യാ​നം ന്യാ​യീ​ക​ര​ണ​ത്തി​ന​പ്പു​റം പു​രോ​ഗ​മ​ന​പ​ര​മ​ല്ല. സ​ർ​ക്കാ​രെ​ന്ന​തു മ​ന്ത്രി​സ്ഥാ​ന​ങ്ങ​ൾ മാ​ത്ര​മ​ല്ലെ​ന്ന ബോ​ധ്യ​ത്തോ​ടെ മ​റ്റ് ന​യ​രൂ​പീ​ക​ര​ണ സ്ഥാ​ന​ങ്ങ​ളി​ൽ അ​വ​രു​ടെ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കേ​ണ്ട​താ​ണ്.

പ്ര​തി​പ​ക്ഷ​ത്തും ത​ർ​ക്ക​ങ്ങ​ളും ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​തി​പ​ക്ഷ​നേ​താ​വ് സ്ഥാ​ന​ത്തോ​ടും എം.​വി. ഗോ​വി​ന്ദ​ന്‍റെ സി​പി​എം സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തോ​ടും പാ​ർ​ട്ടി​യി​ൽ വി​യോ​ജി​പ്പു​ണ്ടാ​യി. പ​ക്ഷേ, അ​ത്ത​രം പാ​ർ​ട്ടി​ക്കാ​ര്യ​ങ്ങ​ൾ നി​യ​മ​സ​ഭ​യെ​യോ സം​സ്ഥാ​ന​ത്തി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ളെ​യോ ബാ​ധി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​തു പാ​ർ​ട്ടി​യും എ​ൽ​ഡി​എ​ഫു​മാ​ണ്.

അ​തു​പോ​ലെ മൂ​ന്ന് എം​എ​ൽ​എ​മാ​രു​മാ​യി ബി​ജെ​പി​യും നി​യ​മ​സ​ഭ​യി​ലെ​ത്തു​ന്ന​ത് ശ​ക്ത​മാ​യ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ട​യാ​ള​മാ​ക​ണം. കേ​ന്ദ്ര അ​വ​ഗ​ണ​ന​യെ​ന്ന​തി​നു പ​ക​രം കേ​ന്ദ്ര​പ​രി​ഗ​ണ​ന​യു​ടെ കാ​ല​മാ​ണ് ഇ​നി​യു​ള്ള​തെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ അ​വ​ർ​ക്കു ക​ഴി​യ​ട്ടെ. അ​തേ​സ​മ​യം, സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​തി​നു​മു​ന്പ് സ​ർ​ക്കാ​രി​നെ​തി​രേ സ​മ​രം ന​ട​ത്തി​യ​തു​പോ​ലു​ള്ള അ​സം​ബ​ന്ധ​ങ്ങ​ളി​ലൂ​ടെ ബി​ജെ​പി അ​പ​ഹാ​സ്യ​രാ​ക​രു​ത്.

കെ​എ​സ്ആ​ർ​ടി​സി​യി​ൽ സ്ത്രീ​ക​ൾ​ക്കു സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കു​മെ​ന്ന വാ​ഗ്ദാ​നം പാ​ലി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു മ​ഹി​ളാ​മോ​ർ​ച്ച​യു​ടെ സ​മ​രം. ഇ​ത്ത​രം മ​ണ്ട​ത്ത​ര​ങ്ങ​ൾ പാ​ർ​ട്ടി​യെ​ക്കു​റി​ച്ച് നി​ഷേ​ധാ​ത്മ​ക മു​ൻ​വി​ധി​യു​ണ്ടാ​ക്കു​ന്ന​താ​ണ്. ക്രി​യാ​ത്മ​ക പ്ര​തി​പ​ക്ഷം ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​വി​ഭാ​ജ്യ​ഘ​ട​ക​വും സ​ർ​ക്കാ​രി​ന്‍റെ ഓ​ഡി​റ്റ​റു​മാ​ണെ​ന്ന് തി​രി​ച്ച​റി​യ​ണം.

കോ​ൺ​ഗ്ര​സ് മ​ന്ത്രി​മാ​രു​ടെ ഗ്രൂ​പ്പ് തി​രി​ച്ചു​ള്ള ച​ർ​ച്ച​ക​ളും വി​ശ​ക​ല​ന​വും ഇ​ന്ന​ലെ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ജ​നം വോ​ട്ടു ചെ​യ്ത​ത് ഗ്രൂ​പ്പു​ക​ൾ​ക്ക​ല്ലെ​ന്ന് ഇ​നി​യും മ​ന​സി​ലാ​ക്കാ​ത്ത നേ​താ​ക്ക​ളു​ണ്ടെ​ങ്കി​ൽ പാ​ർ​ട്ടി​ക്കും സ​ർ​ക്കാ​രി​നും ബാ​ധ്യ​ത​യാ​ണ്. അ​തേ​സ​മ​യം, അ​ത്ത​രം ഗ്രൂ​പ്പ് സ​മ്മ​ർ​ദ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് നി​യു​ക്ത മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഗ്രൂ​പ്പ് താ​ത്പ​ര്യ​ങ്ങ​ളു​ടെ സം​ശ​യ​നി​ഴ​ലി​ലും നേ​തൃ​സ്ഥാ​ന​ത്തു മ​റ്റു നേ​താ​ക്ക​ളെ നി​ർ​ത്താ​തി​രി​ക്കാ​ൻ ആ ​വാ​ക്കു​ക​ൾ​ക്കു ക​ഴി​യും. മാ​ത്ര​മ​ല്ല, മ​ന്ത്രി​മാ​രെ ഗ്രൂ​പ്പു​തി​രി​ച്ച​ല്ല കാ​ണു​ന്ന​തെ​ന്ന സൂ​ച​ന ക്രി​യാ​ത്മ​ക​വു​മാ​ണ്. പ​ക്ഷേ, കോ​ൺ​ഗ്ര​സി​ന്‍റെ കാ​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്കു ഗ്രൂ​പ്പു​സം​ശ​യ​ങ്ങ​ളു​ണ്ട്. പ്ര​ലോ​ഭ​ന​ങ്ങ​ളു​ണ്ടാ​കു​ന്പോ​ൾ, ഗ്രൂ​പ്പു​ക​ൾ​ക്കു​വേ​ണ്ടി സ​മ​യം ചെ​ല​വ​ഴി​ക്കാ​ന​ല്ല ജ​നം വി​ളി​ച്ചു​വ​രു​ത്തി​യ​തെ​ന്ന് ഓ​രോ മ​ന്ത്രി​യും എം​എ​ൽ​എ​മാ​രും ഓ​ർ​മി​ക്കേ​ണ്ട​താ​ണ്.

സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ലെ സ​ത്യ​പ്ര​തി​ജ്ഞ ന​വ​കേ​ര​ള വി​ളം​ബ​ര​മാ​ക​ട്ടെ. ഈ ​നാ​ടി​നെ യ​ഥാ​ർ​ഥ ന​ന്പ​ർ വ​ൺ ആ​ക്കാ​നു​ള്ള തു​ട​ക്കം. മു​ഖ്യ​മ​ന്ത്രി​ക്കും സം​ഘ​ത്തി​നും​മേ​ൽ വ​യ്ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത് പ്ര​തീ​ക്ഷ​ക​ളാ​ണ്; ഭാ​ര​മ​ല്ല. കോ​ൺ​ഗ്ര​സ്, മു​സ്‌​ലിം ലീ​ഗ്, കേ​ര​ള കോ​ൺ​ഗ്ര​സു​ക​ൾ, ആ​ർ​എ​സ്പി, സി​എം​പി, കെ​ഡി​പി പാ​ർ​ട്ടി​ക​ൾ​ക്കും ആ​ർ​എം​പി​ക്കും സ്വ​ത​ന്ത്ര​ർ​ക്കും മി​ക​ച്ച ഭ​ര​ണ​ത്തി​ലൂ​ടെ ജ​ന​മ​ന​സി​ൽ സ്ഥാ​ന​മു​റ​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണി​ത്. ഭ​രി​ക്കു​ന്ന​വ​രു​ടെ​യും പ്ര​തി​പ​ക്ഷ​ത്തു​ള്ള​വ​രു​ടെ​യും ചി​റ​കി​ൽ കു​തി​ക്ക​ട്ടെ കേ​ര​ളം.

Editorial

ന​മു​ക്കൊ​രു മു​ഖ്യ​മ​ന്ത്രി​യെ ല​ഭി​ച്ചി​രി​ക്കു​ന്നു!

സ​ന്ധ്യ​യാ​യി, ഉ​ഷ​സാ​യി 11-ാം ദി​വ​സം; ഒ​ടു​വി​ൽ കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ​ക​ക്ഷി നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു. വി.​ഡി. സ​തീ​ശ​ൻ! എ​ന്തൊ​രാ​ശ്വാ​സം! ന​മു​ക്കൊ​രു മു​ഖ്യ​മ​ന്ത്രി​യെ ല​ഭി​ച്ചി​രി​ക്കു​ന്നു. തി​ങ്ക​ളാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ. അ​വ​കാ​ശ​മു​ന്ന​യി​ച്ച മൂ​ന്നി​ലൊ​രാ​ൾ മു​ഖ്യ​മ​ന്ത്രി​യാ​യി എ​ന്ന​തി​നൊ​പ്പം പ്ര​ധാ​ന​മാ​ണ് അ​നി​ഷേ​ധ്യ​രാ​യ ര​ണ്ടു നേ​താ​ക്ക​ൾ പാ​ർ​ട്ടി​യു​ടെ കെ​ട്ടു​റ​പ്പി​നും പ്ര​തി​ച്ഛാ​യ​യ്ക്കും​വേ​ണ്ടി ത്യാ​ഗ​ത്തി​നു ത​യാ​റാ​യ​ത്. മേ​യ് നാ​ലി​നു ജ​നം സ​മ്മാ​നി​ച്ച ച​രി​ത്ര​വി​ജ​യ​ത്തി​ന്‍റെ ആ​ര​വ​മ​ട​ങ്ങും​മു​ന്പ് തു​ട​ങ്ങി​യ ത​ർ​ക്ക​മാ​ണ് ഇ​ന്ന​ലെ ഒ​ത്തു​തീ​ർ​പ്പി​ലാ​യ​ത്.

പ​ത്മ​വ്യൂ​ഹ​ത്തി​ൽ കു​ടു​ങ്ങി​യ ഹൈ​ക്ക​മാ​ൻ​ഡ് വി​യ​ർ​ത്തൊ​ലി​ച്ച് പു​റ​ത്തു ക​ട​ന്നെ​ന്നും പ​റ​യാം. വൈ​കി​യ വേ​ള​യി​ലെ​ങ്കി​ലും ഭ​ര​ണം തു​ട​ങ്ങി വോ​ട്ട് ചെ​യ്ത​വ​രോ​ടു നീ​തി പു​ല​ർ​ത്തു​ക. ഗ്രൂ​പ്പു​ക​ൾ പാ​ർ​ട്ടി​യി​ൽ ല​യി​ച്ചാ​ൽ കോ​ൺ​ഗ്ര​സി​നു കൊ​ള്ളാം. ആ​ല​ങ്കാ​രി​ക​മാ​യി പ​റ​ഞ്ഞാ​ൽ, ജ​ന​ത്തി​ന്‍റെ ഭൂ​രി​പ​ക്ഷ തീ​രു​മാ​നം ഹൈ​ക്ക​മാ​ൻ​ഡ് പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. എം​എ​ൽ​എ​മാ​രും പാ​ർ​ട്ടി നേ​താ​ക്ക​ളും മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന കീ​ഴ്‌​വ​ഴ​ക്കം മാ​റ്റി​വ​യ്ക്കാ​ൻ കോ​ൺ​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വം നി​ർ​ബ​ന്ധി​ത​മാ​യി.

മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കാ​ൻ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ എ​ഐ​സി​സി ആ​സ്ഥാ​ന​ത്തു ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​നം കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ൻ​ഷി ര​ണ്ടോ മൂ​ന്നോ വാ​ക്യ​ത്തി​ൽ ഒ​തു​ക്കി. സ​മൂ​ഹ​മാ​ധ്യ​മ​പ്ര​ചാ​ര​ണ​വും വൈ​കാ​രി​ക പ്ര​ക​ട​ന​വും നോ​ക്കി​യ​ല്ല മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന​തെ​ന്ന സൂ​ച​ന ഹൈ​ക്ക​മാ​ൻ​ഡ് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും അ​ണി​ക​ളു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും പ്ര​തി​ക​ര​ണം രൂ​ക്ഷ​മാ​യ​തോ​ടെ തീ​രു​മാ​നം നീ​ണ്ടു​പോ​യി. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​നു ചു​വ​ട്ടി​ൽ വി.​ഡി. സ​തീ​ശ​നെ പി​ന്തു​ണ​ച്ച് ല​ക്ഷ​ത്തി​ലേ​റെ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണു​ണ്ടാ​യ​ത്.

ഘ​ട​ക​ക​ക്ഷി​ക​ളു​ടെ താ​ത്പ​ര്യ​ങ്ങ​ളും പ​രി​ഗ​ണി​ച്ചു. വി​ജ​യി​ച്ചാ​ലും പാ​ർ​ട്ടി​യെ ദു​ർ​ബ​ല​മാ​ക്കി​യേ​ക്കാ​വു​ന്ന ര​ണ്ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ലും പാ​ർ​ട്ടി ജാ​ഗ്ര​ത പാ​ലി​ച്ചു. ഒ​ടു​വി​ൽ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി. പ​രി​മി​തി​ക​ളു​ണ്ടെ​ങ്കി​ലും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​നി​വാ​ര്യ പ​രി​ഹാ​ര​മാ​യ ഭൂ​രി​പ​ക്ഷ​ഹി​ത​മാ​ണ് ന​ട​പ്പാ​യി​രി​ക്കു​ന്ന​ത്. പ​ക്ഷേ, വി​യോ​ജി​ച്ച​വ​രെ​യും മാ​നി​ക്കു​ന്ന​താ​ണ് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മ​ഹ​ത്വം. അ​ന്ത​സാ​യ പ്ര​തി​ക​ര​ണ​മാ​ണ് കെ.​സി. വേ​ണു​ഗോ​പാ​ൽ ന​ട​ത്തി​യ​ത്.

വി.​ഡി. സ​തീ​ശ​നെ അ​ഭി​ന​ന്ദി​ച്ചും പാ​ർ​ട്ടി വി​ധേ​യ​ത്വം ആ​വ​ർ​ത്തി​ച്ചു​മു​ള്ള മാ​ന്യ​മാ​യ പ്ര​തി​ക​ര​ണ​ത്തി​ന് ഒ​ട്ടും താ​മ​സ​മു​ണ്ടാ​യി​ല്ല. എ​ത്ര പ​രി​ഭ​വ​മു​ണ്ടെ​ങ്കി​ലും ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും പാ​ർ​ട്ടി​യെ ധി​ക്ക​രി​ച്ച പാ​ര​ന്പ​ര്യ​മി​ല്ല. മു​റി​വു​ക​ൾ ഉ​ണ​ക്കേ​ണ്ടി​വ​രും. നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ പ്ര​തി​ക​ര​ണ​വും പ​ക്വ​ത​യോ​ടെ​യാ​യി​രു​ന്നു. ചെ​ന്നി​ത്ത​ല പ്രി​യ​ങ്ക​ര​നാ​യ നേ​താ​വാ​ണെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ ത​നി​ക്ക് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി​യെ​ന്നും പ​റ​ഞ്ഞ അ​ദ്ദേ​ഹം ഒ​റ്റ​യ്ക്ക് ഒ​ന്നും ചെ​യ്യാ​നാ​കി​ല്ലെ​ന്നും ടീ​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യും ചെ​യ്തു.

ഇ​ക്ക​ഴി​ഞ്ഞ 10 ദി​വ​സ​ത്തെ സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സി​നു പ​ഠി​ക്കാ​നേ​റെ​യു​ണ്ട്. നീ​ണ്ട​കാ​ലം അ​ധി​കാ​ര​മി​ല്ലാ​തി​രു​ന്നി​ട്ടും കി​ട്ടി​യ അ​വ​സ​ര​ത്തി​ൽ നേ​താ​ക്ക​ൾ ത​ങ്ങ​ളു​ടെ വ്യ​ക്തി​താ​ത്പ​ര്യ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്തു. നേ​താ​ക്ക​ളും പ​രോ​ക്ഷ​മാ​യി പ​ങ്കെ​ടു​ത്ത തെ​രു​വ്-​സ​മൂ​ഹ​മാ​ധ്യ​മ ത​ർ​ക്ക​മൊ​ക്കെ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ സൗ​ന്ദ​ര്യ​വും വി​സ്മ​യ​വു​മാ​യി വി​ഴു​ങ്ങാ​ൻ എ​ല്ലാ​വ​രെ​യും കി​ട്ടി​യെ​ന്നു വ​രി​ല്ല.

ത​ർ​ക്ക​ങ്ങ​ൾ​ക്കും ജ​നാ​ധി​പ​ത്യ​ത്തി​ൽ ഇ​ട​മു​ണ്ടെ​ന്നു വാ​ദി​ക്കു​ന്ന​വ​ർ​ക്ക് അ​തി​നു പ​രി​ധി​യു​മു​ണ്ടെ​ന്നു മ​ന​സി​ലാ​യി​ല്ല. ഇ​തു കേ​ര​ള​ത്തെ മാ​ത്രം ബാ​ധി​ക്കു​ന്ന കാ​ര്യ​മ​ല്ലെ​ന്നും ബി​ജെ​പി​ക്കെ​തി​രേ പൊ​രു​താ​ൻ ശ്ര​മി​ക്കു​ന്ന ഇ​ന്ത്യാ മു​ന്ന​ണി​യു​ടെ നേ​തൃ​സ്ഥാ​ന​ത്തു​ള്ള കോ​ൺ​ഗ്ര​സി​നെ രാ​ജ്യ​മൊ​ട്ടാ​കെ ബാ​ധി​ക്കു​മെ​ന്നും മ​ന​സി​ലാ​യി​ല്ല. സ്വ​ന്തം എം​എ​ൽ​എ​മാ​രി​ൽ​നി​ന്ന് ഒ​രു മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ഇ​ത്ര ക്ലേ​ശി​ക്കു​ന്ന​വ​ർ ഒ​രു രാ​ജ്യ​മെ​ങ്ങ​നെ ഭ​രി​ക്കു​മെ​ന്ന പ​രോ​ക്ഷ​ചോ​ദ്യം അ​ന്ത​രീ​ക്ഷ​ത്തി​ലു​ണ്ട്.

ഡ​ൽ​ഹി​യി​ൽ ച​ർ​ച്ച ന​ട​ത്തി​യ​വ​ർ​ക്കാ​യി​രു​ന്നി​ല്ല, ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ടി​ട​പെ​ടു​ന്ന പ്രാ​ദേ​ശി​ക​നേ​താ​ക്ക​ൾ​ക്കാ​ണ് വോ​ട്ട​ർ​മാ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു മു​ന്നി​ൽ ത​ല​കു​നി​ക്കേ​ണ്ടി​വ​ന്ന​ത്. കു​റ​ച്ചു​കാ​ല​മാ​യി പാ​ർ​ട്ടി​യു​ടെ കേ​ര​ള ഘ​ട​ക​ത്തി​ൽ ഗ്രൂ​പ്പി​ല്ലാ​യി​രു​ന്ന​ത് അ​ധി​കാ​ര​മി​ല്ലാ​തി​രു​ന്ന​തു​കൊ​ണ്ടാ​ണ് എ​ന്ന തോ​ന്ന​ലു​ണ്ടാ​യി​ട്ടു​ണ്ട്. ഗ്രൂ​പ്പു​ക​ളെ പ്രീ​ണി​പ്പി​ക്കു​ക​യും അ​നു​ന​യി​പ്പി​ക്കു​ക​യും ചെ​യ്ത് പ​രി​ഹാ​ര​മു​മു​ണ്ടാ​ക്കു​ന്ന നേ​തൃ​ത്വ​ത്തി​ന്‍റെ ദൗ​ർ​ബ​ല്യം വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ പാ​ർ​ട്ടി​യെ ദു​ർ​ബ​ല​മാ​ക്കി​യി​ട്ടു​ണ്ട്.

വോ​ട്ട​ർ​മാ​രെ​യോ യു​ഡി​എ​ഫി​ലെ​യോ ഇ​ന്ത്യ​മു​ന്ന​ണി​യി​ലെ​യോ മ​റ്റു ക​ക്ഷി​ക​ളെ​യോ അ​ല്ല, സ്വ​ന്തം പാ​ർ​ട്ടി​യി​ലാ​ണ് കോ​ൺ​ഗ്ര​സ് ആ​ദ്യം അ​ച്ച​ട​ക്ക​വും ഐ​ക്യ​വു​മു​ണ്ടാ​ക്കേ​ണ്ട​ത്. രാ​ജ്യ​ത്തെ ഭി​ന്നി​പ്പി​ക്കു​ന്ന വ​ർ​ഗീ​യ​ത​യ്ക്കെ​തി​രേ എ​ന്തെ​ങ്കി​ലും ചെ​യ്യാ​നാ​വു​ന്ന​ത് കോ​ൺ​ഗ്ര​സി​നാ​ണെ​ന്നു ക​രു​തു​ന്ന കോ​ടി​ക്ക​ണ​ക്കി​നു മ​നു​ഷ്യ​രു​ണ്ട്. അ​വ​ർ​ക്കു തെ​റ്റു പ​റ്റി​യെ​ന്ന് തോ​ന്ന​രു​ത്. മു​റി​വേ​റ്റ ഗ്രൂ​പ്പ് വി​കാ​ര​ങ്ങ​ൾ ഭ​ര​ണ​ത്തെ ബാ​ധി​ക്കു​ന്നി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സും യു​ഡി​എ​ഫും ഉ​റ​പ്പാ​ക്ക​ണം.

ബ​ഹു​മാ​ന​പ്പെ​ട്ട നി​യു​ക്ത മു​ഖ്യ​മ​ന്ത്രീ, തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ, 11 ദി​ന മു​ഖ്യ​ച​ർ​ച്ച​ക​ളേ​ക്കാ​ൾ ക​ഠി​ന​മാ​ണ് വ​രാ​നി​രി​ക്കു​ന്ന ദി​വ​സ​ങ്ങ​ൾ. പ്ര​തീ​ക്ഷ​ക​ളു​ടെ അ​മി​ത​ഭാ​ര​മു​ണ്ട്. ഉ​ൾ​പാ​ർ​ട്ടി പ്ര​തി​സ​ന്ധി​ക​ളെ​യും മ​ത-​സാ​മു​ദാ​യി​ക ഭ​ഗ്നാ​ശ​രെ​യും കു​ട​ഞ്ഞു​ക​ള​യു​ന്ന​ത് എ​ളു​പ്പ​മ​ല്ലെ​ന്നേ​യു​ള്ളൂ. മ​ത​മ​ല്ല, മ​ത​മ​ല്ല, മ​തേ​ത​ര​ത്വ​മാ​ക​ണം മു​ഖ്യം. ഭ​ര​ണ​യ​ന്ത്രം ഉ​ട​ൻ കു​തി​ക്ക​ണം. മ​ഴ​ക്കാ​ല​ത്തി​ന്‍റെ​യും അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ന്‍റെ​യും പ​ടി​വാ​തി​ൽ​ക്ക​ലാ​ണ് കേ​ര​ളം.

മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ സ​മ​യ​മാ​ണ് ന​ഷ്‌​ട​പ്പെ​ട്ട​തെ​ന്നു തി​രി​ച്ച​റി​ഞ്ഞ് പ്ര​വ​ർ​ത്തി​ക്ക​ണം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ്ര​ക​ടി​പ്പി​ച്ച വീ​ര്യ​വും നി​ശ്ച​യ​ദാ​ർ​ഢ്യ​വു​മൊ​ക്കെ അ​ഴി​മ​തി​ക്കും മ​യ​ക്കു​മ​രു​ന്നി​നും വ​ന്യ​ജീ​വി-​തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​നും ജ​ന​ദു​രി​ത​ങ്ങ​ൾ​ക്കു​മെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ലും ഉ​ണ്ടാ​ക​ണ​മെ​ന്നു സ​ഹ​പ്ര​വ​ർ​ത്ത​ക​രെ ഓ​ർ​മി​പ്പി​ക്ക​ണം. സ​ദ്ഗു​ണ​ങ്ങ​ളെ കൈ​വി​ടി​ല്ലെ​ന്നു നി​ർ​ബ​ന്ധ​മു​ണ്ടെ​ങ്കി​ൽ സ​ദ്ഭ​ര​ണം സാ​ധ്യ​മാ​ണ്.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള ജ​ന​രോ​ഷ​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ എ​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​ണ്. കോ​ൺ​ഗ്ര​സി​നു വോ​ട്ടു ചെ​യ്ത പ​ല​ർ​ക്കും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ അ​ധി​കാ​ര​ത്ത​ർ​ക്കം ക​ണ്ട​പ്പോ​ൾ വേ​ണ്ടാ​യി​രു​ന്നെ​ന്നു തോ​ന്നി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​തു ക​ഴി​ഞ്ഞെ​ന്നു വി​ചാ​രി​ക്കാ​ൻ എ​ല്ലാ നേ​താ​ക്ക​ൾ​ക്കും തോ​ന്നി​യാ​ൽ ന​വ​കേ​ര​ള​മു​ണ്ടാ​കും. അ​ല്ലെ​ങ്കി​ൽ ജ​നം കാ​ത്തി​രി​ക്കും.

മു​ഖ്യ​മ​ന്ത്രി​പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ, ഇ​ന്ന​ലെ പി​ണ​റാ​യി വി​ജ​യ​നെ സി​പി​എം പ്ര​തി​പ​ക്ഷ​നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്ത​തോ​ടെ പു​തി​യ നി​യ​മ​സ​ഭ സ​ജീ​വ​മാ​കു​മെ​ന്നു​റ​പ്പാ​യി. ക​ണ്ടു​ക​ണ്ട​ങ്ങി​രി​ക്കെ മു​ഖ്യ​മ​ന്ത്രി​യെ പ്ര​തി​പ​ക്ഷ​നേ​താ​വും പ്ര​തി​പ​ക്ഷ​നേ​താ​വി​നെ മു​ഖ്യ​മ​ന്ത്രി​യു​മാ​ക്കി​യ​ത് ജ​നാ​ധി​പ​ത്യ​ത്തി​നു മാ​ത്രം സാ​ധ്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളാ​ണ്. അ​തി​നി​യു​മു​ണ്ടാ​കും. മു​ഖ്യ​മ​ന്ത്രി​ക്കും പ്ര​തി​പ​ക്ഷ​നേ​താ​വി​നും ത​ങ്ങ​ളു​ടേ​താ​യ അ​ഭി​പ്രാ​യ​ങ്ങ​ളും രാ​ഷ്‌​ട്രീ​യ​വു​മു​ണ്ട്.

പ​ക്ഷേ, ഈ ​സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​ശ്ന​ങ്ങ​ളെ അ​ടി​മു​ടി അ​റി​യാ​വു​ന്ന ര​ണ്ടു​പേ​രും ക്രി​യാ​ത്മ​ക​മാ​യി സ​ഹ​ക​രി​ച്ചാ​ൽ ന​മ്മു​ടെ പ്ര​തി​സ​ന്ധി​ക​ൾ അ​വ​സ​ര​ങ്ങ​ളാ​യി മാ​റു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. കേ​ര​ള​ത്തി​ന് അ​തു മ​തി.

 

Editorial

എ​​​​ണ്ണ​​​​യൊ​​​​ഴി​​​​ക്കാ​​​​തെ യു​​​​ദ്ധ​​​​ത്തീ​​​​യ​​​​ണ​​​​യ്ക്കാം

 ഭാ​​​​ഗി​​​​ക​​​​മാ​​​​യൊ​​​​രു ലോ​​​​ക്ഡൗ​​​​ണി​​​​ന്‍റെ ഓ​​​​ർ​​​​മ​​​​യി​​​​ലേ​​​​ക്കു ത​​​​ള്ളി​​​​വി​​​​ടു​​​​ന്ന​​​​തെ​​​​ങ്കി​​​​ലും, ഇ​​​​ന്ധ​​​​ന ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ലു​​​​ൾ​​​​പ്പെ​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണം വേ​​​​ണ​​​​മെ​​​​ന്ന പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശം പാ​​​​ലി​​​​ക്കേ​​​​ണ്ട​​​​താ​​​​ണ്. ഇ​​​​ന്ധ​​​​ന ഉ​​​​പ​​​​യോ​​​​ഗം കു​​​​റ​​​​യ്ക്ക​​​​ണം, സ്വ​​​​ർ​​​​ണം വാ​​​​ങ്ങ​​​​ൽ പ​​​​രി​​​​മി​​​​ത​​​​പ്പെ​​​​ടു​​​​ത്ത​​​​ണം, വീ​​​​ട്ടി​​​​ലി​​​​രു​​​​ന്നു ജോ​​​​ലി ചെ​​​​യ്യു​​​​ന്ന​​​​ത് വ​​​​ർ​​​​ധി​​​​പ്പി​​​​ക്ക​​​​ണം തു​​​​ട​​​​ങ്ങി​​​​യ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളാ​​​​ണ് അ​​​​ദ്ദേ​​​​ഹം ന​​​​ട​​​​ത്തി​​​​യ​​​​ത്. കൊ​​​​ടും​​​​വേ​​​​ന​​​​ലി​​​​ൽ വൈ​​​​ദ്യു​​​​തി​​​​ക്ഷാ​​​​മം രൂ​​​​ക്ഷ​​​​മാ​​​​യതോടെ അ​​​​ടു​​​​ത്ത​​​​ി​​​​ടെ കേ​​​​ര​​​​ള​​​​ത്തി​​​​ൽ വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ൽ മി​​​​ത​​​​ത്വം പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. അ​​​​ത്ര​​​​പോ​​​​ലും ന​​​​മ്മു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ല​​​​ല്ലാ​​​​ത്ത യു​​​​ദ്ധ​​​​ത്തി​​​​ന്‍റെ ആ​​​​ഗോ​​​​ള ​​​​പ്ര​​​​തി​​​​സ​​​​ന്ധി​​​​യാ​​​​ണ് ഇ​​​​ന്ധ​​​​ന​​​​ക്ക​​​​ട​​​​ത്തി​​​​ലു​​​​ൾ​​​​പ്പെ​​​​ടെ സം​​​​ജാ​​​​ത​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​തേ​​​​സ​​​​മ​​​​യം, ഈ ​​​​മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ഇ​​​​ന്ധ​​​​ന​​​​ വി​​​​ലവ​​​​ർ​​​​ധ​​​​ന​​​​യു​​​​ടെ മു​​​​ന്നോ​​​​ടി​​​​യോ ന്യാ​​​​യീ​​​​ക​​​​ര​​​​ണ​​​​മോ ആ​​​​ണെ​​​​ങ്കി​​​​ൽ ജ​​​​ന​​​​ദ്രോ​​​​ഹ​​​​മാ​​​​ണ്.

വി​​​​ദേ​​​​ശയാ​​​​ത്ര​​​​ക​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക, വ​​​​ർ​​​​ക്ക് ഫ്രം ​​​​ഹോം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ക, ആ​​​​ഡം​​​​ബ​​​​ര​​​​ത്തി​​​​നാ​​​​യി സ്വ​​​​ർ​​​​ണം വാ​​​​ങ്ങി​​​​ക്കൂ​​​​ട്ടാ​​​​തി​​​​രി​​​​ക്കു​​​​ക, പൊ​​​​തു​​​​ഗ​​​​താ​​​​ഗ​​​​ത​​​​ത്തെ കൂ​​​​ടു​​​​ത​​​​ൽ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ക തു​​​​ട​​​​ങ്ങി​​​​യ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച​​​​ത്. ഇ​​​​റാ​​​​ൻ-​​​​അ​​​​മേ​​​​രി​​​​ക്ക-​​​​ഇ​​​​സ്ര​​​​യേ​​​​ൽ യു​​​​ദ്ധ​​​​ത്തെത്തു​​​​ട​​​​ർ​​​​ന്ന് അ​​​​സം​​​​സ്കൃ​​​​ത എ​​​​ണ്ണ​​​​വി​​​​ല ഉ​​​​യ​​​​രു​​​​ക​​​​യും വി​​​​ദേ​​​​ശ​​​​നാ​​​​ണ്യ ശേ​​​​ഖ​​​​ര​​​​ത്തി​​​​ൽ കു​​​​റ​​​​വു​​​​ണ്ടാ​​​​വു​​​​ക​​​​യും രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യം കു​​​​റ​​​​യു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​താ​​​​ണ് പ്ര​​​​ശ്നം. എ​​​​ണ്ണ-​​​​സ്വ​​​​ർ​​​​ണം ഇ​​​​റ​​​​ക്കു​​​​മ​​​​തി വി​​​​നി​​​​മ​​​​യം ഡോ​​​​ള​​​​റി​​​​ലാ​​​​ണ് ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. എ​​​​ണ്ണ ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യാ​​​​തി​​​​രി​​​​ക്കാ​​​​നാ​​​​കി​​​​ല്ല.

പ​​​​ക്ഷേ, ആ​​​​ഡം​​​​ബ​​​​ര​​​​ത്തി​​​​നും നി​​​​ക്ഷേ​​​​പ​​​​ത്തി​​​​നു​​​​മാ​​​​യു​​​​ള്ള സ്വ​​​​ർ​​​​ണ​​​​മെ​​​​ടു​​​​ക്ക​​​​ൽ പ​​​​രി​​​​മി​​​​ത​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ൽ, കൂ​​​​ടു​​​​ത​​​​ൽ ഡോ​​​​ള​​​​ർ പു​​​​റ​​​​ത്തേ​​​​ക്ക് ഒ​​​​ഴു​​​​കു​​​​ന്ന​​​​തു ത​​​​ട​​​​യാം. വ്യ​​​​ക്തി​​​​കേ​​​​ന്ദ്രീ​​​​കൃ​​​​ത ജീ​​​​വി​​​​തം സു​​​​ഖ​​​​ക​​​​ര​​​​വും സൗ​​​​ക​​​​ര്യ​​​​പ്ര​​​​ദ​​​​വു​​​​മെ​​​​ങ്കി​​​​ലും ചെ​​​​ല​​​​വേ​​​​റി​​​​യ​​​​താ​​​​ണ്. കാ​​​​റു​​​​ക​​​​ളി​​​​ൽ ഒ​​​​ന്നി​​​​ലേ​​​​റെ ആ​​​​ളു​​​​ക​​​​ൾ യാ​​​​ത്ര ചെ​​​​യ്യു​​​​ന്ന​​​​തും അ​​​​തു പ്രാ​​​​യോ​​​​ഗി​​​​ക​​​​മ​​​​ല്ലാ​​​​ത്തി​​​​ട​​​​ത്ത് ബ​​​​സും ട്രെ​​​​യി​​​​നും മെ​​​​ട്രോ​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പൊ​​​​തു​​​​ഗ​​​​താ​​​​ഗ​​​​തം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തു​​​​മൊ​​​​ക്കെ ചെ​​​​ല​​​​വ് കു​​​​റ​​​​യ്ക്കു​​​​ക​​​​യും രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ സാ​​​​ന്പ​​​​ത്തി​​​​ക സു​​​​ര​​​​ക്ഷ​​​​യ്ക്കു ഗു​​​​ണ​​​​ക​​​​ര​​​​മാ​​​​കു​​​​ക​​​​യും ചെ​​​​യ്യും. ത​​​​ദ്ദേ​​​​ശീ​​​​യ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തും വി​​​​ദേ​​​​ശ​​​​നാ​​​​ണ്യ​​​​ശേ​​​​ഖ​​​​ര ​​​​ശോ​​​​ഷ​​​​ണ​​​​ത്തെ നി​​​​യ​​​​ന്ത്രി​​​​ക്കും. ഇ​​​​തു രാ​​​​ജ്യ​​​​ത്തോ​​​​ടു​​​​ള്ള പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യാ​​​​യി എ​​​​ല്ലാ​​​​വ​​​​രും ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ക്കേ​​​​ണ്ട​​​​താ​​​​ണ്.

വി​​​​ദേ​​​​ശ ​​​​വി​​​​നി​​​​മ​​​​യ​​​​ശേ​​​​ഷി​​​​യെ​​​​യും സാ​​​​ന്പ​​​​ത്തി​​​​കസു​​​​ര​​​​ക്ഷ​​​​യെ​​​​യും യു​​​​ദ്ധം കൂ​​​​ടു​​​​ത​​​​ലാ​​​​യി ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന നി​​​​രീ​​​​ക്ഷ​​​​ണം സ​​​​ർ​​​​ക്കാ​​​​രി​​​​നു​​​​ണ്ടാ​​​​യി​​​​രി​​​​ക്കാം. അ​​​​ത​​​​ല്ലെ​​​​ങ്കി​​​​ൽ ഇ​​​​പ്പോ​​​​ൾ​​​​ത​​​​ന്നെ വ​​​​ർ​​​​ധി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന അ​​​​സം​​​​സ്കൃ​​​​ത എ​​​​ണ്ണ​​​​വി​​​​ല​​​​യു​​​​ടെ ഭാ​​​​രം, നി​​​​കു​​​​തി കു​​​​റ​​​​ച്ചു പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​തെ ജ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു കൈ​​​​മാ​​​​റാ​​​​നു​​​​ള്ള ഒ​​​​രു​​​​ക്ക​​​​വു​​​​മാ​​​​കാം. പ​​​​ക്ഷേ, ആ​​​​ഗോ​​​​ള​​​​വി​​​​ല കൂ​​​​പ്പു​​​​കു​​​​ത്തി​​​​യ കാ​​​​ല​​​​ത്ത് ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ള​​​​വൊ​​​​ന്നും കൊ​​​​ടു​​​​ക്കാ​​​​തെ നി​​​​കു​​​​തി വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന സ​​​​ർ​​​​ക്കാ​​​​രി​​​​ന് വി​​​​ല​​​​വ​​​​ർ​​​​ധ​​​​ന​​​​യു​​​​ടെ പേ​​​​രി​​​​ൽ പെ​​​​ട്രോ​​​​ളി​​​​ന്‍റെ​​​​യും ഡീ​​​​സ​​​​ലി​​​​ന്‍റെ​​​​യും ഗാ​​​​ർ​​​​ഹി​​​​ക പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക​​​​ത്തി​​​​ന്‍റെ​​​​യും വി​​​​ല വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​ൻ ന്യാ​​​​യീ​​​​ക​​​​ര​​​​ണ​​​​മി​​​​ല്ല.

യു​​​​ദ്ധം സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ബാ​​​​ധ്യ​​​​ത​​​​ക​​​​ൾ വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ടാ​​​​കാം. പ​​​​ക്ഷേ, ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ജീ​​​​വി​​​​ത​​​​ച്ചെ​​​​ല​​​​വും ബാ​​​​ധ്യ​​​​ത​​​​ക​​​​ളും അ​​​​തി​​​​ലേ​​​​റെ വ​​​​ർ​​​​ധി​​​​ച്ചു. വ​​​​രു​​​​മാ​​​​നം കൂ​​​​ടി​​​​യി​​​​ട്ടു​​​​മി​​​​ല്ല. വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​വും പ​​​​ണ​​​​പ്പെ​​​​രു​​​​പ്പ​​​​വും തൊ​​​​ഴി​​​​ൽ​​​​ന​​​​ഷ്ട​​​​വു​​​​മൊ​​​​ക്കെ കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​നു മ​​​​നു​​​​ഷ്യ​​​​രു​​​​ടെ ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ താ​​​​ളം തെ​​​​റ്റി​​​​ച്ചു​​​​ക​​​​ഴി​​​​ഞ്ഞു. ഇ​​​​ന്ധ​​​​ന​​​​വി​​​​ല വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചാ​​​​ൽ ഇ​​​​നി​​​​യും കു​​​​തി​​​​ച്ചു​​​​യ​​​​രാ​​​​നി​​​​രി​​​​ക്കു​​​​ന്ന ജീ​​​​വി​​​​ത​​​​ച്ചെ​​​​ല​​​​വ് അ​​​​വ​​​​ർ​​​​ക്കു യു​​​​ദ്ധ​​​​സ​​​​മാ​​​​ന​​​​മാ​​​​കും.

ദേ​​​​ശ​​​​സ്‌​​​​നേ​​​​ഹം എ​​​​ന്ന​​​​ത് സൈ​​​​നി​​​​ക​​​​രു​​​​ടെ ത്യാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​ത്രം ഒ​​​​തു​​​​ങ്ങു​​​​ന്ന​​​​ത​​​​ല്ലെ​​​​ന്നും പൗ​​​​ര​​​​ന്മാ​​​​രു​​​​ടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മു​​​​ള്ള പെ​​​​രു​​​​മാ​​​​റ്റ​​​​വും അ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണെ​​​​ന്നും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞ​​​​തി​​​​നെ ഉ​​​​ൾ​​​​ക്കൊ​​​​ള്ളേ​​​​ണ്ട സ​​​​മ​​​​യ​​​​മാ​​​​ണി​​​​ത്. ഇ​​​​ത്ത​​​​രം നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കാ​​​​ണ് 12 വ​​​​ർ​​​​ഷം​​​​കൊ​​​​ണ്ട് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി രാ​​​​ജ്യ​​​​ത്തെ എ​​​​ത്തി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന പ്ര​​​​തി​​​​പ​​​​ക്ഷ വി​​​​മ​​​​ർ​​​​ശ​​​​നം യു​​​​ക്തി​​​​സ​​​​ഹ​​​​മ​​​​ല്ല.

അ​​​​ങ്ങ​​​​നെ​​​​യാ​​​​ണെ​​​​ങ്കി​​​​ൽ ലോ​​​​ക​​​​ത്തെ ഏ​​​​താ​​​​ണ്ട് എ​​​​ല്ലാ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ളും അ​​​​വ​​​​രു​​​​ടെ രാ​​​​ജ്യ​​​​ത്തെ അ​​​​ത്ത​​​​ര​​​​മൊ​​​​രു സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ എ​​​​ത്തി​​​​ച്ചെ​​​​ന്നു​​​​കൂ​​​​ടി പ​​​​റ​​​​യേ​​​​ണ്ടി​​​​വ​​​​രും. മാ​​​​ത്ര​​​​മ​​​​ല്ല, അ​​​​പ​​​​ക്വ​​​​മ​​​​തി​​​​ക​​​​ളാ​​​​യ യു​​​​ദ്ധ​​​​ക​​​​ക്ഷി​​​​ക​​​​ൾ​​​​ക്കു​​​​ മു​​​​ന്നി​​​​ൽ അ​​​​മി​​​​താ​​​​വേ​​​​ശ​​​​വും എ​​​​ടു​​​​ത്തു​​​​ചാ​​​​ട്ട​​​​വും ന​​​​ട​​​​ത്താ​​​​ത്ത ന​​​​യ​​​​ത​​​​ന്ത്ര​​​​ത്തി​​​​ലൂ​​​​ടെ പ​​​​ര​​​​മാ​​​​വ​​​​ധി ഇ​​​​ന്ധ​​​​നം ഹോ​​​​ർ​​​​മു​​​​സി​​​​ലൂ​​​​ടെ ക​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടു​​​​വ​​​​ന്ന രാ​​​​ജ്യ​​​​മാ​​​​ണ് ഇ​​​​ന്ത്യ. ദു​​​​ർ​​​​വ്യാ​​​​ഖ്യാ​​​​ന​​​​ങ്ങ​​​​ളെ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ വി​​​​മ​​​​ർ​​​​ശ​​​​ന​​​​വു​​​​മാ​​​​യി ല​​​​യി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് പ്ര​​​​തി​​​​പ​​​​ക്ഷ​​​​ വി​​​​ശ്വാ​​​​സ്യ​​​​ത​​​​യി​​​​ൽ വെ​​​​ള്ളം ചേ​​​​ർ​​​​ക്കു​​​​മെ​​​​ന്നും മ​​​​റ​​​​ക്ക​​​​രു​​​​ത്.

ജ​​​​ന​​​​ങ്ങ​​​​ൾ സ്വ​​​​യം നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​നു ത​​​​യാ​​​​റാ​​​​ക​​​​ണം; സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​ന്ധ​​​​നവി​​​​ല വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ക​​​​യു​​​​മ​​​​രു​​​​ത്. ഈ ​​​​ര​​​​ണ്ടു പ്ര​​​​തി​​​​ജ്ഞ​​​​ക​​​​ൾ ഇ​​​​ന്നെ​​​​ടു​​​​ത്താ​​​​ൽ നാ​​​​ളെ ഇ​​​​രു​​​​ട്ടി​​​​ലാ​​​​കി​​​​ല്ല. എ​​​ണ്ണ​​​യൊ​​​ഴി​​​ക്കാ​​​തി​​​രു​​​ന്നാ​​​ൽ യു​​​ദ്ധ​​​ത്തീ​​​യ​​​ണ​​​യ്ക്കാം. അ​​​​വി​​​​ട​​​​ത്തെ യു​​​​ദ്ധ​​​​ങ്ങ​​​​ളെ ഇ​​​​വി​​​​ടെ തോ​​​​ൽ​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് ഇ​​​​ങ്ങ​​​​നെ​​​​യൊ​​​​ക്കെ​​​​യാ​​​​ണ്.

Editorial

ജ​നാ​ധി​പ​ത്യ​ത്തി​ലെ ആ​ൾ​ദൈ​വ​ങ്ങ​ൾ

ഇ​ന്ത്യ​ൻ രാ​ഷ്‌​ട്രീ​യം, ഒ​രു തെ​ര​ഞ്ഞെ​ടു​പ്പു​വി​ജ​യാ​ഘോ​ഷ​ത്തി​ൽ തെ​ളി​യ​ണ​മെ​ന്നി​ല്ല. പ​ക്ഷേ, പ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ ചേ​ർ​ത്തു​വ​ച്ചാ​ൽ ജ​യ​പ​രാ​ജ​യ​ങ്ങ​ൾ​ക്ക​പ്പു​റ​ത്ത് ഭാ​വി​യു​ടെ ചി​ല സൂ​ച​ന​ക​ൾ കാ​ണാം. അ​തി​ൽ ര​ണ്ടെ​ണ്ണം ശ്ര​ദ്ധേ​യ​മാ​ണ്. ഒ​ന്ന്, എ​ല്ലാ പാ​ർ​ട്ടി​ക​ളി​ലും പ​ല വീ​ര്യ​ത്തി​ലെ​ങ്കി​ലും ഏ​കാ​ധി​പ​തി​ക​ൾ വ​ർ​ധി​ക്കു​ന്നു.

ര​ണ്ട്, രാ​ഷ്‌​ട്രീ​യാ​വ​ശ്യ​ത്തി​ന് മ​ന​സു​ക​ളി​ലേ​ക്കു കു​ത്തി​വ​ച്ച വ​ർ​ഗീ​യ​ത പൊ​തു-​സ്വ​കാ​ര്യ സി​ര​ക​ളി​ലേ​ക്കും വ്യാ​പി​ച്ചി​രി​ക്കു​ന്നു. ര​ണ്ടും ജ​നാ​ധി​പ​ത്യ-​മ​തേ​ത​ര ഭ​ര​ണ​ഘ​ട​ന​യ്ക്കു കീ​ഴി​ൽ സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ്. അ​ന്ധ​രാ​ക്ക​പ്പെ​ട്ട പാ​ർ​ട്ടി വി​ധേ​യ​രും വി​വി​ധ മ​ത​ങ്ങ​ളി​ലെ വ​ർ​ഗീ​യ​വാ​ദി​ക​ളും ഇ​തു സ​മ്മ​തി​ക്കി​ല്ല.

പ​ക്ഷേ, വി​ജ​യി​ക​ളെ തീ​രു​മാ​നി​ക്കു​ന്ന നി​ഷ്പ​ക്ഷ വോ​ട്ട​ർ​മാ​ർ അ​റി​യ​ണം; ഇ​ത്ത​രം ഗു​ണ്ടാ​രാ​ജു​ക​ളി​ൽ ത​ങ്ങ​ളു​ടെ മ​ക്ക​ളു​ടെ ജീ​വി​ത​വും ക്ലേ​ശ​ക​ര​മാ​യി​രി​ക്കു​മെ​ന്ന്. ഇ​വി​ടെ ആ​ൾ​ദൈ​വ​ങ്ങ​ൾ വേ​ണ്ട. തി​ക​ഞ്ഞ ഏ​കാ​ധി​പ​തി​ക​ളെ​ക്കു​റി​ച്ച​ല്ല, ഇ​വി​ടെ പ​റ​യു​ന്ന​ത്. മേ​യ് നാ​ലി​ന് അ​ധി​കാ​രം ന​ഷ്ട​മാ​യ പി​ണ​റാ​യി വി​ജ​യ​ൻ, മ​മ​ത ബാ​ന​ർ​ജി എ​ന്നി​വ​ർ മാ​ത്ര​മ​ല്ല, ആം ​ആ​ദ്മി പാ​ർ​ട്ടി ത​ല​വ​ൻ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ, യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ഉ​ൾ​പ്പെ​ടെ പ​ല​രും താ​ൻ​പോ​രി​മ​യു​ടെ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്.

ജ​നാ​ധി​പ​ത്യ​ത്തി​ൽ ഇ​തു ച​ർ​ച്ച ചെ​യ്യ​പ്പെ​ട​ണം. ഇ​ത്ത​ര​ക്കാ​രെ, ക​ർ​ശ​ന​ക്കാ​രാ​യ രാ​ഷ്‌​ട്രീ​യ​ക്കാ​രാ​യ​തു​കൊ​ണ്ടാ​ണെ​ന്നും സ്വ​ഭാ​വം ന​ല്ല​താ​ണെ​ന്നു​മൊ​ക്കെ പ​റ​ഞ്ഞ് ന്യാ​യീ​ക​രി​ക്കു​ന്ന​വ​ർ ഭീ​രു​ക്ക​ളാ​യ പാ​ർ​ട്ടി-​സാം​സ്കാ​രി​ക-​സാ​ഹി​ത്യ വി​ധേ​യ​രാ​ണ്. ജ​ന​ങ്ങ​ൾ​ക്ക് അ​തി​ന്‍റെ ആ​വ​ശ്യ​മി​ല്ല. 2011 വ​രെ മൂ​ന്ന​ര പ​തി​റ്റാ​ണ്ടി​ന്‍റെ തു​ട​ർ​ഭ​ര​ണം സി​പി​എം പ​ശ്ചി​മ​ബം​ഗാ​ളി​ൽ ന​ട​ത്തി​യ​ത് ജ​ന​ക്ഷേ​മം​കൊ​ണ്ട​ല്ല.

പാ​ർ​ട്ടി​യു​ടെ ഏ​കാ​ധി​പ​ത്യ ഭ​ര​ണം​കൊ​ണ്ടാ​യി​രു​ന്നു. പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ നാ​ട്ടു​രാ​ജാ​ക്ക​ന്മാ​രാ​യി​രു​ന്നു. പാ​ർ​ട്ടി ഗ്രാ​മ​ങ്ങ​ളി​ൽ പു​റ​ത്തു​നി​ന്നെ​ത്തു​ന്ന​വ​ർ​പോ​ലും നി​രീ​ക്ഷ​ണ​വി​ധേ​യ​രാ​യി. എ​തി​ർ​ത്ത് വോ​ട്ട് ചെ​യ്തെ​ന്നു സം​ശ​യി​ക്കു​ന്ന​വ​രു​ടെ വീ​ടു​ക​ൾ ചു​ട്ടു ചാ​ന്പ​ലാ​ക്കി. നി​ര​വ​ധി​പ്പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ഗ്രാ​മ​ങ്ങ​ൾ വി​ട്ടോ​ടു​ക​യും ചെ​യ്തു.

‘ഗാം​ഗ്സ്റ്റ​ർ സ്റ്റേ​റ്റ്: ദ ​റൈ​സ് ആ​ൻ​ഡ് ഫാ​ൾ ഓ​ഫ് സി​പി​എം ഇ​ൻ വെ​സ്റ്റ് ബം​ഗാ​ൾ’ എ​ന്ന പേ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ സൗ​ർ​ജ്യ ഭൗ​മി​ക് ര​ചി​ച്ച പു​സ്ത​കം, ബം​ഗാ​ളി​ൽ 35 വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​നി​ടെ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ന​ട​ത്തി​യ ക്രൂ​ര​ത​ക​ളും അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളും ബൂ​ത്ത് പി​ടി​ത്ത​വു​മൊ​ക്കെ വി​വ​രി​ക്കു​ന്നു. എ​സ്എ​ഫ്ഐ-​ഡി​വൈ​എ​ഫ്ഐ നേ​താ​വാ​യി​രു​ന്ന ര​ജ​ത് ലാ​ഹി​രി​യു​ടെ തു​റ​ന്നു​പ​റ​ച്ചി​ലു​ക​ളാ​ണ് സൗ​ർ​ജ്യ എ​ഴു​തി​യ​ത്.

ഒ​രി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും പൊ​തു​മ​ണ്ഡ​ല​ത്തി​ലും അ​ജ​യ്യ​രാ​യി​രു​ന്ന എ​സ്എ​ഫ്ഐ​യു​ടെ​യും ഡി​വൈ​എ​ഫ്ഐ​യു​ടെ​യും വെ​റും ഗു​ണ്ടാ​യി​സം വി​പ്ല​വ​മാ​ണെ​ന്നു തെ​റ്റ​ദ്ധ​രി​ച്ച ക​മ്യൂ​ണി​സ്റ്റാ​യി​രു​ന്നു ര​ജ​ത് ലാ​ഹി​രി. ജ്യോ​തി​ബ​സു-​ബു​ദ്ധ​ദേ​ബ് സ​ർ​ക്കാ​രു​ക​ളി​ൽ ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന അ​ശോ​ക് മി​ത്ര​യു​ടെ ‘എ ​റെ​ഫ്യൂ​ജീ​സ് വ്യൂ’ ​എ​ന്ന പു​സ്ത​ക​ത്തി​ൽ പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ ധാ​ർ​ഷ്‌​ട്യ​ത്തെ​യും തെ​റ്റാ​യ ന​യ​ങ്ങ​ളെ​യും തു​റ​ന്നു​കാ​ട്ടി​യി​രു​ന്നു.

മ​റ്റു പ​ല നേ​താ​ക്ക​ളും സി​പി​എ​മ്മി​ന്‍റെ ഗു​ണ്ടാ​രാ​ജി​നെ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. പ​ക്ഷേ, ക​മ്യൂ​ണി​സം വി​മ​ർ​ശ​ന​ത്തെ സ്വീ​ക​രി​ക്കു​ന്നി​ല്ല. ആ ​ധാ​ർ​ഷ്‌​ട്യ​ത്തി​ലാ​ണ് 2006ൽ ​സി​ഗൂ​രി​ൽ കാ​ർ ഫാ​ക്ട​റി​ക്കും 2007ൽ ​ന​ന്ദി​ഗ്രാ​മി​ൽ കെ​മി​ക്ക​ൽ ഹ​ബ്ബി​നും​വേ​ണ്ടി ആ​യി​ര​ക്ക​ണ​ക്കി​നേ​ക്ക​ർ കൃ​ഷി​ഭൂ​മി ക​ർ​ഷ​ക​രി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ക്കാ​നി​റ​ങ്ങി​യ​ത്. പാ​ർ​ട്ടി ഗു​ണ്ട​ക​ൾ ര​ണ്ടി​ട​ത്തും അ​ഴി​ഞ്ഞാ​ടി. ഒ​ടു​വി​ൽ മൂ​ന്ന​ര പ​തി​റ്റാ​ണ്ട് സി​പി​എം ന​ശി​പ്പി​ച്ച ബം​ഗാ​ളി​ൽ​നി​ന്ന് മ​നു​ഷ്യ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പ​ണി തേ​ടി​യി​റ​ങ്ങി.

2018ൽ ​സി​പി​എം ഭ​ര​ണം അ​വ​സാ​നി​ച്ച ത്രി​പു​ര​യു​ടെ ക​ഥ​യും ഏ​താ​ണ്ട് ഇ​തു​പോ​ലെ​ത​ന്നെ. ബം​ഗാ​ളി​ലെ ജ​ന​രോ​ഷം മു​ത​ലെ​ടു​ത്താ​ണ് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് 2011ൽ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്. പ​ക്ഷേ, സി​പി​എ​മ്മി​ന്‍റെ ഏ​കാ​ധി​പ​ത്യ​ത്തി​ന്‍റെ മ​റ്റൊ​രു രൂ​പം മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യി​ൽ തെ​ളി​ഞ്ഞു. സി​പി​എ​മ്മു​കാ​ർ ജീ​വ​നും​കൊ​ണ്ടോ​ടി. ലോ​ക്ക​ൽ-​ബ്രാ​ഞ്ച്-​ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സു​ക​ളി​ൽ നേ​താ​ക്ക​ളി​ല്ലാ​താ​യി. പ​ല​തും ക​ത്തി​ച്ചു.

ഗ്രാ​മ​ങ്ങ​ളി​ലും ന​ഗ​ര​ങ്ങ​ളി​ലും സി​പി​എം ഗു​ണ്ട​ക​ൾ​ക്കു പ​ക​രം തൃ​ണ​മൂ​ൽ ഗു​ണ്ട​ക​ളെ​ത്തി. അ​ങ്ങ​നെ 2026 ആ​യി. മ​മ​ത​യു​ടെ ഗു​ണ്ടാ​യി​സം അ​വ​സാ​നി​പ്പി​ച്ച് വ്യ​വ​സാ​യ​വ​ള​ർ​ച്ച​യും സ​മൃ​ദ്ധി​യും വാ​ഗ്ദാ​നം ചെ​യ്ത് ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യി​രി​ക്കു​ന്നു. ദ​രി​ദ്ര​രും നി​ര​ക്ഷ​ര​രു​മ​ട​ങ്ങു​ന്ന ജ​നം ത​ങ്ങ​ളെ മ​റ്റൊ​രു പ​രീ​ക്ഷ​ണ​ശാ​ല​യി​ൽ കി​ട​ത്തി​യി​രി​ക്കു​ക​യാ​ണ്. പ​ക്ഷേ, യു​പി, ബി​ഹാ​ർ ഉ​ൾ​പ്പെ​ടെ ബി​ജെ​പി​യു​ടെ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ഈ ​വി​ക​സ​ന​മൊ​ന്നും കാ​ണാ​നി​ല്ല!

ബം​ഗാ​ളു​മാ​യി അ​ത്ര താ​ര​ത​മ്യ​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ങ്കി​ലും കേ​ര​ള​ത്തി​ലും ര​ണ്ടാ​മൂ​ഴ​ത്തി​ലെ​ത്തി​യ​തോ​ടെ പാ​ർ​ട്ടി സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​ഴി​മ​തി​യും ധൂ​ർ​ത്തും ഗു​ണ്ടാ​യി​സ​വും ഇ​ര​ട്ടി​യാ​ക്കി. എ​സ്എ​ഫ്ഐ​യും ഡി​വൈ​എ​ഫ്ഐ​യും കാ​ന്പ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ അ​ഴി​ഞ്ഞാ​ടി. 2017ൽ ​തി​രു​വ​ന​ന്ത​പു​രം മ​സ്ക​റ്റ് ഹോ​ട്ട​ലി​ൽ ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ സ​മാ​ധാ​ന ച​ർ​ച്ച റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് “ക​ട​ക്കൂ പു​റ​ത്ത്’’ എ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്, കേ​ര​ളം മ​റ​ന്നി​ട്ടി​ല്ല.

കോ​വി​ഡ്-​പ്ര​ള​യ​കാ​ല​ത്തെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലു​ക​ളി​ൽ ആ​കൃ​ഷ്ട​രാ​യ​വ​ർ 2021ൽ ​തു​ട​ർ​ഭ​ര​ണം കൊ​ടു​ത്തെ​ങ്കി​ലും അ​ദ്ദേ​ഹം ധാ​ർ​ഷ്‌​ട്യ​ത്തി​ന്‍റെ ആ​ൾ​രൂ​പ​മാ​യി മാ​റി. പ്ര​സം​ഗ​ക​രോ​ടും അ​വ​താ​ര​ക​രോ​ടും മൈ​ക്ക് ഓ​പ്പ​റേ​റ്റ​ർ​മാ​രോ​ടും മൈ​ക്കി​നോ​ടും വ​രെ കാ​ണി​ച്ചി​ട്ടു​ള്ള അ​സ​ഹി​ഷ്ണു​ത ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​യി​രു​ന്നു. അം​ഗ​ര​ക്ഷ​ക​ൻ പ്ര​തി​പ​ക്ഷ​ത്തെ ത​ല്ലി​ച്ച​ത​ച്ച​പ്പോ​ൾ ‘ര​ക്ഷാ​പ്ര​വ​ർ​ത്ത​ന’​മെ​ന്ന ക്രൂ​ര​ഫ​ലി​തം പ​റ​ഞ്ഞു. ഒ​രു മ​ന്ത്രി​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ച്ച​തു വ​ധ​ശ്ര​മ​മാ​ക്കി.

നേ​താ​ക്ക​ൾ ഭൃ​ത്യ​രെ​പ്പോ​ലെ നി​ന്നു. “ക​ട​ക്കു പു​റ​ത്ത്” എ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​ക്രോ​ശി​ക്കു​ന്പോ​ൾ നി​സ​ഹാ​യ​നാ​യി ഇ​ളി​ഭ്യ​ച്ചി​രി​യോ​ടെ നി​ൽ​ക്കു​ക​യാ​യി​രു​ന്നു അ​ന്ന​ത്തെ പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി. ഇ​ന്നും അ​തു​ത​ന്നെ സ്ഥി​തി. പാ​ർ​ട്ടി​ക്കാ​ർ​ക്കു തു​റ​ന്നു പ​റ​യാ​നാ​കി​ല്ലെ​ങ്കി​ലും വോ​ട്ടു ചെ​യ്യാ​നാ​യി. അ​ങ്ങ​നെ പാ​ർ​ട്ടി ദ​യ​നീ​യ​മാ​യി തോ​റ്റു.

ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ അ​ഴി​മ​തി​ക്കും വ​ർ​ഗീ​യ​ത​യ്ക്കു​മെ​തി​രേ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചു. പ​ക്ഷേ, മു​ഖ്യ​മ​ന്ത്രി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പാ​ർ​ട്ടി​ക്കാ​ർ​ക്കും ഒ​രു രാ​ജാ​വി​നെ കാ​ണേ​ണ്ടി​വ​ന്നു. കാ​ര്യ​മാ​യ ച​ർ​ച്ച​യി​ല്ലാ​തെ തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്തു. നേ​താ​ക്ക​ളു​ടെ അ​തൃ​പ്തി, ത​ത്വ​ങ്ങ​ളു​ടെ അ​ടി​ത്ത​റ​യൊ​ന്നു​മി​ല്ലാ​തി​രു​ന്ന പാ​ർ​ട്ടി​യെ ദു​ർ​ബ​ല​മാ​ക്കി. അ​വ​സ​രം കാ​ത്തി​രു​ന്ന ബി​ജെ​പി മു​ത​ലെ​ടു​ത്തു.

യു​പി​യി​ലും ആ​സാ​മി​ലു​മൊ​ക്കെ അ​ധി​കാ​രി​ക​ൾ ആ​ൾ​ദൈ​വ​ങ്ങ​ളാ​യി മാ​റു​ക​യാ​ണ്. തെ​മ്മാ​ടി​ക​ളെ​ന്നു യു​പി മു​ഖ്യ​മ​ന്ത്രി​ക്കു തോ​ന്നി​യ​വ​ർ പ​ല​രും കോ​ട​തി​യി​ലെ​ത്താ​തെ പോ​ലീ​സ് ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു. ഇ​ത്ത​രം നേ​താ​ക്ക​ൾ ജ​നാ​ധി​പ​ത്യ​ത്തി​നു വെ​ല്ലു​വി​ളി​യാ​ണ്. ഇ​ന്ത്യ ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യെ​യും മു​ഖ്യ​മ​ന്ത്രി​മാ​രെ​യും ഓ​ർ​മി​പ്പി​ക്കാ​ൻ ജ​ന​ങ്ങ​ൾ​ക്കു കി​ട്ടു​ന്ന അ​വ​സ​ര​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ.

തീ​രു​മാ​ന​ങ്ങ​ൾ തെ​റ്റി​യെ​ന്നു വ​രാം. പ​ക്ഷേ, ശ​രി​യെ​ന്നു ക​രു​തു​ന്ന തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള അ​വ​സ​രം ജ​നാ​ധി​പ​ത്യ​ത്തി​ലേ ഉ​ള്ളൂ. “രാ​ജ്യ​ത്തോ​ട് എ​പ്പോ​ഴും കൂ​റു​ള്ള​വ​രാ​യി​രി​ക്കു​ക. പ​ക്ഷേ, സ​ർ​ക്കാ​രു​ക​ളോ​ടു​ള്ള കൂ​റ് അ​ത​ർ​ഹി​ക്കു​ന്പോ​ൾ മ​തി.’’ മാ​ർ​ക് ട്വ​യി​ൻ എ​ഴു​തി​യ​ത് ഇ​ന്ത്യ​ക്കും വാ​യി​ക്കാം. ത​ങ്ങ​ളോ​ടു​ള്ള കൂ​റാ​ണ് രാ​ജ്യ​ത്തോ​ടു​ള്ള കൂ​റെ​ന്ന വ്യാ​ഖ്യാ​നം ഏ​കാ​ധി​പ​തി​ക​ളു​ടെ​യും വ​ർ​ഗീ​യ​വാ​ദി​ക​ളു​ടെ​യു​മാ​ണ്.

ജ​നാ​ധി​പ​ത്യം നേ​രി​ടു​ന്ന ഏ​കാ​ധി​പ​ത്യ ഭീ​ഷ​ണി​യെ​ക്കു​റി​ച്ചാ​ണ് ഇ​വി​ടെ പ​റ​ഞ്ഞ​ത്. സാ​ര​മി​ല്ലെ​ന്നു ക​രു​തി ജ​നാ​ധി​പ​ത്യ​യാ​നം അ​വ​ഗ​ണി​ക്കു​ന്ന​തും തൊ​ട്ട​ടു​ത്തെ​ത്തി​യ​തു​മാ​യ മ​ഞ്ഞു​മ​ല​യാ​ണ​ത്.

Editorial

ക​ണ​ക്കി​ല്ലെ​ന്നു സി​എ​ജി സ്വ​ത്ത് ക​ണ്ടു​കെ​ട്ട​രു​ത്!  

 വി​നി​യോ​ഗ രേ​ഖ​ക​ളി​ല്ലാ​തെ​യും തെ​റ്റാ​യ വ​ർ​ഗീ​ക​ര​ണം ന​ട​ത്തി​യും കേ​ന്ദ്രം 54,282.32 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചെ​ന്ന സി​എ​ജി (കം​പ്ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ) റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്നു. സു​താ​ര്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​ത്ത​ര​വാ​ദി​ക​ളെ ശി​ക്ഷി​ക്ക​ണം.

അ​ല്ലാ​തെ, അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന ‘എ​ഫ്സി​ആ​ർ​എ ക​ണ്ടു​കെ​ട്ട​ൽ വി​റ്റ​ഴി​ക്ക​ൽ മേ​ള’ ശൈ​ലി​യി​ൽ, ബ​ന്ധ​പ്പെ​ട്ട 15 മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ ആ​സ്തി​വ​ക​ക​ൾ ക​ണ്ടു​കെ​ട്ടു​ക​യോ വി​റ്റ​ഴി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് ത​ല​യ്ക്കു വെ​ളി​വു​ള്ള​വ​രാ​രും പ​റ​യി​ല്ല. ലോ​ക​ത്തൊ​രി​ട​ത്തും കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത​ത്ര വി​ചി​ത്ര​മാ​യ എ​ഫ്സി​ആ​ർ​എ​യു​ടെ ആ​രാ​ധ​ക​രോ സ്വ​യം​പ്ര​ഖ്യാ​പി​ത വ​ക്താ​ക്ക​ളോ അ​ത്ത​ര​മൊ​രു ആ​വ​ശ്യം ഉ​ന്ന​യി​ക്കാ​നു​മി​ട​യി​ല്ല.

പ​ക്ഷേ, സ​ർ​ക്കാ​ർ റി​പ്പോ​ർ​ട്ട് ഗൗ​ര​വ​ത്തി​ലെ​ടു​ക്ക​ണം. പ്ര​ത്യേ​കി​ച്ചും 2ജി ​സ്പെ‌​ക്‌​ട്രം അ​ഴി​മ​തി​യെ​ന്ന സി​എ​ജി റി​പ്പോ​ർ​ട്ട് (ആ ​ന​ഷ്‌​ട​ക്ക​ണ​ക്ക് വെ​റും ഊ​ഹ​മാ​യി​രു​ന്നെ​ന്ന പ​രാ​മ​ർ​ശ​ത്തോ​ടെ 2017ൽ ​കോ​ട​തി ത​ള്ളി) അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ ന​ന്നാ​യി ഉ​പ​യോ​ഗി​ച്ച​വ​രെ​ന്ന നി​ല​യി​ൽ.

2024-25 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തെ സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ളെ​ക്കു​റി​ച്ച് സി​എ​ജി പാ​ർ​ല​മെ​ന്‍റി​ൽ വ​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് വെ​ളി​പ്പെ​ടു​ത്ത​ൽ. 54,282.32 കോ​ടി രൂ​പ​യു​ടെ കൃ​ത്യ​മാ​യ ക​ണ​ക്കും വി​നി​യോ​ഗ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും 15 മ​ന്ത്രാ​ല​യ​ങ്ങ​ളോ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളോ ഹാ​ജ​രാ​ക്കി​യി​ട്ടി​ല്ല.

2025 മാ​ർ​ച്ച് 31 വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച്, മേ​ൽ​പ​റ​ഞ്ഞ തു​ക​യു​ടെ 33,973 സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ് ഹാ​ജ​രാ​ക്കാ​നു​ള്ള​ത്. 38,287.52 കോ​ടി രൂ​പ മൂ​ന്ന്‌ വ​ർ​ഷ​ങ്ങ​ളി​ൽ (2021-22 മു​ത​ൽ 2023-24 വ​രെ) അ​നു​വ​ദി​ച്ച​താ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട 13,926 സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്കി​യി​ട്ടി​ല്ല. ഇ​ത് പൊ​തു​സാ​മ്പ​ത്തി​ക ച​ട്ട​ങ്ങ​ളി​ലെ 238(1), (2) വ​കു​പ്പു​ക​ളു​ടെ ലം​ഘ​ന​മാ​ണ്.

12,754.47 കോ​ടി രൂ​പ​യു​ടെ ക​ണ​ക്കു​ക​ൾ തെ​റ്റാ​യ വ​ർ​ഗീ​ക​ര​ണ​ത്തി​ലാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ലെ​വി, സെ​സ്‌ ഇ​ന​ങ്ങ​ളി​ൽ പി​രി​ച്ച 9,222 കോ​ടി രൂ​പ ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി​ക​ൾ​ക്ക്‌ പൂ​ർ​ണ​മാ​യി കൈ​മാ​റി​യി​ട്ടു​മി​ല്ല. അ​തേ​സ​മ​യം, ഫ​ണ്ടു​ക​ൾ വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ചി​ട്ടു​മു​ണ്ട്. ബി​ജെ​പി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കാ​നി​രി​ക്കു​ന്ന എ​ഫ്സി​ആ​ർ​എ ബി​ൽ അ​നു​സ​രി​ച്ചാ​ണെ​ങ്കി​ൽ ചെ​റി​യ തു​ക​പോ​ലും വ​ക​മാ​റ്റു​ന്ന ജീ​വ​കാ​രു​ണ്യ​സം​ഘ​ട​ന​ക​ൾ​ക്ക് പി​ന്നെ നി​ല​നി​ൽ​ക്കാ​ൻ അ​വ​കാ​ശ​മി​ല്ല.

സ്വ​ത്തെ​ല്ലാം ക​ണ്ടു​കെ​ട്ടാ​നും വ​കു​പ്പു​ണ്ട്. സ​ന്ദ​ർ​ഭ​വ​ശാ​ൽ സൂ​ചി​പ്പി​ച്ചെ​ന്നേ​യു​ള്ളൂ. അ​ല്ലാ​തെ, ഒ​രു തെ​റ്റു പ​റ്റി​യി​ട്ടു​ണ്ടെ​ങ്കി​ൽ തി​രു​ത്തു​ന്ന​തി​നു പ​ക​രം ജ​ന​ങ്ങ​ളെ സേ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളെ​ല്ലാം പൂ​ട്ട​ണ​മെ​ന്നു പ​റ​യാ​നാ​കി​ല്ല​ല്ലോ.സ​ർ​ക്കാ​ർ ഫ​ണ്ട് എ​ന്തി​നാ​ണോ അ​നു​വ​ദി​ച്ച​ത്‌ അ​തി​നു​വേ​ണ്ടി​ത്ത​ന്നെ വി​നി​യോ​ഗി​ച്ചെ​ന്ന്‌ ഉ​റ​പ്പാ​ക്കാ​നു​ള്ള സം​വി​ധാ​ന​മാ​ണ് വി​നി​യോ​ഗ സ​ർ​ട്ടി​ഫി​ക്ക​റ്റ്‌.

അ​ത്ത​രം 33,973 സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ആ​ണ് ഹാ​ജ​രാ​ക്കാ​നു​ള്ള​ത്. എ​ഫ്സി​ആ​ർ​എ ബി​ല്ലി​ലെ ഗൂ​ഢ​വ​കു​പ്പു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച​വ​രോ​ട് മ​ടി​യി​ൽ ക​ന​മി​ല്ലാ​ത്ത​വ​ർ പേ​ടി​ക്കേ​ണ്ടെ​ന്നും ക്രൈ​സ്ത​വ​സ​ഭ​ക​ളു​ടെ കൊ​ള്ള അ​വ​സാ​നി​പ്പി​ക്കാ​ൻ സ​മ​യ​മാ​യെ​ന്നും ഫ​ണ്ട് വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ച​വ​ർ അ​ഴി​മ​തി​ക്കാ​രും ദേ​ശ​ദ്രോ​ഹി​ക​ളു​മാ​ണെ​ന്നു​മൊ​ക്കെ ക്ലാ​സെ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന ‘അ​ഴി​മ​തി വി​രു​ദ്ധ നി​ഷ്ക​ള​ങ്ക’​രു​ടെ ക​ൺ​മു​ന്നി​ലാ​ണ് ഈ ​റി​പ്പോ​ർ​ട്ട് പൊ​ട്ടി​വീ​ണി​രി​ക്കു​ന്ന​ത്.

അ​തെ​ന്തെ​ങ്കി​ലു​മാ​ക​ട്ടെ; സ​ർ​ക്കാ​ർ സു​താ​ര്യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നു ത​യാ​റാ​ക​ണം. അ​ന്പ​ത്ത​യ്യാ​യി​ര​ത്തി​ൽ​പ്പ​രം കോ​ടി​യെ​ന്നൊ​ക്കെ പ​റ​ഞ്ഞാ​ൽ, ഒ​രു നി​കു​തി​യി​ള​വി​നും യോ​ഗ്യ​ര​ല്ലാ​ത്ത ഈ ​രാ​ജ്യ​ത്തെ പാ​വ​പ്പെ​ട്ട​വ​ർ​ക്കു വ​ലി​യ കാ​ര്യ​മാ​ണ്. മാ​ത്ര​മ​ല്ല, സി​എ​ജി റി​പ്പോ​ർ​ട്ടി​ന്‍റെ​യൊ​ക്കെ പ്രാ​ധാ​ന്യം സ​ർ​ക്കാ​രി​ന് അ​റി​യാ​വു​ന്ന​താ​ണ​ല്ലോ.

അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നു പി​ന്നീ​ട് കോ​ട​തി വി​ധി​ച്ച ഒ​രു സി​എ​ജി റി​പ്പോ​ർ​ട്ടാ​യി​രു​ന്ന​ല്ലോ യു​പി​എ സ​ർ​ക്കാ​രി​നെ​തി​രേ 2014ലെ ​ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ​യു​ടെ പ്ര​ചാ​ര​ണാ​യു​ധം. 1.76 ല​ക്ഷം കോ​ടി രൂ​പ​യു​ടെ 2ജി ​സ്പെ​ക്‌​ട്രം അ​ഴി​മ​തി​ക്കേ​സി​ൽ ന​ഷ്‌​ട​മെ​ന്ന് ആ​രോ​പി​ച്ച​ത്, കി​ട്ടാ​നി​ട​യു​ണ്ടാ​യി​രു​ന്ന ലാ​ഭം ന​ഷ്‌​ട​മാ​യി എ​ന്ന അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു.

2017 ഡി​സം​ബ​റി​ൽ സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ എ. ​രാ​ജ, ക​നി​മൊ​ഴി എ​ന്നി​വ​രു​ൾ​പ്പെ​ടെ എ​ല്ലാ പ്ര​തി​ക​ളെ​യും വെ​റു​തെ​വി​ടു​ക​യാ​യി​രു​ന്നു. പ​ക്ഷേ, എ​ൻ​ഡി​എ അ​പ്പോ​ഴേ​ക്കും കേ​ന്ദ്ര​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യി​രു​ന്നു.

ഇ​പ്പോ​ഴ​ത്തെ സി​എ​ജി റി​പ്പോ​ർ​ട്ടും അ​ഴി​മ​തി​യ​ല്ലെ​ന്നു തെ​ളി​യി​ക്കാ​നു​ള്ള അ​ന്വേ​ഷ​ണം ഉ​ണ്ടാ​ക​ണം. അ​ഴി​മ​തി​യാ​ണെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ ശി​ക്ഷി​ക്കു​ക​യും ഭാ​വി​യി​ലെ പ​ണ​മി​ട​പാ​ടു​ക​ൾ സു​താ​ര്യ​മാ​കാ​നു​ള്ള ന​ട​പ​ടി​യെ​ടു​ക്കു​ക​യും വേ​ണം. അ​ല്ലാ​തെ, ഭ​വ​ന-​ന​ഗ​ര​കാ​ര്യ മ​ന്ത്രാ​ല​യ​ങ്ങ​ളും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മൊ​ക്കെ ക​ണ്ടു​കെ​ട്ടി നി​ർ​ത്ത​ലാ​ക്കാ​നാ​കി​ല്ല​ല്ലോ.

വി​ദേ​ശ​ഫ​ണ്ട് മാ​ത്ര​മ​ല്ല, ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണ​വും കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ർ​ക്കു ത​ന്നി​ഷ്‌​ടം​പോ​ലെ ചെ​ല​വാ​ക്കാ​നു​ള്ള​ത​ല്ല​ല്ലോ. സു​താ​ര്യ​ത​യെ​ന്ന​ത് ശ​ത്രു​സം​ഹാ​ര​ത്തി​ന്‍റെ ചെ​ല്ല​പ്പേ​രാ​ക​രു​ത്.

Editorial

ധ​നി​ക-​ദ​രി​ദ്ര വി​ട​വ് ന​മ്മു​ടെ​യും നി​ർ​മി​തി

ലോ​കം കേ​ട്ടു​മ​ടു​ത്ത കാ​ര്യ​മാ​ണ് ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ മൊ​ണാ​ക്കോ​യി​ൽ ആ​വ​ർ​ത്തി​ച്ച​ത്. “ധ​നി​ക​രും ദ​രി​ദ്ര​രും ത​മ്മി​ലു​ള്ള വി​ട​വ് വ​ർ​ധി​ക്കു​ന്നു.’’ പ​ക്ഷേ, കേ​ട്ടു പ​ഴ​കി​യ​തു​കൊ​ണ്ട് യാ​ഥാ​ർ​ഥ്യ​ത്തെ തി​ര​സ്ക​രി​ക്കാ​നാ​കി​ല്ല. പൂ​ജ്യം ദാ​രി​ദ്ര്യ​നി​ര​ക്കു​ള്ള ഒ​രു സ​ന്പ​ന്ന​രാ​ജ്യ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ മാ​ർ​പാ​പ്പ ഇ​തു പ​റ​ഞ്ഞ​ത്, പ്ര​ധാ​ന​മാ​യും വി​ഷ​യം സാ​ർ​വ​ത്രി​ക​മാ​യ​തി​നാ​ലാ​ണ്.

മ​റ്റൊ​ന്ന്, ഏ​റ്റ​വും ഉ​യ​ർ​ന്ന ശ​രാ​ശ​രി സ​മ്പ​ത്തു​ള്ള രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യ മൊ​ണാ​ക്കോ​യി​ൽ​പോ​ലും ഉ​യ​ർ​ന്ന ജീ​വി​ത​ച്ചെ​ല​വ് സാ​ധാ​ര​ണ​ക്കാ​രെ ബാ​ധി​ക്കു​ന്നു. സ​ന്പ​ന്ന​രാ​ജ്യ​ങ്ങ​ളി​ലും സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​തം ക്ലേ​ശ​ക​ര​മാ​ണെ​ന്ന യാ​ഥാ​ർ​ഥ്യ​ത്തെ​യും മാ​ർ​പാ​പ്പ അ​ഭി​സം​ബോ​ധ​ന ചെ​യ്തി​രി​ക്കു​ന്നു. യു​ദ്ധ​ങ്ങ​ളും വി​നാ​ശ​ക​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളും ദ​രി​ദ്ര​രെ കൂ​ടു​ത​ൽ ദ​രി​ദ്ര​രാ​ക്കു​ന്പോ​ൾ നി​സം​ഗ​ത വെ​ടി​യാ​നു​ള്ള ഈ ​ആ​ഹ്വാ​നം സ​ർ​ക്കാ​രു​ക​ളോ​ടു മാ​ത്ര​മ​ല്ല, വ്യ​ക്തി​ക​ളോ​ടും കൂ​ടി​യാ​ണ്.

മൊ​ണാ​ക്കോ​യി​ലെ ഒ​ന്പ​തു മ​ണി​ക്കൂ​ർ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഓ​ശാ​ന ഞാ​യ​റാ​ഴ്ച​യു​ടെ ത​ലേ​ന്നാ​യി​രു​ന്നു മാ​ർ​പാ​പ്പ​യു​ടെ പ്ര​സം​ഗം. ധ​നി​ക​രും ദ​രി​ദ്ര​രും ത​മ്മി​ലു​ള്ള വി​ട​വ് വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന് ഓ​ർ​മി​പ്പി​ച്ച മാ​ർ​പാ​പ്പ മൊ​ണാ​ക്കോ​യി​ലെ ജ​ന​ങ്ങ​ളോ​ട് ത​ങ്ങ​ളു​ടെ സ​ന്പ​ത്തും സ്വാ​ധീ​ന​വും ലോ​ക​ന​ന്മ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്തു. “അ​നീ​തി​യു​ടെ അ​ധി​കാ​ര​വി​ന്യാ​സ​ത്തെ​യും സ​ന്പ​ന്ന​ർ​ക്കും ദ​രി​ദ്ര​ർ​ക്കും, സം​ര​ക്ഷി​ത​ർ​ക്കും തി​ര​സ്കൃ​ത​ർ​ക്കും, ശ​ത്ര​ക്ക​ൾ​ക്കും മി​ത്ര​ങ്ങ​ൾ​ക്കും ഇ​ട​യി​ലു​ള്ള വി​ട​വ് വ​ർ​ധി​പ്പി​ക്കു​ന്ന പാ​പ​ത്തി​ന്‍റെ ഘ​ട​ന​യെ​യും അ​പ​ല​പി​ക്കേ​ണ്ട​താ​ണ്.

ഇ​വി​ടെ ജീ​വി​ക്കു​ക എ​ന്ന​തു ചി​ല​ർ​ക്ക് ഒ​രു പ​ദ​വി​യാ​ണ്, എ​ന്നാ​ൽ എ​ല്ലാ​വ​രു​ടെ​യും കാ​ര്യ​ത്തി​ലാ​ണെ​ങ്കി​ൽ ഇ​ത് ലോ​ക​ത്തി​ലെ സ്വ​ന്തം സ്ഥാ​ന​ത്തെ ചോ​ദ്യം ചെ​യ്യാ​നു​ള്ള ഒ​രു പ്ര​ത്യേ​ക ആ​ഹ്വാ​ന​വു​മാ​ണ്. സ​മ്പ​ത്ത് നി​യ​മ​ത്തെ​യും നീ​തി​യെ​യും സേ​വി​ക്ക​ണം, പ്ര​ത്യേ​കി​ച്ച് ശ​ക്തി പ്ര​ക​ട​ന​ങ്ങ​ളും സ​ർ​വ​ശ​ക്തി​യു​ടെ യു​ക്തി​യും ലോ​ക​ത്തെ മു​റി​വേ​ൽ​പ്പി​ക്കു​ക​യും സ​മാ​ധാ​ന​ത്തെ അ​പ​ക​ട​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന ഈ ​ച​രി​ത്ര നി​മി​ഷ​ത്തി​ൽ.’’ യു​ദ്ധ​സാ​ഹ​ച​ര്യ​ത്തെ​യും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

“രാ​ഷ്‌​ട്ര​ങ്ങ​ൾ ആ​യു​ധ​ങ്ങ​ൾ​ക്ക​ല്ല, ച​ർ​ച്ച​ക​ൾ​ക്കാ​ണ് മു​ൻ​ഗ​ണ ന​ൽ​കേ​ണ്ട​ത്. യു​ദ്ധ​വും സം​ഘ​ർ​ഷ​ങ്ങ​ളും ലോ​ക​ത്തെ ത​ക​ർ​ക്കു​ന്പോ​ൾ സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ത തെ​ര​ഞ്ഞെ​ടു​ക്ക​ണം.’’​കോ​ടീ​ശ്വ​ര​ന്മാ​രു​ടെ തു​രു​ത്താ​യ രാ​ജ്യ​ത്ത്, ചൂ​താ​ട്ട​കേ​ന്ദ്ര​ങ്ങ​ളു​ടെ വി​ളി​പ്പാ​ട​ക​ലെ ആ​ൽ​ബ​ർ​ട്ട് ര​ണ്ടാ​മ​ൻ രാ​ജ​കു​മാ​ര​ന്‍റെ കൊ​ട്ടാ​ര​ത്തി​ന്‍റെ ബാ​ൽ​ക്ക​ണി​യി​ൽ​നി​ന്നാ​ണ് മാ​ർ​പാ​പ്പ ആ​ദ്യം ആ ​രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത്. ഷാം​പെ​യ്ൻ നു​ണ​ഞ്ഞു​കൊ​ണ്ട് ചി​ല​ർ ത​ങ്ങ​ളു​ടെ ബാ​ൽ​ക്ക​ണി​യി​ലി​രു​ന്ന് ആ ​പ്ര​സം​ഗം കേ​ട്ടു എ​ന്നാ​ണ് ചി​ല മാ​ധ്യ​മ​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ട്.

മൊ​ണാ​ക്കോ​യി​ലെ ഈ ​കാ​ഴ്ച ഒ​രു​വി​ധ​ത്തി​ൽ ലോ​ക​ത്തി​ന്‍റെ​ത​ന്നെ പ്ര​തി​ഫ​ല​ന​മാ​ണ്. ദാ​രി​ദ്ര്യ​ത്തെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​ങ്ങ​ളി​ലെ റി​പ്പോ​ർ​ട്ടു​ക​ളും ദു​ര​ന്ത​ഫ​ല​ങ്ങ​ളും ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ൾ ആ​സ്വ​ദി​ക്കു​ന്ന​തി​നൊ​പ്പം ക​ണ്ടും​കേ​ട്ടും മ​റ​ക്കു​ന്ന നി​സം​ഗ​ത​യു​ടെ പ്ര​തീ​കം. വി​ശു​ദ്ധ​വാ​ര​ത്തി​നു തു​ട​ക്ക​മി​ടു​ന്ന ഓ​ശാ​ന​ത്ത​ലേ​ന്ന് ക​ത്തോ​ലി​ക്കാ ഭൂ​രി​പ​ക്ഷ​മാ​യ രാ​ജ്യ​ത്തു​നി​ന്നു​ള്ള മാ​ർ​പാ​പ്പ​യു​ടെ ഈ ​ദ​രി​ദ്ര​പ​ക്ഷ സ​ന്ദേ​ശം സു​വി​ശേ​ഷ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി സ്വീ​ക​രി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്.

നാ​ൽ​പ​ത്തി​നാ​യി​ര​ത്തി​ൽ താ​ഴെ ജ​ന​സം​ഖ്യ​യു​ള്ള മൊ​ണാ​ക്കോ​യു​ടെ വി​സ്തൃ​തി 116 ഹെ​ക്‌​ട​റാ​ണ്. വ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ ലോ​ക​ത്ത് ര​ണ്ടാ​മ​ത്തെ ചെ​റി​യ രാ​ജ്യം. ജ​ന​ങ്ങ​ളി​ൽ 32 ശ​ത​മാ​ന​വും ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രാ​ണ്. മ​റ്റു രാ​ജ്യ​ങ്ങ​ളു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്പോ​ൾ കൈ​യി​ല​ൽ പ​ണം കൂ​ടു​ത​ലു​ണ്ടെ​ന്നു പ​റ​യാ​മെ​ങ്കി​ലും ജീ​വി​ത​ച്ചെ​ല​വ് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് താ​ങ്ങാ​നാ​കാ​ത്ത​വി​ധം ഉ​യ​ർ​ന്ന​താ​ണ്.

ആ​ഗോ​ള ധ​നി​ക-​ദ​രി​ദ്ര അ​ന്ത​ര​ത്തി​ന്‍റെ പ്രാ​ദേ​ശി​ക യാ​ഥാ​ർ​ഥ്യ​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. മു​ത​ലാ​ളി​ത്ത​വും അ​വ​രോ​ടു​ള്ള ച​ങ്ങാ​ത്ത​മെ​ന്ന അ​ഴി​മ​തി​യാ​ൽ നി​ല​നി​ർ​ത്ത​പ്പെ​ടു​ന്ന ഭ​ര​ണ​കൂ​ട​ങ്ങ​ളു​മാ​ണ് ഈ ​വി​ട​വ് ആ​ഴ​പ്പെ​ടു​ത്തു​ന്ന​ത്. ലോ​ക​ത്തെ 800 കോ​ടി മ​നു​ഷ്യ​രി​ൽ 500 കോ​ടി​യി​ല​ധി​കം​പേ​രും ദ​രി​ദ്ര​രാ​ണെ​ന്നും അ​വ​ർ കൂ​ടു​ത​ൽ ദ​രി​ദ്ര​രാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു​വെ​ന്നു​മാ​ണ് ദാ​രി​ദ്ര്യം, അ​നീ​തി, അ​സ​മ​ത്വം എ​ന്നി​വ​യ്‌​ക്കെ​തി​രേ പോ​രാ​ടു​ന്ന അ​ന്താ​രാ​ഷ്‌​ട്ര സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഓ​ക്സ്ഫാം റി​പ്പോ​ർ​ട്ട്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, യു​ദ്ധ​ങ്ങ​ൾ, പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ എ​ന്നി​വ സ്ഥി​തി കൂ​ടു​ത​ൽ വ​ഷ​ളാ​ക്കു​ന്നു.

സ​ന്പ​ന്ന​രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്താ​ണ്. പ​ക്ഷേ, ഇ​സ്ര​യേ​ൽ, അ​മേ​രി​ക്ക-​ഇ​റാ​ൻ യു​ദ്ധ പ​ശ്ചാ​ത്ത​ല​ത്തി​ലെ പാ​ച​ക​വാ​ത​ക​ക്ഷാ​മം എ​ന്ന ഒ​റ്റ ഘ​ട​ക​ത്തി​ൽ​പോ​ലും ദ​രി​ദ്ര​ർ ഇ​ക്ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ കൂ​ടു​ത​ൽ ദ​രി​ദ്ര​രാ​യി​ക്ക​ഴി​ഞ്ഞു. ഹോ​ട്ട​ലു​ക​ളും ബേ​ക്ക​റി​ക​ളും അ​ട​ഞ്ഞു​തു​ട​ങ്ങി​യ​തോ​ടെ രാ​ജ്യ​ത്ത് ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ​ക്കു തൊ​ഴി​ലി​ല്ലാ​താ​യി. ആ ​തൊ​ഴി​ൽ​ര​ഹി​ത​രു​ൾ​പ്പെ​ടെ പാ​വ​പ്പെ​ട്ട​വ​രു​ടെ ജീ​വി​ത​ച്ചെ​ല​വ് വ​ർ​ധി​ച്ചു.

കോ​വി​ഡ് കാ​ല​ത്ത് സ്ഥി​തി ഇ​തി​ലും ഭ​യാ​ന​ക​മാ​യി​രു​ന്നു. അ​തി​സ​ന്പ​ന്ന​രെ​യും ഭ​ര​ണ​കൂ​ട​ങ്ങ​ളെ​യു​മൊ​ന്നും ഇ​ത് അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്നി​ല്ല. “പാ​പ​ത്തി​ന്‍റെ ഈ ​ഘ​ട​ന’’ യെ​ക്കു​റി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ​പ്പോ​ലെ ലെ​യോ മാ​ർ​പാ​പ്പ​യും ആ​വ​ർ​ത്തി​ച്ചു പ​റ​യു​ന്നു. എ​ന്നാ​ൽ, ഭ​ര​ണ​കൂ​ട​ങ്ങ​ൾ നി​സം​ഗ​രാ​കു​ന്പോ​ൾ വി​മ​ർ​ശ​ക​രും കാ​ഴ്ച​ക്കാ​രു​മാ​യി നി​ൽ​ക്കു​ക​യ​ല്ല വ്യ​ക്തി​ക​ൾ ചെ​യ്യേ​ണ്ട​ത്.

നീ​തി​യു​ടെ ന​ട​ത്തി​പ്പി​ൽ എ​ല്ലാ​വ​ർ​ക്കും ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്. ദ​രി​ദ്ര​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടും, അ​ക്കൗ​ണ്ടി​ലാ​യും കൈ​മു​ത​ലാ​യും, ആ​വ​ശ്യ​ത്തി​ലേ​റെ​യു​ള്ള സ​ന്പ​ത്ത് സ്വ​കാ​ര്യ​മാ​യി നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് നീ​തി​യെ​ക്കു​റി​ച്ചു വി​ല​പി​ക്കു​ന്ന​വ​രും ചേ​ർ​ന്നാ​ണ് അ​നീ​തി​യു​ടെ വി​ള്ള​ലു​ക​ളെ ഗ​ർ​ത്ത​ങ്ങ​ളാ​ക്കി​യ​ത്. ത​ങ്ങ​ളു​ടെ സ​ന്പ​ത്തും സ്വാ​ധീ​ന​വും ലോ​ക​ന​ന്മ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കാ​നു​ള്ള മാ​ർ​പാ​പ്പ​യു​ടെ ആ​ഹ്വാ​നം അ​വ​രോ​ടു മാ​ത്ര​മ​ല്ല, ന​മ്മോ​ടു​മു​ള്ള​താ​ണ്.

Editorial

ദ ഛ​ത്തീ​സ്ഗ​ഡ് സ്റ്റോ​റി- 2 ഗോ​സ് ബി​യോ​ൺ​ഡ്

ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്ന വ​ർ​ഗീ​യ​ത​യു​ടെ ര​ണ്ടാം ഭാ​ഗം, അ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളെ​യും വെ​റു​തെ വി​ടി​ല്ല എ​ന്ന​താ​ണ്. ക്രൈ​സ്ത​വ​രാ​യ​തി​നാ​ൽ മൃ​ത​ദേ​ഹം പൊ​തു​ശ്മ​ശാ​ന​ത്തി​ലോ ഗ്രാ​മ​ത്തി​ലോ സ്വ​ന്തം ഭൂ​മി​യി​ലോ​പോ​ലും സം​സ്ക​രി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. മൃ​ത​ദേ​ഹ​ങ്ങ​ൾ കു​ഴി​മാ​ന്തി​യെ​ടു​ത്ത് തീ​വ്ര​ഹി​ന്ദു​ത്വ​വാ​ദി​ക​ൾ കൊ​ണ്ടു​പോ​കു​ന്നു.

ചി​ല​ത് ഹി​ന്ദു ആ​ചാ​ര​പ്ര​കാ​രം സം​സ്ക​രി​ക്കു​ന്നു. പോ​ലീ​സ് കാ​വ​ൽ​നി​ൽ​ക്കു​ന്നു. ബി​ജെ​പി സ​ർ​ക്കാ​രു​ക​ൾ ക​ണ്ണ​ട​ച്ച് ഇ​രു​ട്ടാ​ക്കു​ന്നു. ചി​ല ഗ്രാ​മ​ങ്ങ​ളി​ൽ ക്രൈ​സ്ത​വ​ർ​ക്കു പ്ര​വേ​ശ​ന​മി​ല്ലെ​ന്നു​ള്ള ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച് തീ​വ്ര​ഹി​ന്ദു​ത്വ​യ്ക്കു പു​ത്ത​ൻ വ്യാ​ഖ്യാ​ന​മെ​ഴു​തി​യ ഛത്തീ​സ്ഗ​ഡി​ൽ​നി​ന്നാ​ണ് ര​ണ്ടാം ഭാ​ഗ​മാ​യി ഛത്തീ​സ്ഗ​ഡി​ലും അ​തി​ന​പ്പു​റ​വും സ​ജീ​വ​മാ​യ കൊ​ടും​വ​ർ​ഗീ​യ​ത​യു​ടെ പു​തി​യ പ​തി​പ്പ്.

പ്ര​ചാ​ര​ണ​വേ​ല​യ​ല്ല, ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന ഇ​ട​ക്കാ​ല വി​ധി​യോ​ടെ ക​ഴി​ഞ്ഞ​ദി​വ​സം സു​പ്രീം​കോ​ട​തി ഛത്തീ ​സ്ഗ​ഡ് സ​ർ​ക്കാ​രി​നോ​ടു വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട കേ​സാ​ണി​ത്. ഒ​രി​ട​ത്ത് നി​ർ​മി​ത​ബു​ദ്ധി ഉ​ച്ച​കോ​ടി, മ​റ്റി​ട​ങ്ങ​ളി​ൽ വ​ർ​ഗീ​യ ഉ​ച്ച​കോ​ടി! ഈ ​രാ​ജ്യം എ​വി​ടേ​ക്കാ​ണ്? ഇ​ക്ക​ഴി​ഞ്ഞ ക്രി​സ്മ​സി​നു തൊ​ട്ടു​പി​ന്നാ​ലെ, ഛത്തീ​സ്ഗ​ഡ് ധം​താ​രി ജി​ല്ല​യി​ലെ ബോ​റാ​യ് ഗ്രാ​മ​ത്തി​ൽ പു​നി​യ ബാ​യി സാ​ഹു എ​ന്ന സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ ഒ​രു​ക്കം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് തീ​വ്ര​ഹി​ന്ദു​ത്വ​ർ എ​ത്തി​യ​ത്.

ഹി​ന്ദു ആ​ചാ​ര​പ്ര​കാ​രം സം​സ്ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​വ​ർ ശ​വ​ക്കൂ​ഴി മൂ​ടി. ഒ​ന്ന​ര ദി​വ​സ​മാ​യി​ട്ടും മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​നാ​വാ​തെ വ​ന്ന​തോ​ടെ, ഖ​ർ​വാ​പ്പ​സി ന​ട​ത്താ​മെ​ന്ന് എ​ഴു​തി​ക്കൊ​ടു​ക്കാ​നും ഹൈ​ന്ദ​വ ആ​ചാ​ര​പ്ര​കാ​രം സം​സ്കാ​രം ന​ട​ത്താ​നും ആ ​ക്രൈ​സ്ത​വ​കു​ടും​ബം നി​ർ​ബ​ന്ധി​ത​രാ​യി.

ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പോ​ലീ​സും ഇ​ട​പെ​ട്ട് പ്ര​ശ്നം ര​മ്യ​മാ​യി പ​രി​ഹ​രി​ച്ചെ​ന്നാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞ​ത്. ഇ​ങ്ങ​നെ​യാ​ണ് പു​തി​യ ഇ​ന്ത്യ​യി​ൽ ഹി​ന്ദു​ത്വ​രും ബി​ജെ​പി സ​ർ​ക്കാ​രു​ക​ളും ചേ​ർ​ന്നു ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ര​മ്യ​ത​യി​ലെ​ത്തി​ക്കു​ന്ന​ത്. ആ​റു മാ​സം മു​ന്പാ​ണ്, സോം​ലാ​ൽ റാ​ത്തോ​ഡി​ന്‍റെ മൃ​ത​ദേ​ഹം കു​ഴി​മാ​ന്തി പു​റ​ത്തെ​ടു​ത്ത​ത്.

അ​വ​ർ മൃ​ത​ദേ​ഹം എ​വി​ടേ​ക്കാ​ണ് കൊ​ണ്ടു​പോ​യ​തെ​ന്നു​പോ​ലും ത​ങ്ങ​ൾ​ക്ക് അ​റി​യി​ല്ലെ​ന്നാ​ണ് അ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞ​ത്. 2025 ജ​നു​വ​രി​യി​ൽ ബ​സ്ത​ർ ജി​ല്ല​യി​ലെ ചി​ന്ദ്‌​വാ​ഡ ഗ്രാ​മ​ത്തി​ൽ മ​രി​ച്ച പാ​സ്റ്റ​ർ സു​ഭാ​ഷ് ഭാ​ഗേ​ലി​ന്‍റെ മൃ​ത​ദേ​ഹം പൊ​തു​ശ്മ​ശാ​ന​ത്തി​ലോ സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ലോ​പോ​ലും സം​സ്ക​രി​ക്കാ​ൻ സം​ഘ​പ​രി​വാ​റും പോ​ലീ​സും വി​സ​മ്മ​തി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മ​ക​ൻ ര​മേ​ശ് ഭാ​ഗ​ലി​നു സു​പ്രീം​കോ​ട​തി​വ​രെ ക​യ​റേ​ണ്ടി​വ​ന്നു.

സ്വ​ന്തം ഭൂ​മി​യി​ൽ സം​സ്ക​രി​ക്കു​ന്ന​ത് ത​ട​യാ​നാ​വി​ല്ലെ​ന്നു ജ​സ്റ്റീ​സ് ബി.​വി. നാ​ഗ​ര​ത്ന വി​ധി​ച്ച​പ്പോ​ൾ, 25 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കാ​ൻ ജ​സ്റ്റീ​സ് സ​തീ​ഷ് ച​ന്ദ്ര ഭി​ന്ന​വി​ധി​യെ​ഴു​തി. ഭ​ര​ണ​കൂ​ട താ​ത്പ​ര്യ​ങ്ങ​ൾ​ക്കൊ​പ്പം ഭ​ര​ണ​ഘ​ട​നാ​സ്ഥാ​പ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി മാ​റി​യി​ട്ടി​ല്ലെ​ങ്കി​ലും ആ​ശ​ങ്ക​ക​ൾ ഏ​റു​ക​യാ​ണ്.

ബി​ജെ​പി ഭ​രി​ക്കു​ന്നി​ട​ത്തൊ​ക്കെ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ മ​റ​വി​ൽ ക്രൈ​സ്ത​വ​രെ വേ​ട്ട​യാ​ടു​ന്ന​വ​ർ, ഘ​ർ​വാ​പ്പ​സി നി​ർ​ബാ​ധം ന​ട​ത്തു​ക​യാ​ണ്. ഇ​ത് ഒ​റ്റ​പ്പെ​ട്ട തീ​രു​മാ​ന​മൊ​ന്നു​മ​ല്ല. ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത് ക​ഴി​ഞ്ഞ​ദി​വ​സം ല​ക്നൗ​വി​ൽ പ​റ​ഞ്ഞ​ത്, ഭി​ന്നി​പ്പി​ക്ക​ല​ല്ല, ഒ​ന്നി​പ്പി​ക്ക​ലാ​ണ് കാ​ല​ത്തി​ന്‍റെ ആ​വ​ശ്യം എ​ന്നാ​ണ്. ഒ​പ്പം മ​റ്റൊ​ന്നു​കൂ​ടി ഓ​ർ​മി​പ്പി​ച്ചു.

“മു​സ്‌​ലിം​ക​ൾ അ​റ​ബി​നാ​ടു​ക​ളി​ൽ​നി​ന്നു വ​ന്ന​വ​ര​ല്ല. അ​വ​രു​ടെ ഘ​ർ​വാ​പ​സി എ​ടു​ത്തു​ചാ​ടി ന​ട​ത്തേ​ണ്ട​ത​ല്ല, സം​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും ധാ​ര​ണ​ക​ളി​ലൂ​ടെ​യും ന​ട​ത്തേ​ണ്ട​താ​ണ്.” ഇ​താ​ണ്, ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ര​ണ്ടാം​ത​ര​ക്കാ​രാ​യി ച​വി​ട്ടി​ത്താ​ഴ്ത്തു​ന്ന വി​ചാ​ര​ധാ​ര​യു​ടെ ഒ​ളി​ച്ചു​ക​ളി അ​ഥ​വാ ദീ​ർ​ഘ​കാ​ല പ​ദ്ധ​തി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ സ​ർ​ക്കാ​ർ വി​മ​ർ​ശ​ന​ങ്ങ​ളും നി​ർ​മി​ത​ബു​ദ്ധി ഉ​ള്ള​ട​ക്ക​ങ്ങ​ളും നി​യ​ന്ത്രി​ക്കാ​ൻ ക​ച്ച​കെ​ട്ടി​യി​റ​ങ്ങി​യി​രി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ, വ​ർ​ഗീ​യ-​ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ങ്ങ​ളെ ത​ട​യാ​ത്ത​ത് ഇ​തി​ന്‍റെ മ​റു​വ​ശ​മാ​ണ്.

മു​സ്‌​ലിം വേ​ഷ​ധാ​രി​ക​ൾ​ക്കു നേ​രേ തോ​ക്കു​ചൂ​ണ്ടു​ന്ന ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​യു​ടെ ‘പോ​യി​ന്‍റ് ബ്ലാ​ങ്ക്’ ചി​ത്രം ബി​ജെ​പി​യു​ടെ സ​മൂ​ഹ​മാ​ധ‍്യ​മ അ​ക്കൗ​ണ്ടി​ൽ​നി​ന്നാ​ണു പു​റ​ത്തു​വ​ന്ന​ത്. ബി​ജെ​പി-​സം​ഘ​പ​രി​വാ​റു​കാ​ർ പൗ​ര​ന്മാ​രെ മ​താ​ടി​സ്ഥാ​ന​ത്തി​ൽ ഭി​ന്നി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തെ​ങ്ങ​നെ സാ​ധി​ക്കു​ന്നു എ​ന്ന ചോ​ദ്യ​ത്തി​നു​ത്ത​രം ഒ​രു വം​ശീ​യ പ്ര​ത്യ​യ​ശാ​സ്ത്ര​വും ഭ​ര​ണ​കൂ​ട പി​ന്തു​ണ​യും അ​വ​ർ​ക്കു​ണ്ട് എ​ന്ന​താ​ണ്.

ഛത്തീ​സ്ഗ​ഡ് അ​സോ​സി​യേ​ഷ​ൻ ഫോ​ർ ജ​സ്റ്റീ​സ് ആ​ൻ​ഡ് ഇ​ക്വാ​ലി​റ്റി​യു​ടെ ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ക്കു​ന്ന സം​ഭ​വം ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച ജ​ഡ്ജി​മാ​രാ​യ വി​ക്രം നാ​ഥ്, സ​ന്ദീ​പ് മേ​ത്ത, എ​ൻ.​വി. അ​ൻ​ജാ​രി​യ എ​ന്നി​വ​രു​ടെ ബെ​ഞ്ച് ഛത്തീ​സ്ഗ​ഡ് സ​ർ​ക്കാ​രി​നു നോ​ട്ടീ​സും അ​യ​ച്ചു.

ഇ​ത്ത​രം 350 സം​ഭ​വ​ങ്ങ​ളാ​ണ് ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്തു​ണ്ടാ​യ​ത്. ന​മു​ക്കു വേ​ണ​മെ​ങ്കി​ൽ ഇ​തൊ​ന്നും വ​ലി​യ സം​ഭ​വ​മ​ല്ല, അ​ത് ഉ​ത്ത​രേ​ന്ത്യ​യി​ല​ല്ലേ, ക്രി​സ്ത്യാ​നി​ക​ളാ​ണെ​ങ്കി​ലും ന​മ്മു​ടെ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​ര​ല്ല​ല്ലോ, ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ മാ​ത്ര​മാ​ണോ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്, ക്രി​സ്ത്യാ​നി​ക​ൾ മു​സ്‌​ലിം രാ​ജ്യ​ങ്ങ​ളി​ലും പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്നി​ല്ലേ തു​ട​ങ്ങി​യ വ​ർ​ഗീ​യ​ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന ന്യാ​യീ​ക​ര​ണ​ങ്ങ​ളി​ൽ ന​മ്മു​ടെ രാ​ഷ്‌​ട്രീ​യം ഒ​ളി​ച്ചു​വ​യ്ക്കാം.

പ​ക്ഷേ, വി​ല​യ്ക്ക് എ​ടു​ക്ക​പ്പെ​ട്ട​വ​രു​ടെ​യും കെ​ണി​യി​ല​ക​പ്പെ​ട്ട​വ​രു​ടെ​യും ഇ​ത​ര​മ​ത-​അ​പ​ര​വി​ദ്വേ​ഷി​ക​ളു​ടെ​യും ആ ​മ​നു​ഷ്യ​വി​രു​ദ്ധ​ത എ​ല്ലാ​വ​ർ​ക്കും സാ​ധ്യ​മ​ല്ല. ഹി​ന്ദു​ത്വ-​മു​സ്‌​ലിം-​ക്രി​സ്ത്യ​ൻ വ​ർ​ഗീ​യ​ത​ക​ളെ എ​തി​ർ​ക്കു​ന്ന​വ​രു​ടെ അ​ഭാ​വം ഇ​ന്ത്യ​ക്കി​ല്ല. പ​ക്ഷേ, എ​ല്ലാ​ത്തി​നെ​യും ഒ​ന്നി​ച്ചെ​തി​ർ​ക്കു​ന്ന​തി​നു പ​ക​രം, ഒ​ന്നി​നെ​യെ​ങ്കി​ലും പ്രീ​ണി​പ്പി​ക്കു​ന്ന രാ​ഷ്‌​ട്രീ​യം ശ​ക്ത​മാ​ണ്.

ആ ​വ്യാ​ജ മ​തേ​ത​ര​ത്വം, രാ​ഷ്‌​ട്രീ​യ ഹി​ന്ദു​ത്വ​യെ​യും വ​ള​ർ​ത്തി. അ​തു​പോ​ലെ, വ​ർ​ഗീ​യ​വാ​ദി​ക​ൾ​ക്കു മ​ത ധ്രു​വീ​ക​ര​ണം സാ​ധ്യ​മാ​യി​ട്ടും മ​തേ​ത​ര രാ​ഷ്‌​ട്രീ​യ-​മ​ത​നേ​താ​ക്ക​ൾ​ക്ക് മ​തേ​ത​ര ധ്രു​വീ​ക​ര​ണം സാ​ധ്യ​മാ​യി​ല്ല. വ​ർ​ഗീ​യ​ത​യ്ക്കെ​തി​രേ​യു​ള്ള പോ​രാ​ട്ടം, മ​ത​വി​ശ്വാ​സി​ക​ളു​ടെ വി​കാ​ര​ങ്ങ​ളെ മു​റി​പ്പെ​ടു​ത്തി​യും പ്ര​കോ​പി​പ്പി​ച്ചു​മ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്.

വ​ർ​ഗീ​യ​ത​യ്ക്കും തീ​വ്ര​വാ​ദ​ത്തി​നു​മെ​തി​രേ ഉ​യ​ർ​ത്തു​ന്ന സ​മൂ​ഹ​മാ​ധ്യ​മ വാ​ളു​ക​ൾ യ​ഥാ​ർ​ഥ വി​ശ്വാ​സി​ക​ളെ പ​രി​ക്കേ​ൽ​പ്പി​ക്കു​ന്ന​ത് വ​ർ​ഗീ​യ​ത​യ്ക്ക് ആ​ളെ​ക്കൂ​ട്ടു​ന്ന പ​രി​പാ​ടി​യാ​ണ്. ബി​ജെ​പി ഉ​ൾ​പ്പെ​ടെ ഒ​രു രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​യി​ലെ​യും എ​ല്ലാ അം​ഗ​ങ്ങ​ളും അ​നു​ഭാ​വി​ക​ളും വ​ർ​ഗീ​യ​വാ​ദി​ക​ള​ല്ല. പ​ക്ഷേ, അ​വ​രെ നി​ശ​ബ്ദ​രാ​ക്കാ​ൻ പ്ര​ത്യ​യ​ശാ​സ്ത്ര ‘വി​ശു​ദ്ധ’ ഗ്ര​ന്ഥ​ങ്ങ​ൾ​ക്കും അ​തി​ന്‍റെ കാ​വ​ൽ​ക്കാ​ർ​ക്കും ക​ഴി​യും.

അ​ത്ത​രം വ​ർ​ഗീ​യ​ധാ​ര​ക​ൾ ഉ​ത്ത​രേ​ന്ത്യ​ക്കു​വേ​ണ്ടി മാ​ത്ര​മു​ള്ള​ത​ല്ലെ​ന്നു മ​റ​ക്ക​രു​ത്. ഇ​ന്ത്യ​യി​ൽ മു​സ്‌​ലിം​ക​ളെ​യും ക്രി​സ്ത്യാ​നി​ക​ളെ​യും ല​ക്ഷ്യ​മി​ട്ടു​ള്ള വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ളി​ൽ വ​ലി​യ വ​ർ​ധ​ന​യു​ണ്ടാ​യെ​ന്നും അ​തി​ൽ 88 ശ​ത​മാ​ന​വും ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണെ​ന്നു​മു​ള്ള അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ന്ത്യ ഹെ​യ്റ്റ് ലാ​ബി​ന്‍റെ റി​പ്പോ​ർ​ട്ടും കൂ​ട്ട​ക്കൊ​ല​ക​ൾ​ക്കു സാ​ധ്യ​ത​യു​ള്ള 168 രാ​ജ്യ​ങ്ങ​ളു​ടെ സാ​ധ്യ​താ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്താ​ണെ​ന്ന യു​എ​സ് ഹോ​ളോ​കോ​സ്റ്റ് മ്യൂ​സി​യ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടും അ​ടു​ത്ത​യി​ടെ​യാ​ണ് പു​റ​ത്തു​വ​ന്ന​ത്.

നി​ർ​വി​കാ​ര​ത പാ​ടി​ല്ല. പു​റ​മേ​യു​ള്ള വൈ​വി​ധ്യ​ങ്ങ​ള​ല്ലാ​തെ അ​ക​മേ ഒ​രൊ​റ്റ വം​ശ​മാ​ണ് നാം. ​അ​ത​ല്ലെ​ന്നു ചി​ന്തി​പ്പി​ക്കാ​നു​ള്ള മ​സ്തി​ഷ്ക ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി വ​ർ​ഗീ​യ​മേ​ശ​യി​ൽ കി​ട​ന്നു​കൊ​ടു​ക്ക​രു​ത്. സ​ഹ​പൗ​ര​നെ വെ​റു​ക്കു​ന്ന​തി​ന്‍റെ കൂ​ടു​ത​ൽ വി​ഷ​ലി​പ്ത​മാ​യ ര​ണ്ടാം ഭാ​ഗ​ത്തി​ലാ​ണ് അ​വ​ന്‍റെ മൃ​ത​ദേ​ഹ​ത്തെ​യും വെ​റു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളു​ള്ള​ത്. അ​തു മ​റ്റി​ട​ങ്ങ​ളി​ലും വ്യാ​പി​ക്ക​രു​ത്. ന​മു​ക്ക​തി​നെ തോ​ൽ​പ്പി​ച്ചേ തീ​രൂ. ഇ​ന്ത്യ ന​മ്മു​ടേ​തു​മാ​ണ്.

Editorial

പ​​ന്നി​​ക​​ളെ ഒ​​ഴി​​വാ​​ക്കി, തോ​​ക്ക് മ​​നു​​ഷ്യ​​ർ​​ക്കു​​നേ​​രേ

കൃ​​ഷി ന​​ശി​​പ്പി​​ക്കു​​ന്ന കാ​​ട്ടു​​പ​​ന്നി​​ക​​ളെ വെ​​ടി​​വ​​യ്ക്കാ​​നു​​ള്ള അ​​നു​​മ​​തി​​യി​​ൽ​​നി​​ന്നു കാ​​യി​​ക​​വി​​നോ​​ദ ലൈ​​സ​​ൻ​​സു​​ള്ള ഷൂ​​ട്ട​​ർ​​മാ​​രെ ഒ​​ഴി​​വാ​​ക്കി​​ക്കൊ​​ണ്ട് വ​​നം​​വ​​കു​​പ്പ് അ​​ഡീഷ​​ണ​​ൽ ചീ​​ഫ് സെ​​ക്ര​​ട്ട​​റി മി​​ൻ​​ഹാ​​ജ് ആ​​ലം ഉ​​ത്ത​​ര​​വി​​റ​​ക്കി​​യി​​ട്ടു​​ണ്ട്. വി​​ള സം​​ര​​ക്ഷ​​ണ​​ത്തി​​നോ സ്വ​​യ​​ര​​ക്ഷ​​യ്ക്കോ ഉ​​ള്ള തോ​​ക്ക് ലൈ​​സ​​ൻ​​സു​​കാ​​ർ കു​​റ​​വാ​​യ​​തി​​നാ​​ലാ​​ണ് കാ​​ട്ടു​​പ​​ന്നി​​ക​​ളെ വെ​​ടി​​വ​​യ്‌​​ക്കാ​​ൻ മ​​റ്റു ഷൂ​​ട്ട​​ർ​​മാ​​രെ അ​​നു​​വ​​ദി​​ച്ചി​​രു​​ന്ന​​ത്.

അ​​തു​​കൊ​​ണ്ട് ചെ​​റി​​യ തോ​​തി​​ലെ​​ങ്കി​​ലും കാ​​ട്ടു​​പ​​ന്നി​​ശ​​ല്യം കു​​റ​​ഞ്ഞി​​രു​​ന്നു. ഇ​​താ​​ണ് ഇ​​പ്പോ​​ൾ അ​​നി​​ശ്ചി​​ത​​ത്വ​​ത്തി​​ലാ​​യ​​ത്. സ്വാ​​ഭാ​​വി​​ക​​മാ​​യും കാ​​ട്ടു​​പ​​ന്നി​​ക​​ൾ പെ​​രു​​കു​​ക​​യും, സ്വ​​യ​​ര​​ക്ഷാ​​മാ​​ർ​​ഗ​​ങ്ങ​​ളു​​ള്ള വ​​നം ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഒ​​ഴി​​കെ​​യു​​ള്ള​​വ​​രു​​ടെ ജീ​​വ​​നും കൃ​​ഷി​​ക്കും സ്വ​​ത്തി​​നും ഭീ​​ഷ​​ണി​​യാ​​കു​​ക​​യും ചെ​​യ്യും. വ​​നം​​വ​​കു​​പ്പി​​നെ നി​​ല​​യ്ക്കു നി​​ർ​​ത്താ​​ൻ ഈ ​​സ​​ർ​​ക്കാ​​രി​​നു ശേ​​ഷി​​യി​​ല്ലെ​​ന്ന​​റി​​യാം. അ​​തു​​കൊ​​ണ്ട്, തോ​​ക്കോ അ​​ന്പോ വി​​ല്ലോ ബീ​​ഡി​​പ്പ​​ട​​ക്ക​​മോ എ​​ന്തു​​പ​​യോ​​ഗി​​ച്ചാ​​ലും വേ​​ണ്ടി​​ല്ല മ​​നു​​ഷ്യ​​രെ കൊ​​ല​​യ്ക്കു കൊ​​ടു​​ക്ക​​രു​​ത്.

2020ലാ​​ണ് കാ​​ർ​​ഷി​​കവി​​ള​​ക​​ൾ​​ക്ക് കേ​​ടു​​പാ​​ടു​​ക​​ൾ വ​​രു​​ത്തു​​ന്ന കാ​​ട്ടു​​പ​​ന്നി​​ക​​ളെ കൊ​​ല്ലാ​​ൻ സ​​ർ​​ക്കാ​​ർ വ​​നം വ​​കു​​പ്പി​​ന് അ​​ധി​​കാ​​രം ന​​ൽ​​കി​​യ​​ത്. ഒ​​രു ഗു​​ണ​​വു​​മു​​ണ്ടാ​​യി​​ല്ല. 2022 മേ​​യി​​ൽ പ​​ന്നി​​ക​​ളെ കൊ​​ല്ലു​​ന്ന​​തി​​നു​​ള്ള അ​​ധി​​കാ​​രം ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ മേ​​ധാ​​വി​​ക​​ൾ​​ക്കും ന​​ൽ​​കി പു​​തി​​യ ഉ​​ത്ത​​ര​​വി​​റ​​ക്കി. വ​​നം​​വ​​കു​​പ്പി​​ന്‍റെ ക​​ഴി​​വി​​ല്ലാ​​യ്മ​​യ്ക്ക് അ​​തോ​​ടെ നേ​​രി​​യ​​തോ​​തി​​ലെ​​ങ്കി​​ലും പ​​രി​​ഹാ​​ര​​മാ​​യി.

2020 മു​​ത​​ൽ വ​​നം വ​​കു​​പ്പ് ഏ​​ക​​ദേ​​ശം 2,500 കാ​​ട്ടു​​പ​​ന്നി​​ക​​ളെ​​യാ​​ണു കൊ​​ന്നൊ​​ടു​​ക്കി​​യ​​തെ​​ങ്കി​​ൽ 2022 മേ​​യ് മാ​​സ​​ത്തി​​നും 2025 ഡി​​സം​​ബ​​റി​​നും ഇ​​ട​​യി​​ൽ ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ൾ 5,000ത്തി​​ല​​ധി​​കം കാ​​ട്ടു​​പ​​ന്നി​​ക​​ളെ കൊ​​ന്നൊ​​ടു​​ക്കി. യാ​​ഥാ​​ർ​​ഥ്യം ഇ​​താ​​യി​​രി​​ക്കേ​​യാ​​ണ് പു​​തി​​യ നീ​​ക്ക​​ങ്ങ​​ളു​​ണ്ടാ​​കു​​ന്ന​​ത്. ഇ​​ടു​​ക്കി ക​​ള​​ക്ട​​റു​​ടെ ഒ​​രു​​പ​​ദേ​​ശ​​മാ​​ണ് വ​​നം​​വ​​കു​​പ്പി​​ന്‍റെ പു​​തി​​യ ഉ​​ത്ത​​ര​​വി​​നു കാ​​ര​​ണ​​മെ​​ന്നാ​​ണ് സൂ​​ച​​ന.

കാ​​യ​​ക​​വി​​നോ​​ദ​​ത്തി​​ന് അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ള്ള തോ​​ക്ക് ലൈ​​സ​​ൻ​​സു​​ള്ള​​വ​​ർ​​ക്ക് കാ​​ട്ടു​​പ​​ന്നി​​ക​​ളെ വെ​​ടി​​വ​​യ്ക്കാ​​ൻ അ​​നു​​വാ​​ദം​​ന​​ൽ​​കു​​ന്നു​​ണ്ടെ​​ന്ന ക​​ണ്ടു​​പി​​ടി​​ത്തം ന​​ട​​ത്തി​​യ ക​​ള​​ക്ട​​ർ വ​​നം​​വ​​കു​​പ്പി​​ന് ക​​ത്തു​​ന​​ൽ​​കി​​യ​​ത്രേ. ലൈ​​സ​​ൻ​​സിം​​ഗ് അഥോ​​റി​​റ്റി​​യി​​ൽ​​നി​​ന്ന് അ​​നു​​വാ​​ദം വാ​​ങ്ങി മാ​​ത്ര​​മേ ഇ​​ത് അ​​നു​​വ​​ദി​​ക്കാ​​വൂ എ​​ന്നും സ​​ർ​​ക്കാ​​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നു​​മാ​​യി​​രു​​ന്നു ആ​​വ​​ശ്യം. വ​​ന്യ​​ജീ​​വി ആ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ൽ​​നി​​ന്നു മ​​നു​​ഷ്യ​​രെ ര​​ക്ഷി​​ക്കാ​​ൻ തോ​​റ്റ​​ന്പി​​യ വ​​നം വ​​കു​​പ്പ് ഇ​​ക്കാ​​ര്യ​​ത്തി​​ൽ ഉ​​ണ​​ർ​​ന്നു പ്ര​​വ​​ർ​​ത്തി​​ച്ചു.

ഫെ​​ബ്രു​​വ​​രി അ​​ഞ്ചി​​ന് ഉ​​ത്ത​​ര​​വി​​റ​​ങ്ങി. ഇ​​ത​​നു​​സ​​രി​​ച്ച്, ഓ​​ണ​​റ​​റി വൈ​​ൽ​​ഡ് ലൈ​​ഫ് വാ​​ർ​​ഡ​​ന്മാ​​രാ​​യി പ​​രി​​ഗ​​ണി​​ച്ചി​​ട്ടു​​ള്ള ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന മേ​​ധാ​​വി​​ക​​ൾ വെ​​ടി​​വ​​യ്ക്കാ​​ൻ അ​​നു​​മ​​തി​​ന​​ൽ​​കു​​ന്ന​​തി​​നു​​മു​​ൻ​​പ്, ലൈ​​സ​​ൻ​​സി​​ന്‍റെ വി​​ഭാ​​ഗ​​വും സ്വ​​ഭാ​​വ​​വും സം​​ബ​​ന്ധി​​ച്ച് ജി​​ല്ലാ ലൈ​​സ​​ൻ​​സിം​​ഗ് അ​​ഥോ​​റി​​റ്റി​​യി​​ൽ​​നി​​ന്ന് അ​​നു​​മ​​തി വാ​​ങ്ങ​​ണം. ചു​​രു​​ക്ക​​ത്തി​​ൽ തെ​​ല്ല് ആ​​ശ്വാ​​സ​​മാ​​യി​​രു​​ന്ന ഉ​​ത്ത​​ര​​വ് അ​​ട്ടി​​മ​​റി​​ച്ചി​​രി​​ക്കു​​ന്നു. പാ​​വം വ​​നം മ​​ന്ത്രി​​യെ പ​​ഴി​​ക്കു​​ന്നി​​ല്ല. അ​​ദ്ദേ​​ഹം ഇ​​തൊ​​ന്നും അ​​റി​​ഞ്ഞി​​രി​​ക്കാ​​ൻ ഇ​​ട​​യി​​ല്ല!

ഏ​​ക​​ദേ​​ശം 250 പേ​​ർ​​ക്കാ​​ണ് നി​​ല​​വി​​ൽ സം​​സ്ഥാ​​ന​​ത്ത് കാ​​ട്ടു​​പ​​ന്നി​​യെ വെ​​ടി​​വ​​യ്‌​​ക്കാ​​ൻ അ​​നു​​മ​​തി​​യു​​ള്ള​​ത്. ഇ​​തി​​ൽ നൂ​​റി​​ലേ​​റെ​​യും കാ​​യി​​ക​​വി​​നോ​​ദ ആ​​വ​​ശ്യ​​ത്തി​​നു ലൈ​​സ​​ൻ​​സെ​​ടു​​ത്ത​​വ​​രാ​​ണ്. വി​​ളസം​​ര​​ക്ഷ​​ണ​​ത്തി​​നോ സ്വ​​യ​​ര​​ക്ഷ​​യ്ക്കോ തോ​​ക്ക് ലൈ​​സ​​ൻ​​സു​​ള്ള ബാ​​ക്കി​​യു​​ള്ള​​വ​​രി​​ലേ​​റെ​​യും വ​​യോ​​ധി​​ക​​രു​​മാ​​ണ്. അ​​തു​​കൊ​​ണ്ട് കാ​​യി​​കാ​​വ​​ശ്യ​​ത്തി​​നു​​ള്ള ലൈ​​സ​​ൻ​​സു​​കാ​​രെ ഒ​​ഴി​​വാ​​ക്കി​​യാ​​ൽ കാ​​ട്ടു​​പ​​ന്നി​​ക​​ളെ വെ​​ടി​​വ​​യ്ക്കാ​​ൻ ആ​​ളു​​ണ്ടാ​​കി​​ല്ല.

ത​​ങ്ങ​​ളെ​​യും കു​​ടും​​ബാം​​ഗ​​ങ്ങ​​ളെ​​യു​​മൊ​​ന്നും വ​​ന്യ​​ജീ​​വി​​ക​​ൾ ആ​​ക്ര​​മി​​ക്കി​​ല്ലെ​​ന്ന വെ​​ണ്ണ​​പ്പാ​​ളി സു​​ര​​ക്ഷി​​ത​​ബോ​​ധ​​മാ​​ണ് ഈ ​​ഉ​​ദ്യോ​​ഗ​​സ്ഥ-​​ജ​​ന​​പ്ര​​തി​​നി​​ധി പ്ര​​ഭു​​വ​​ർ​​ഗ​​ത്തെ ജ​​ന​​വി​​രു​​ദ്ധ​​രാ​​ക്കി​​യ​​ത്. പ​​രി​​ശീ​​ല​​നം ല​​ഭി​​ച്ച ഷൂ​​ട്ട​​ർ​​മാ​​രെ ക​​ണ്ടെ​​ത്താ​​ൻ ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ൾ ഇ​​പ്പോ​​ൾ​​ത​​ന്നെ പെ​​ടാ​​പ്പാ​​ടു പെ​​ടു​​ന്പോ​​ൾ ഉ​​ള്ള​​വ​​രെ ത​​ന്നെ ഒ​​ഴി​​വാ​​ക്കു​​ന്ന​​ത് സ്ഥി​​തി ഗു​​രു​​ത​​ര​​മാ​​ക്കും. ആ​​രോ​​ടു പ​​റ​​യാ​​നാ​​ണ്!

കേ​​ര​​ള​​ത്തി​​ന്‍റെ വ​​നാ​​തി​​ർ​​ത്തി​​ക​​ളി​​ൽ മാ​​ത്ര​​മ​​ല്ല ന​​ഗ​​ര​​ങ്ങ​​ളി​​ലേ​​ക്കു​​വ​​രെ വ​​ന്യ​​ജീ​​വി​​ക​​ൾ ക​​ട​​ന്നു​​ക​​യ​​റി. മ​​നു​​ഷ്യ​​ർ വോ​​ട്ടു​​കൊ​​ടു​​ത്തു ജ​​യി​​പ്പി​​ച്ച കേ​​ന്ദ്ര-സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളും പ്ര​​തി​​പ​​ക്ഷ​​വു​​മൊ​​ക്കെ ഒ​​റ്റ​​ക്കെ​​ട്ടാ​​യി മൃ​​ഗ​​പ​​ക്ഷ​​ത്താ​​ണ്. 1972ൽ ​​കോ​​ൺ​​ഗ്ര​​സ് കൊ​​ണ്ടു​​വ​​ന്ന ഒ​​രു കാ​​ട​​ൻ നി​​യ​​മ​​വും, പ​​രി​​സ്ഥി​​തി​​യും മൃ​​ഗ​​സ്നേ​​ഹ​​വും ഉ​​പ​​ജീ​​വ​​ന​​മാ​​ർ​​ഗ​​മോ ഫാ​​ഷ​​നോ ആ​​ക്കി​​യ​​വ​​രും ചേ​​ർ​​ന്നാ​​ണ് കാ​​ർ​​ഷി​​ക​​മേ​​ഖ​​ല​​യെ മു​​ടി​​പ്പി​​ച്ച​​ത്.

വ​​ന്യ​​ജീ​​വി ആ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ൽ ഇ​​ര​​ക​​ളാ​​കു​​ന്ന പാ​​വ​​ങ്ങ​​ൾ​​ക്ക് ഇ​​ത്ത​​രം നി​​യ​​മ​​നി​​ർ​​മാ​​ണ​​ങ്ങ​​ളി​​ലും ന​​ട​​ത്തി​​പ്പി​​ലും പ​​ങ്കി​​ല്ല. ത​​ങ്ങ​​ൾ​​ക്കൊ​​പ്പം നി​​ൽ​​ക്കു​​മെ​​ന്നു ക​​രു​​തി തെ​​ര​​ഞ്ഞെ​​ടു​​ത്ത ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ ച​​തി​​ക്കു​​ക​​യും ചെ​​യ്തു. തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ചാ​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യെ​​ങ്കി​​ലും സ​​ർ​​ക്കാ​​ർ പ്ര​​തി​​ക​​രി​​ക്ക​​ണം. അ​​ല്ലെ​​ങ്കി​​ൽ വോ​​ട്ട് തോ​​ക്കാ​​കും. അ​​ക്ര​​മ​​കാ​​രി​​ക​​ളാ​​യ പ​​ന്നി​​ക​​ളി​​ൽ​​നി​​ന്നു മാ​​റ്റി പാ​​വ​​പ്പെ​​ട്ട മ​​നു​​ഷ്യ​​ർ​​ക്കു​​നേ​​രേ വ​​നം​​വ​​കു​​പ്പ് ചൂ​​ണ്ടി​​യി​​രി​​ക്കു​​ന്ന തോ​​ക്ക് പി​​ൻ​​വ​​ലി​​ച്ചേ തീ​​രൂ. വ​​നാ​​തി​​ർ​​ത്തി​​ക​​ളി​​ലെ മ​​നു​​ഷ്യ​​രെ​​യും ക​​ർ​​ഷ​​ക​​രെ​​യും ഒ​​രു​​വി​​ധ​​ത്തി​​ലും ജീ​​വി​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്നു വാ​​ശി​​പി​​ടി​​ക്ക​​രു​​ത്.

Editorial

റി​പ്പ​ബ്ലി​ക് ഒ​രു ദി​ന​മ​ല്ല, ഉ​ട​യാ​ത്ത ഭ​ര​ണ​ഘ​ട​ന

ദേ​ശീ​യ​ഗാ​ന​ത്തി​നു തു​ല്യ​മാ​യ ബ​ഹു​മാ​ന​വും നി​യ​മ​സം​ര​ക്ഷ​ണ​വും വ​ന്ദേ​മാ​ത​ര​ത്തി​നും കൊ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഗൗ​ര​വ​ത്തി​ൽ പ​രി​ഗ​ണി​ക്കു​ക​യാ​ണെ​ന്നു റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. പ​ക്ഷേ, ദ​ളി​ത​രും ആ​ദി​വാ​സി​ക​ളും ന്യൂ​ന​പ​ക്ഷ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ എ​ല്ലാ മ​നു​ഷ്യ​ർ​ക്കും തു​ല്യ​നീ​തി​യും വ​ർ​ഗീ​യ-​സ​വ​ർ​ണ കു​റ്റ​വാ​ളി​ക​ളി​ൽ​നി​ന്നു സം​ര​ക്ഷ​ണ​വും ന​ൽ​കു​ന്ന​തി​നെ​ക്കു​റി​ച്ച് ഒ​രു ച​ർ​ച്ച​യു​മി​ല്ല.

ലോ​ക​ത്തെ മൂ​ന്നാ​മ​ത്തെ സാ​ന്പ​ത്തി​ക​ശ​ക്തി​യാ​കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന രാ​ജ്യം പു​റ​ന്പോ​ക്കു​ക​ളി​ൽ ന​ര​കി​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​നു ദ​രി​ദ്ര​ർ എ​ന്തു​കൊ​ണ്ടാ​ണ് അ​വി​ടെ​ത്ത​ന്നെ തു​ട​രു​ന്ന​തെ​ന്നു ചി​ന്തി​ക്കു​ന്നി​ല്ല. വ​ന്ദേ​ഭാ​ര​തു​ക​ൾ അ​ഭി​മാ​ന​മാ​ണ്. പ​ക്ഷേ, പാ​ള​ങ്ങ​ളോ​ടു ചേ​ർ​ന്നൊ​ഴു​കു​ന്ന പു​ഴു​വ​രി​ക്കു​ന്ന ക​രി​ന്പു​ഴ​ക​ൾ, ഓ​ട​ക​ൾ, മാ​ലി​ന്യ​ക്കു​ന്നു​ക​ൾ, ചേ​രി​ക​ൾ, ക​രി​പു​ര​ണ്ട ജീ​വി​ത​ങ്ങ​ൾ, വ​ന്ദേ​ഭാ​ര​ത് ക​ട​ന്നു​പോ​കാ​ൻ പി​ടി​ച്ചി​ട്ടി​രി​ക്കു​ന്ന ദ​ക്ഷി​ണേ​ന്ത്യ​യി​ലേ​ക്കു​ള്ള തീ​വ​ണ്ടി​ക​ളി​ലെ ല​ക്ഷ​ക്ക​ണ​ക്കി​നു തൊ​ഴി​ല​ഭ​യാ​ർ​ഥി​ക​ൾ... ഒ​ന്നും അ​ഭി​മാ​ന​മ​ല്ല. ഇ​ന്ന് 77-ാമ​തു റി​പ്പ​ബ്ലി​ക് ദി​ന​മാ​ണ്. മ​തം, ജാ​തി, ദേ​ശ​ഭ​ക്തി, ദേ​ശ​ദ്രോ​ഹ മാ​ന​ദ​ണ്ഡ​ങ്ങ​ൾ... പ​രി​ക്കേ​റ്റ റി​പ്പ​ബ്ലി​ക്കി​നെ പ​രി​ഗ​ണി​ക്കു​ന്നി​ല്ല.

റി​പ്പ​ബ്ലി​ക് ദി​നം എ​ന്നാ​ൽ, ഭ​ര​ണ​ഘ​ട​ന നി​ല​വി​ൽ വ​ന്ന ദി​വ​സം എ​ന്നാ​ണ് അ​ർ​ഥം. 1948ലാ​ണ് ഭ​ര​ണ​ഘ​ട​നാ നി​ർ​മാ​ണ​സ​ഭ ഭ​ര​ണ​ഘ​ട​ന​യു​ടെ ക​ര​ട് അ​വ​ത​രി​പ്പി​ച്ച​ത്. ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ 1949 ന​വം​ബ​ർ 26ന് ​അ​ന്തി​മ അം​ഗീ​കാ​ര​മാ​യി. 1950 ജ​നു​വ​രി 24ന് ​ഭ​ര​ണ​ഘ​ട​നാ നി​ർ​മാ​ണ​സ​ഭ ഒ​പ്പു​വ​യ്ക്കു​ക​യും 26ന് ​പ്രാ​ബ​ല്യ​ത്തി​ൽ വ​രി​ക​യും ചെ​യ്തു. ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ ഭ​ര​ണ​ഘ​ട​ന​യു​ടെ, പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു എ​ഴു​തി​യ ആ​മു​ഖ​ത്തി​ൽ അ​തി​ന്‍റെ ആ​ത്മാ​വു​ണ്ട്.

സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലും പൊ​തു ഇ​ട​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും​പോ​ലും വീ​ണ്ടും പ്ര​ദ​ർ​ശി​പ്പി​ക്കേ​ണ്ടി​യി​രി​ക്കു​ന്ന ആ ​ദേ​ശീ​യോ​ദ്ഗ്ര​ഥ​ന വാ​ക്യ​ങ്ങ​ൾ ഈ ​മു​ഖ​പ്ര​സം​ഗ​ത്തി​ന്‍റെ ല​ക്ഷ്യ​ത്തെ​യും ശ​ക്തി​പ്പെ​ടു​ത്ത​ട്ടെ. വ​ഴി പി​ഴ​ച്ചെ​ങ്കി​ൽ, തി​രു​ത്താ​ൻ പ്രേ​ര​ക​മാ​ക​ട്ടെ. “ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളാ​യ നാം ​ഇ​ന്ത്യ​യെ ഒ​രു പ​ര​മാ​ധി​കാ​ര സ്ഥി​തി​സ​മ​ത്വ മ​തേ​ത​ര ജ​നാ​ധി​പ​ത്യ റി​പ്പ​ബ്ലി​ക്കാ​യി സം​വി​ധാ​നം ചെ​യ്യാ​നും അ​തി​ലെ പൗ​ര​ന്മാ​ർ​ക്കെ​ല്ലാം: സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വും രാ​ഷ്‌​ട്രീ​യ​വും ആ​യ നീ​തി​യും; ചി​ന്ത‌​യ്ക്കും ആ​ശ​യ​പ്ര​ക​ട​ന​ത്തി​നും വി​ശ്വാ​സ​ത്തി​നും മ​ത​നി​ഷ്ഠ​യ്ക്കും ആ​രാ​ധ​ന​യ്ക്കും ഉ​ള്ള സ്വാ​ത​ന്ത്ര്യ​വും; പ​ദ​വി​യി​ലും അ​വ​സ​ര​ത്തി​ലും സ​മ​ത്വ​വും; സം​പ്രാ​പ്ത​മാ​ക്കാ​നും; അ​വ​ർ​ക്കെ​ല്ലാ​മി​ട​യി​ൽ വ്യ​ക്തി​യു​ടെ അ​ന്ത​സും രാ​ഷ്‌​ട്ര​ത്തി​ന്‍റെ ഐ​ക്യ​വും അ​ഖ​ണ്ഡ​ത​യും ഉ​റ​പ്പു​വ​രു​ത്തി​ക്കൊ​ണ്ട് സാ​ഹോ​ദ​ര്യം പു​ല​ർ​ത്താ​നും; സ​ഗൗ​ര​വം തീ​രു​മാ​നി​ച്ചി​രി​ക്ക​യാ​ൽ; ന​മ്മു​ടെ ഭ​ര​ണ​ഘ​ട​നാ നി​ർ​മാ​ണ​സ​ഭ​യി​ൽ ഈ 1949 ​ന​വം​ബ​ർ ഇ​രു​പ​ത്താ​റാം ദി​വ​സം ഇ​തി​നാ​ൽ ഈ ​ഭ​ര​ണ​ഘ​ട​ന​യെ സ്വീ​ക​രി​ക്കു​ക​യും നി​യ​മ​മാ​ക്കു​ക​യും ന​മു​ക്കു​ത​ന്നെ പ്ര​ദാ​നം ചെ​യ്യു​ക​യും ചെ​യ്യു​ന്നു.”

ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളാ​യ നാം ​ഒ​ന്നി​ച്ചാ​യി​രു​ന്നു ഈ ​രാ​ജ്യ​ത്തെ നി​ർ​വ​ചി​ക്കേ​ണ്ടി​യി​രു​ന്ന​ത്. ഒ​ന്നി​ച്ചു ചി​ന്തി​ക്കു​ക​യും ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ക​യും ഒ​ന്നി​ച്ചാ​ന​ന്ദി​ക്കു​ക​യും ചെ​യ്യ​ണ​മാ​യി​രു​ന്നു. അ​തി​പ്പോ​ൾ സം​ഭ​വി​ക്കു​ന്നി​ല്ല. കു​റെ മ​നു​ഷ്യ​ർ വ​ർ​ഗീ​യ​ത​യു​ടെ​യും അ​മി​ത ദേ​ശീ​യ​ത​യു​ടെ​യും ഉ​ന്മാ​ദി​ക​ളാ​യി മാ​റു​ന്പോ​ൾ മ​റ്റൊ​രു വി​ഭാ​ഗം, അ​നു​ദി​നം കൂ​ടു​ത​ൽ നി​രാ​ശ​യി​ലേ​ക്കും ഭ​യ​ത്തി​ലേ​ക്കും കൂ​പ്പു​കു​ത്തു​ക​യാ​ണ്. വ​ർ​ഗീ​യ​വ​ത്ക​രി​ക്ക​പ്പെ​ട്ട പോ​ലീ​സ് വ​ർ​ഗീ​യ​വാ​ദി​ക​ളേ​ക്കാ​ൾ അ​പ​ക​ട​കാ​രി​ക​ളാ​യി. ഇ​തി​ന്‍റെ പേ​രി​ൽ ഉ​ന്ന​ത​ത​ല യോ​ഗ​ങ്ങ​ളൊ​ന്നും സ​ർ​ക്കാ​രു​ക​ൾ വി​ളി​ച്ചു​ചേ​ർ​ത്തി​ട്ടി​ല്ല.

പ​ക്ഷേ, ജ​നു​വ​രി ആ​ദ്യം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വി​ളി​ച്ചു​ചേ​ർ​ത്ത ഉ​ന്ന​ത​ല യോ​ഗം, വ​ന്ദേ​മാ​ത​രം പാ​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ട്ട​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ആ​വി​ഷ്ക​രി​ക്കു​ന്ന കാ​ര്യം ച​ർ​ച്ച ചെ​യ്തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ദേ​ശീ​യ ചി​ഹ്ന​ങ്ങ​ളോ​ടു​ള്ള അ​നാ​ദ​ര​വ് ത​ട​യു​ന്ന 1971ലെ ​നി​യ​മം അ​നു​സ​രി​ച്ച്, ദേ​ശീ​യ​ഗാ​ന​ത്തെ അ​പ​മാ​നി​ക്കു​ന്ന​വ​ർ​ക്കു ന​ൽ​കു​ന്ന ശി​ക്ഷ​ക​ൾ വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും ന​ട​പ്പാ​ക്കാ​നാ​ണ​ത്രേ തീ​രു​മാ​നം. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് അ​ച്ച​ട​ക്ക​ത്തോ​ടെ നി​ശ്ച​ല​രാ​യി​നി​ന്ന്, ബാ​ല്യം മു​ത​ൽ ആ​യി​ര​ക്ക​ണ​ക്കി​നു ദേ​ശീ​യ​ഗാ​ന​മാ​ല​പി​ച്ച​വ​രെ ഭി​ന്നി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ങ്കി​ൽ, ദേ​ശീ​യ​ത​യു​ടെ ആ​ത്മാ​വ് പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന​ല്ല, വി​ദ്വേ​ഷ​ത്തി​ന്‍റെ ദു​രാ​ത്മാ​വ് വാ​തി​ൽ​ക്ക​ലോ​ളം എ​ത്തി​യെ​ന്നാ​ണ് സൂ​ച​ന. അ​തു ച​രി​ത്ര​ത്തെ​യും വ​ർ​ത്ത​മാ​ന​ത്തെ​യും വ​ക്രീ​ക​രി​ക്കു​ന്നു.

സാ​ന്പ​ത്തി​ക അ​സ​മ​ത്വം, പ​ട്ടി​ണി, തൊ​ഴി​ലി​ല്ലാ​യ്മ, പ​ണ​പ്പെ​രു​പ്പം, ഹിം​സ തു​ട​ങ്ങി​യ​വ​യെ ത​മ​സ്ക​രി​ക്കു​ന്നു. ഭ​ക്ഷ​ണ​ശീ​ല​ത്തി​ൽ കൈ​ക​ട​ത്തു​ന്നു. ഒ​ഡീ​ഷ​യി​ലെ കോ​രാ​പു​ട് ജി​ല്ല​യി​ൽ റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ മാം​സ​ഭ​ക്ഷ​ണം വി​ല​ക്കി​ക്കൊ​ണ്ട് ജി​ല്ലാ ക​ള​ക്ട​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് ന​ടു​ക്ക​മു​ള​വാ​ക്കു​ന്ന​താ​ണ്. അ​ച്ച​ട​ക്ക​ത്തി​ന്‍റെ പേ​രു പ​റ​ഞ്ഞാ​ണ് മാം​സ​ഭ​ക്ഷ​ണം വി​ല​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന് ജി​ല്ല​യി​ൽ മാം​സം, ചി​ക്ക​ൻ, മ​ത്സ്യം, മു​ട്ട തു​ട​ങ്ങി​വ​യൊ​ന്നും വി​ൽ​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് ജി​ല്ലാ ക​ള​ക്‌​ട​ർ മ​നോ​ജ് സ​ത്യ​വാ​ൻ മ​ഹാ​ജ​ൻ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്. ഉ​ത്ത​ര​വ് ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ ത​ഹ​സി​ൽ​ദാ​ർ​മാ​ർ​ക്കും ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ​മാ​ർ​ക്കും എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ​മാ​ർ​ക്കും അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​മു​ണ്ട്.

ബ​ഹി​രാ​കാ​ശ​സ​ഞ്ചാ​രി​യാ​യ ഇ​ന്ത്യ​ൻ വം​ശ​ജ സു​നി​ത വി​ല്യം​സ് ക​ഴി​ഞ്ഞ​ദി​വ​സം, കേ​ര​ള സാ​ഹി​ത്യോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത് കോ​ഴി​ക്കോ​ട്ട് പ​റ​ഞ്ഞ വാ​ക്കു​ക​ൾ പു​തി​യ​ത​ല്ല. പ​ക്ഷേ, ഈ ​റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ പ്ര​സ​ക്ത​മാ​ണ്. “ബ​ഹി​രാ​കാ​ശ​ത്തു​നി​ന്നു നോ​ക്കു​മ്പോ​ൾ നാം ​രാ​ജ്യ​ങ്ങ​ളെ കാ​ണി​ല്ല; മ​റി​ച്ച് ന​മ്മ​ൾ താ​മ​സി​ക്കു​ന്ന ഒ​രൊ​റ്റ ഇ​ട​മേ കാ​ണൂ. മ​നു​ഷ്യ​രും മൃ​ഗ​ങ്ങ​ളും സ​സ്യ​ങ്ങ​ളും സ​മു​ദ്ര​ത്തി​ലെ മ​ത്സ്യ​ങ്ങ​ളും എ​ല്ലാം ഉ​ള്ള ഇ​ടം. ന​മ്മ​ൾ ശ്വ​സി​ക്കു​ന്ന വാ​യു ഒ​ന്നാ​ണ്, കു​ടി​ക്കു​ന്ന വെ​ള്ള​വും ഒ​ന്നാ​ണ്. ഒ​രൊ​റ്റ ഗ്ര​ഹ​ത്തി​ൽ ഒ​രു​മി​ച്ചാ​ണു ക​ഴി​യു​ന്ന​ത്.

എ​ന്നി​ട്ടും എ​ന്തി​നാ​ണ് ക​ല​ഹി​ക്കു​ന്ന​തെ​ന്നും പ​ര​സ്പ​രം എ​തി​ർ​ക്കു​ന്ന​തെ​ന്നും ആ​ലോ​ചി​ക്കു​മ്പോ​ൾ പ്ര​യാ​സ​മാ​ണ്. നാം ​സ​ഹ​വ​ർ​ത്തി​ത്വ​ത്തോ​ടെ ക​ഴി​യേ​ണ്ട​വ​രാ​ണ്.” എ​ന്തി​നാ​ണു ക​ല​ഹി​ക്കു​ന്ന​തെ​ന്ന സു​നി​ത​യെ പ്ര​യാ​സ​പ്പെ​ടു​ത്തു​ന്ന ചോ​ദ്യ​ത്തി​ന് ഒ​രു​ത്ത​ര​മു​ണ്ട്; അ​ധി​കാ​ര രാ​ഷ്‌​ട്രീ​യം. അ​ത് ഒ​രു ഗ്ര​ഹ​ത്തി​ലെ മാ​ത്ര​മ​ല്ല, ഒ​രു രാ​ജ്യ​ത്തി​ലെ​യും പ​ഞ്ചാ​യ​ത്തി​ലെ​യും മ​നു​ഷ്യ​രെ ഭി​ന്നി​പ്പി​ക്കും. അ​പ​ര​ൻ ന​മ്മു​ടെ വെ​ള്ളം കു​ടി​ക്കു​ക​യും ന​മ്മു​ടെ വാ​യു ശ്വ​സി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന് അ​തു നു​ണ പ​റ​യും. കൃ​ത്രി​മ ശ​ത്രു​ക്ക​ളെ​യും ദേ​ശ​ബോ​ധ​ത്തെ​യും ഉ​ണ്ടാ​ക്കും. തി​രി​ച്ച​റി​വി​നു​ള്ള റി​പ്പ​ബ്ലി​ക് ദി​ന​മാ​ണി​ന്ന്.

അ​തി​വേ​ഗം മാ​റു​ന്ന റി​പ്പ​ബ്ലി​ക്കി​ൽ പ​ര​ന്പ​രാ​ഗ​ത ദൗ​ത്യ​ങ്ങ​ള​ല്ല പ്ര​തി​പ​ക്ഷ​ത്തി​നു​ണ്ടാ​കേ​ണ്ട​ത്. പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ​നി​ന്നു നി​യ​മ​പോ​രാ​ട്ട​ങ്ങ​ളി​ലേ​ക്കു മാ​റേ​ണ്ട കാ​ല​ത്ത് ര​ണ്ടു​മ​ല്ലാ​ത്ത പ്ര​സ്താ​വ​നാ രാ​ഷ്‌​ട്രീ​യം പ്ര​യോ​ജ​ന​പ്പെ​ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് വി​ദ​ഗ്ധ​രേ​ക്കാ​ൾ, സ്വ​യം പു​തു​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന രാ​ഷ്‌​ട്രീ​യ ജ്ഞാ​നി​ക​ളെ ആ​വ​ശ്യ​മാ​യ കാ​ല​മാ​ണി​ത്. ദേ​ശീ​യ​ത, മ​തം, ജാ​തി, വം​ശം, വ​ർ​ണം തു​ട​ങ്ങി​യ​വ​യു​ടെ തീ​വ്ര പ​തി​പ്പു​ക​ളു​മാ​യെ​ത്തു​ന്ന​വ​രോ​ട് അ​നു​സ​ര​ണ​ക്കേ​ടു കാ​ണി​ക്ക​ണം. അ​തി​നു​ള്ള ഊ​ർ​ജം നി​റ​ച്ച ഭ​ര​ണ​ഘ​ട​ന​യെ ഇ​ന്നു വാ​യി​ച്ച​ട​യ്ക്ക​രു​ത്. നാ​ളെ​യു​ടെ ആ​യു​ധ​മാ​ക്ക​ണം. ഭൂ​മി​യി​ൽ​നി​ന്നു ബ​ഹി​രാ​കാ​ശ​ത്തേ​ക്കു നോ​ക്കൂ; ന​ക്ഷ​ത്ര​ങ്ങ​ൾ​ക്കൊ​പ്പം മ​നു​ഷ്യ​നി​ർ​മി​ത ബ​ഹി​രാ​കാ​ശ​നി​ല​യ​വും ശാ​ന്ത​മാ​യി​രി​ക്കു​ന്നു; വെ​റു​പ്പി​ന്‍റെ ഒ​രു ത​രി​യു​മി​ല്ല കാ​ണാ​ൻ.

Editorial

പ​​ക്ഷേ, ഈ ​​ഫോ​​ട്ടോ ഇ​​ന്ത്യ​​യി​​ലേ​​താ​​ണ്

ജോ​​ർ​​ജ് ഫ്ലോ​​യ്ഡി​​നെ മ​​റ​​ന്നോ? ക​​ട​​യി​​ൽ 20 ഡോ​​ള​​റി​​ന്‍റെ ത​​ട്ടി​​പ്പു ന​​ട​​ത്തി​​യെ​​ന്നാ​​രോ​​പി​​ച്ച് 2020 മേ​​യി​​ൽ അ​​മേ​​രി​​ക്ക​​യി​​ലെ മി​​ന​​സോ​​ട്ട​​യി​​ൽ വെ​​ള്ള​​ക്കാ​​ര​​നാ​​യ പോ​​ലീ​​സു​​കാ​​ര​​ൻ ക​​ഴു​​ത്തി​​ൽ മു​​ട്ട​​മ​​ർ​​ത്തി ശ്വാ​​സം​​മു​​ട്ടി​​ച്ചു കൊ​​ന്ന ക​​റു​​ത്ത വ​​ർ​​ഗ​​ക്കാ​​ര​​ൻ! “എ​​നി​​ക്കു ശ്വാ​​സം മു​​ട്ടു​​ന്നു” എ​​ന്നു പ​​റ​​ഞ്ഞു​​കൊ​​ണ്ടി​​രു​​ന്ന ജോ​​ർ​​ജി​​ന്‍റെ മ​​ര​​ണഫ്രെ​​യിം ക​​ണ്ട ലോ​​കം ജ​​നാ​​ധി​​പ​​ത്യ അ​​മേ​​രി​​ക്ക​​യി​​ലെ വ​​ർ​​ണ​​വെ​​റി​​യെ​​യും ഭ​​ര​​ണ​​കൂ​​ട അ​​തി​​ക്ര​​മ​​ങ്ങ​​ളെ​​യും ചോ​​ദ്യംചെ​​യ്തു.

പ​​ക്ഷേ, ഇ​താ ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ ആ​​ൽ​​ബ​​ത്തി​​ലെ ഈ ​​ക​​റു​​ത്ത ചി​​ത്രം ഇ​​ന്ത്യ​​യി​​ലേ​​താ​​ണ്. മാ​​ര​​ക വാ​​യു​മ​​ലി​​നീ​​ക​​ര​​ണ​​ത്തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് ഞാ​​യ​​റാ​​ഴ്ച ഇ​​ന്ത്യാ ഗേ​​റ്റി​​നു സ​​മീ​​പം സ​​മ​​ര​​ത്തി​​നെ​​ത്തി​​യ​​വ​​രി​​ലൊ​​രാ​​ളെ ശ്വാ​​സം​മു​​ട്ടി​​ക്കു​​ന്ന​​ വി​​ധ​​ത്തി​​ൽ കൈ​​കൊ​​ണ്ടു നി​​ല​​ത്തു ത​​ല​​യ​​മ​​ർ​​ത്തി​​പ്പി​​ടി​​ച്ച് ഇ​​രി​​ക്കു​​ന്ന പോ​​ലീ​​സു​​കാ​​ര​​ന്‍റെ ഫോ​​ട്ടോ. പ​​റ​​ഞ്ഞു​​വ​​രു​​ന്ന​​ത്, വാ​​യുമ​​ലി​​നീ​​ക​​ര​​ണ​​ത്തെ​​ക്കു​​റി​​ച്ച​​ല്ല, പ്ര​​തി​​ഷേ​​ധ​​ങ്ങ​​ളു​​ടെ ക​​ഴു​​ത്തു ഞെ​​രി​​ക്കു​​ന്ന കേ​​ന്ദ്ര-​​സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ ജ​​നാ​​ധി​​പ​​ത്യ മ​​ലി​​നീ​​ക​​ര​​ണ​​ത്തെ​​ക്കു​​റി​​ച്ചാ​​ണ്.

പ്ര​​തി​​പ​​ക്ഷ​​ത്തെ കാ​​ണാ​​താ​​യ​​തോ​​ടെ​​യാ​​ണ് രാ​​ജ്യ​​ത്തു പ​​ല​​യി​​ട​​ത്തും ക​​ർ​​ഷ​​ക​​ർ​​ക്കും വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും ആ​​ശ​​മാ​​ർ​​ക്കു​​മൊ​​ക്കെ സ​​മ​​ര​​ത്തി​​നി​​റ​​ങ്ങേ​​ണ്ടി​​വ​​ന്ന​​ത്. ക​​ർ​​ഷ​​ക​​രു​​ടേ​​തൊ​​ഴി​​കെ ഏ​​താ​​ണ്ടെ​​ല്ലാം അ​​ടി​​ച്ച​​മ​​ർ​​ത്ത​​പ്പെ​​ട്ടു. പ്ര​​തി​​ഷേ​​ധ​​ങ്ങ​​ൾ ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​ണ്. പ​​ക്ഷേ, സ​​ർ​​ക്കാ​​രു​​ക​​ൾ അ​​തി​​നെ കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന​​ത് ഏ​​കാ​​ധി​​പ​​ത്യ രീ​​തി​​യി​​ലാ​​യി​​രി​​ക്കു​​ന്നു. പ്ര​​തി​​പ​​ക്ഷ​​ത്തെ​​ക്കു​​റി​​ച്ചാ​​ണെ​​ങ്കി​​ൽ, നി​​ർ​​ജീ​​വ​​മ​​ല്ലെ​​ന്നു വേ​​ണ​​മെ​​ങ്കി​​ൽ പ​​റ​​യാം. പ​​ക്ഷേ, സ​​ജീ​​വ​​മ​​ല്ലെ​​ന്ന് ഉ​​റ​​പ്പാ​​യും പ​​റ​​യാം. ഇ​​ന്ത്യ ഗേ​​റ്റി​​ലെ ഫോ​​ട്ടോ​​യി​​ൽ പ​​ല​​തും തെ​​ളി​​യു​​ന്നു​​ണ്ട്.

ഡ​​ൽ​​ഹി​​യി​​ലെ ഭ​​യാ​​ന​​ക​​മാ​​യ വാ​​യുമ​​ലി​​നീ​​ക​​ര​​ണ​​ത്തെ​​ക്കു​​റി​​ച്ച് ‘ഇ​​ന്ത്യ​​യെ​​ന്ന പു​​ക​​പ്പു​​ര’ എ​​ന്ന ത​​ല​​ക്കെ​​ട്ടി​​ൽ ഇ​​ക്ക​​ഴി​​ഞ്ഞ 13ന് ​​ദീ​​പി​​ക മു​​ഖ​​പ്ര​​സം​​ഗ​​മെ​​ഴു​​തി​​യി​​രു​​ന്നു. വാ​​യുമ​​ലി​​നീ​​ക​ര​​ണം മൂ​​ലം ആ​​ഗോ​​ള​ത​​ല​​ത്തി​​ല്‍ പ്ര​​തി​​വ​​ര്‍​ഷം 25 ല​​ക്ഷം പേ​​ർ മ​​രി​​ക്കു​​ന്പോ​​ൾ അ​​തി​​ൽ 17.2 ല​​ക്ഷ​​വും ഇ​​ന്ത്യ​​യി​​ലാ​​ണെ​​ന്ന റി​​പ്പോ​​ർ​​ട്ടു​​ക​​ളും അ​​തി​​ൽ ചൂ​​ണ്ടി​​ക്കാ​​ണി​​ച്ചി​​രു​​ന്നു. മെ​​ച്ച​​പ്പെ​​ട്ട വാ​​യു ഗു​​ണ​​നി​​ല​​വാ​​ര സൂ​​ചി​​ക പൂ​​ജ്യ​​ത്തി​​നും അ​​ന്പ​​തി​​നും മ​​ധ്യേ ആ​​ണെ​​ന്നി​​രി​​ക്കേ മാ​​സ​​ങ്ങ​​ളാ​​യി ഡ​​ൽ​​ഹി​​യി​​ൽ അ​​ത് ഏ​​ക​​ദേ​​ശം 400 ആ​​ണ്. പ്ര​​തി​​പ​​ക്ഷ​​മാ​​യ ‘ഇ​​ന്ത്യ’ മു​​ന്ന​​ണി ഏ​​റ്റെ​​ടു​​ക്കേ​​ണ്ടി​​യി​​രു​​ന്ന വി​​ഷ​​യ​​മാ​​യി​​രു​​ന്നു അ​​ത്.

പ​​ക്ഷേ, കോ​​ൺ​​ഗ്ര​​സും ആം ​​ആ​​ദ്​​മി​​യും ചി​​ല വ​​ഴി​​പാ​​ടുസ​​മ​​ര​​ങ്ങ​​ൾ ന​​ട​​ത്തി​​യ​​തൊ​​ഴി​​ച്ചാ​​ൽ ഉ​​ത്ത​​ര​​വാ​​ദി​ത്വം നി​​ർ​​വ​​ഹി​​ച്ചി​​ല്ല. അ​​വ​​രു​​ടെ ഒ​​ഴി​​വി​​ലാ​​ണ് ജ​​ന​​ങ്ങ​​ൾ​​ക്കു സം​​ഘ​​ട​​ന​​ക​​ളു​​ടെ​​യോ താ​​ത്കാ​​ലി​​ക സം​​വി​​ധാ​​ന​​ങ്ങ​​ളു​​ടെ​​യോ കീ​​ഴി​​ൽ സ​​മ​​ര​​ത്തി​​നി​​റ​​ങ്ങേ​​ണ്ടി​​വ​​ന്ന​​ത്. ഞാ​​യ​​റാ​​ഴ്ച ഇ​​ന്ത്യാ ഗേ​​റ്റി​​നു​​ മു​​ന്നി​​ൽ ന​​ട​​ന്ന പ്ര​​തി​​ഷേ​​ധം ‘ദി​​ല്ലി കോ-​ഓ​​ർ​​ഡി​​നേ​​ഷ​​ൻ ക​​മ്മി​​റ്റി ഫോ​​ർ ക്ലീ​​ൻ എ​​യ​​ർ’ എ​​ന്ന സം​​ഘ​​ട​​ന​​യു​​ടേ​​താ​​യി​​രു​​ന്നു.

ഡ​​ൽ​​ഹി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ​​യും ജെ​​എ​​ൻ​​യു​​വി​​ലെ​​യും വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​ങ്കെ​​ടു​​ത്ത ആ ​​സ​​മ​​രം മാ​​വോ​​വാ​​ദി ബ​​ന്ധ​​ത്തി​​ന്‍റെ പേ​​രി​​ൽ വി​​വാ​​ദ​​ത്തി​​ലാ​​യി​​ക്ക​​ഴി​​ഞ്ഞു. പോ​​ലീ​​സി​​നെ​​തി​​രേ പെ​​പ്പ​​ർ സ്‌​​പ്രേ ഉ​​പ​​യോ​​ഗി​​ച്ച​​തും മാ​​വോ നേ​​താ​​വി​​ന്‍റെ പേ​​ര് പ്ല​​ക്കാ​​ർ​​ഡി​​ൽ എ​​ഴു​​തി​​യ​​തു​​മാ​​ണ് കാ​​ര​​ണം. ഉ​​ള്ള​​താ​​യാ​​ലും ഇ​​ല്ലാ​​ത്ത​​താ​​യാ​​ലും പ്ര​​തി​​ഷേ​​ധ​​ക്കാ​​രെ വ​​ലി​​ച്ചി​​ഴ​​ച്ച​​തി​​നും ഒ​​രാ​​ളെ നി​​ല​​ത്തി​​ട്ടു ശ്വാ​​സംമു​​ട്ടി​​ച്ച​​തി​​നും വാ​​യുമ​​ലി​​നീ​​ക​​ര​​ണ​​ത്തി​​നും മു​​ക​​ളി​​ൽ മാ​​വോ ബ​​ന്ധം പ്ര​​തി​​ഷ്ഠി​​ച്ചേ​​ക്കാം. മാ​​വോബ​​ന്ധ​​മി​​ല്ലാ​​ത്ത ‘ശു​​ദ്ധ പ്ര​​തി​​പ​​ക്ഷം’ അ​​ല്ല​​ലി​​ല്ലാ​​ത്ത വൈ​​റ്റ് കോ​​ള​​ർ രാ​​ഷ്‌​​ട്രീ​​യം തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യും ചെ​​യ്തു.

ഏ​​റ്റ​​ക്കു​​റ​​ച്ചി​​ലു​​ക​​ൾ ഉ​​ണ്ടാ​​കാ​​മെ​​ങ്കി​​ലും, ഇ​​ന്ത്യ​​ൻ ജ​​നാ​​ധി​​പ​​ത്യം ര​​ണ്ടു സ്വ​​ഭാ​​വ​​ങ്ങ​​ളി​​ലേ​​ക്കു ചു​​രു​​ങ്ങി​​യോ എ​​ന്നു സം​​ശ​​യി​​ക്കേ​​ണ്ടി​​യി​​രി​​ക്കു​​ന്നു. ഭ​​രി​​ക്കു​​ന്പോ​​ൾ ഫാ​​സി​​സ്റ്റും പ്ര​​തി​​പ​​ക്ഷ​​ത്തി​​രി​​ക്കു​​ന്പോ​​ൾ ഫാ​​സി​​സ്റ്റ് വി​​രു​​ദ്ധ​​വു​​മാ​​കു​​ന്ന സ്ഥാ​​നാ​​ധി​​ഷ്ഠി​​ത സ്വ​​ഭാ​​വം. ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ത​​ന്‍റെ പാ​​ർ​​ട്ടി​​ക്കു പി​​ന്തു​​ണ ന​​ൽ​​കി​​യാ​​ലേ ഫ​​ണ്ട് അ​​നു​​വ​​ദി​​ക്കൂ എ​​ന്നു പ​​റ​​ഞ്ഞ​​ത്, മ​​ഹാ​​രാ​​ഷ്‌​​ട്ര എ​​ൻ​​ഡി​​എ സ​​ർ​​ക്കാ​​രി​​ലെ ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി​​യും എ​​ൻ​​സി​​പി നേ​​താ​​വു​​മാ​​യ അ​​ജി​​ത് പ​​വാ​​റാ​​ണ്.

നാ​​ളെ ഭ​​ര​​ണ​​ത്തി​​ൽ​​നി​​ന്ന് പു​​റ​​ത്താ​​കു​​ക​​യും മ​​റ്റൊ​​രാ​​ൾ ഇ​​തു പ​​റ​​യു​​ക​​യും ചെ​​യ്താ​​ൽ അ​​ദ്ദേ​​ഹം ഇ​​തി​​നെ ഭ​​ര​​ണ​​കൂ​​ട ഫാ​​സി​​സ​​മെ​​ന്നു വി​​ളി​​ച്ചു​​ക​​ള​​യും. കേ​​ര​​ള​​ത്തി​​ൽ ഏ​​റ്റ​​വും വ​​രു​​മാ​​നം കു​​റ​​ഞ്ഞ ആ​​ശ​​മാ​​ർ തു​​ച്ഛ വേ​ത​ന​വ​​ർ​​ധ​​ന​​യ്ക്കു​​വേ​​ണ്ടി ന​​ട​​ത്തി​​യ സ​​മ​​ര​​ത്തെ ച​​വി​​ട്ടി​​യ​​ര​​ച്ച​​ത് സിപിഎമ്മിന്‍റെ സ​​ർ​​ക്കാ​​രാ​​ണ്. അ​​തി​​ലും മാ​​വോ ബ​​ന്ധം ആ​​രോ​​പി​​ക്ക​​പ്പെ​​ട്ടി​​രു​​ന്നു.

പ​​ക്ഷേ, ബി​​ജെ​​പി സ​​ർ​​ക്കാ​​ർ ന​​ട​​പ്പാ​​ക്കി​​യ​​തും 40 കോ​​ടി തൊ​​ഴി​​ലാ​​ളി​​ക​​ളെ ബാ​​ധി​​ക്കു​​ന്ന​​തു​​മാ​​യ തൊ​​ഴി​​ൽ നി​​യ​​മ​​ങ്ങ​​ൾ​​ക്കെ​​തി​​രേ പ്ര​​തി​​ഷേ​​ധി​​ക്കു​​ന്പോ​​ൾ ആ​​ശ​​മാ​​രു​​ടെ മു​​ഖം അ​​വ​​സ​​ര​​വാ​​ദ​​ത്തി​​നു ത​​ട​​സ​​മ​​ല്ല. പ്ര​​തി​​പ​​ക്ഷ​​ത്തി​​ന്‍റേ​​ത​​ല്ലാ​​ത്ത​​തി​​നാ​​ൽ ന്യാ​​യ​​മാ​​യ സ​​മ​​ര​​ങ്ങ​​ൾ​​പോ​​ലും അ​​ടി​​ച്ച​​മ​​ർ​​ത്ത​​പ്പെ​​ടാ​​ൻ സാ​​ധ്യ​​ത​​യേ​​റി. ഇ​​ന്ത്യ ഗേ​​റ്റി​​ൽ മാ​​ത്ര​​മ​​ല്ല, നി​​യ​​മ​​സ​​ഭാ​​ ഗേ​​റ്റു​​ക​​ളി​​ലൊ​​ക്കെ ഈ ​​ക​​ഴു​​ത്തു​​ഞെ​​രി​​ക്ക​​ൽ സം​​ഭ​​വി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. ഒ​​രി​​ട​​ത്ത് അ​വ​​ർ ഭ​​രി​​ക്കു​​ന്ന​​വ​​രാ​​യി​​രി​​ക്കും. മ​​റ്റൊ​​രി​​ട​​ത്ത് പ്ര​​തി​​പ​​ക്ഷ​​വും.

നി​​രാ​​ശാ​​ഭ​​രി​​ത​​മാ​​യൊ​​രു ഉ​​പ​​സം​​ഹാ​​ര​​ത്തി​​ന്‍റെ സ്ഥി​​തി രാ​​ജ്യ​​ത്തി​​ല്ല. പ്ര​​തി​​ഷേ​​ധ​​ങ്ങ​​ൾ അ​​ടി​​ച്ച​​മ​​ർ​​ത്ത​​പ്പെ​​ടു​​ന്നു എ​​ന്ന​​തു​​പോ​​ലെ പ്ര​​ധാ​​ന​​മാ​​ണ്, ഭ​​ര​​ണ​​കൂ​​ട​​ങ്ങ​​ളെ ചെ​​റു​​ക്കാ​​ൻ ധൈ​​ര്യ​​മു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ളും സ്ത്രീ​​ക​​ളും ക​​ർ​​ഷ​​ക​​രും തൊ​​ഴി​​ലാ​​ളി​​ക​​ളും വ്യ​​ക്തി​​ക​​ളും ബാ​​ക്കി​​യു​​ണ്ട് എ​​ന്ന​​ത്. ദു​​ർ​​ബ​​ല​​മാ​​യ പ്ര​​തി​​പ​​ക്ഷ​​ത്തി​​ന്‍റെ ഇ​​ട​​ങ്ങ​​ളെ അ​​തു നി​​ക​​ത്തി​​യി​​ല്ലെ​​ങ്കി​​ലും വോ​​ട്ട് ചെ​​യ്യു​​ന്ന​​തി​​ന​​പ്പു​​റം ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​ർ പ്ര​​തീ​​ക്ഷ​​യാ​​ണ്. പ​​ക്ഷേ, ഇ​​ന്ത്യ ഗേ​​റ്റി​​ലെ യു​​വാ​​വ് ശ്വാ​​സം മു​​ട്ടി​​യ​​ത് അ​​യാ​​ൾ​​ക്കു​​വേ​​ണ്ടി മാ​​ത്ര​​മ​​ല്ലെ​​ന്ന് നാം ​​തി​​രി​​ച്ച​​റി​​യ​​ണം. അ​​യാ​​ളു​​ടെ പേ​​രു തി​​ര‍​യേ​​ണ്ട​​തി​​ല്ല, ന​​മ്മു​​ടെ പേ​​രു വി​​ളി​​ച്ചാ​​ൽ മ​​തി.

Latest News

Corehub Up